Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉണ്ണിയേശുവിനെ പുൽക്കൂട്ടിൽ പ്രതിഷ്ഠിക്കാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച് അനുരാജ്; ക്രിസ്മസ് ദിനത്തിൽ ഉണ്ണിയേശുവിനെ മാർപ്പാപ്പയിൽ നിന്ന് ഏറ്റുവാങ്ങാനുള്ള നിയോഗത്തിൽ കൃതാർഥനായി നെയ്യാറ്റിൻകര സ്വദേശി

ഉണ്ണിയേശുവിനെ പുൽക്കൂട്ടിൽ പ്രതിഷ്ഠിക്കാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച് അനുരാജ്; ക്രിസ്മസ് ദിനത്തിൽ ഉണ്ണിയേശുവിനെ മാർപ്പാപ്പയിൽ നിന്ന് ഏറ്റുവാങ്ങാനുള്ള നിയോഗത്തിൽ കൃതാർഥനായി നെയ്യാറ്റിൻകര സ്വദേശി

റോം: ക്രിസ്മസ് രാവിലെ വിശുദ്ധ കുർബാനയ്ക്കിടെ മാർപ്പാപ്പയിൽ നിന്ന് ഉണ്ണിയേശുവിനെ ഏറ്റുവാങ്ങാനുള്ള അസുലഭ നിയോഗത്തിൽ കൃതാർഥനായി അനുരാജ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ക്രിസ്മസ് ദിനത്തിൽ നടന്ന പാതിരാകുർബാന മധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ച ഉണ്ണിയേശുവിനെ ഏറ്റുവാങ്ങി പുൽക്കൂട്ടിൽ പ്രതിഷ്ഠിക്കാനുള്ള അപൂർവ ഭാഗ്യത്തിന് ഡീക്കൻ അനുരാജ് ഉടമയായത്.

വിശ്വാസികൾ തിങ്ങി നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ അൾത്താരക്ക് മുന്നിൽ നിർമ്മിച്ചിരുന്ന പുൽക്കൂട്ടിനുള്ളിലാണ് ഫ്രാൻസിസ് പാപ്പ ചുംബനം നൽകിയ ശേഷം കൈമാറിയ ഉണ്ണിയേശുവിനെ അനുരാജ് പ്രതിഷ്ഠിച്ചത്.

വൈദിക വിദ്യാർത്ഥിയും നെയ്യാറ്റിൻകര രൂപതയിലെ വ്‌ളാത്താങ്കര സ്വർഗാരോഹിത മാതാ ദേവാലയ അംഗവുമായ അനുരാജ് കഴിഞ്ഞ അഞ്ചു വർഷമായി റോമിൽ ഉപരിപഠനം നടത്തുകയാണ്. നിലവിൽ മോറൽ തിയോളജിയിൽ രണ്ടു വർഷമായി ലൈസൻഷ്യേറ്റ് ചെയ്തു വരികയാണ് ഡീക്കൻ അനുരാജ്.

കർദിനാളൻകാരുടെയും മെത്രാന്മാരുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിലാണ് ക്രിസ്മസ് ദിനത്തിൽ അനുരാജിന് തിരുക്കർമങ്ങളിൽ പങ്കാളിയാകാനുള്ള അവസരം ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP