Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിന്നി.. മിന്നി...! 'ജൂണി'ലെ ആദ്യ ഗാനം എത്തി; രജിഷാ വിജൻ ഗംഭീര മേക്കോവറിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഹമ്മദ് കബീർ; ഇഫ്തി ഈണം പകർന്ന ഗാനത്തിന് മികച്ച പ്രതികരണം

മിന്നി.. മിന്നി...! 'ജൂണി'ലെ ആദ്യ ഗാനം എത്തി; രജിഷാ വിജൻ ഗംഭീര മേക്കോവറിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഹമ്മദ് കബീർ; ഇഫ്തി ഈണം പകർന്ന ഗാനത്തിന് മികച്ച പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം 'ജൂണി'ലെ ആദ്യഗാനമെത്തി. മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. അമൃത സുരേഷാണ് ആലപിച്ച പാട്ടിന് ഇഫ്തിയാണ് ഈണം പകർന്നിരിക്കുന്നത്. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിൽ ഒരു കൗമാര വിദ്യാർത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. യൂണിഫോം അണിഞ്ഞ് മുടി രണ്ട് ഭാഗം കെട്ടി ബാഗുമെടുത്ത് നിൽക്കുന്ന രജിഷയുടെ ലുക്ക് വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. അഭിനയിച്ച് ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നടിക്ക രണ്ടാമത്തെ ചിത്രത്തിന് ശേഷം വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ ഗംഭീര മേക്കോവറുമായാണ് രജിഷ പുതിയ ചിത്രത്തെ സമീപിച്ചിരിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവർ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സ്‌കൂൾ വിദ്യാർത്ഥി കഥാപാത്രത്തിനായി ഒൻപത് കിലോ ശരീര ഭാരമാണ് രജിഷ കുറച്ചത്. അതിനായി കഠിനമായ ഡയറ്റും വ്യായാമമുറകളുമാണ് രജിഷ ശീലിച്ചത്.

ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഇതിനായി രണ്ട് ലുക്കിൽ താരമെത്തും. ജൂൺ എന്ന പെൺകുട്ടിയുടെ 17 മുതൽ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അർജുൻ അശോകൻ, അജു വർഗീസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP