Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാർഗവ ക്ഷേത്രത്തിലെ അയ്യപ്പജ്യോതി ഏഴാം കടലും കടന്ന് ഷിക്കാഗോയിൽ

ഭാർഗവ ക്ഷേത്രത്തിലെ അയ്യപ്പജ്യോതി ഏഴാം കടലും കടന്ന് ഷിക്കാഗോയിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഒരൊറ്റ മനസ്സോടെ, ജാതിമത, വർഗ, വർണ്ണ ഭേദങ്ങൾ മറന്ന്, പുണ്യ പൂങ്കാവനത്തിന്റെ പരിപാവനത സംരക്ഷിക്കുവാനും, ശബരീശ സന്നിധിയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് കളങ്കം സംഭവിക്കാതിരിക്കുവാനും, ഭാർഗ്ഗവക്ഷേത്രത്തിലെ ഹൈന്ദവ വിശ്വാസികൾ കാസർഗോഡ് മുതൽ കന്യാകുമാരി വരെ മഹാ അയ്യപ്പജ്യോതി തെളിയിച്ചപ്പോൾ, തഥവസരത്തിൽ തന്നെ കേരളത്തിലെ ഹൈന്ദവ ജനതക്ക്, ക്ഷേത്ര ആചാര അനുഷ്ടാനങ്ങൾ പരിപാലിക്കുവാനും സനാതന ധർമ്മം സംരക്ഷിക്കുവാനും തങ്ങളും കൂടെയുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഷിക്കാഗോ ഗീതാമണ്ഡലം അയ്യപ്പജ്യോതി സംഘടിപ്പിച്ചു.

ലോകത്തിലെ എല്ലാ ഹിന്ദുവിന്റെയും ആത്മാവിന് ഹൃദയ തുടിപ്പ് നൽകിയ, വിവേകാനന്ദ സ്വാമികളുടെ ചരിത്ര പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗത്തിന്റെ സ്മരണകൾ നിറഞ്ഞു നിൽക്കുന്ന ഷിക്കാഗോയുടെ മണ്ണിൽ നിന്നും, ലോക ഹൈന്ദവ ജനതക്ക് എന്നും മാതൃകയായും, കേരളത്തിലെ ഹൈന്ദവർക്ക് എന്നും തണലായും, ഹിന്ദു ആദ്ധ്യാത്മിക ആചാര്യനും ശബരിമല കർമ്മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദ പുരിയുടെയും, സി.എസ്‌ഐ.ആറിലെ ശാസ്ത്രജ്ഞനും ഐ ഐ എസ് എച്ചിന്റെ സ്ഥാപകനുമായ ഡോ. എൻ. ഗോപാലകൃഷ്ണൻ സാറിന്റെ അനുഗ്രഹ ആശിസുകൾ ഏറ്റുവാങ്ങി പ്രവർത്തിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെയും കേരളം ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെയും (KHNA) ആഭിമുഖ്യത്തിൽ ഷിക്കാഗോയിൽ, കുട്ടികളും മുതിർന്നവരുമടക്കം നൂറു കണക്കിന് ഭക്തർ കൊടിയ തണുപ്പിനെ അവഗണിച്ച് മൺചിരാതുകളിൽ അയ്യപ്പജ്യോതി തെളിയിച്ച് ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണത്തിന് സർവാത്മനാ പിന്തുണ അറിയിച്ചു.

തുടർന്ന് ഗീതാമണ്ഡലം അദ്ധ്യക്ഷനും കെ എച്ച് എൻ എ ഉപാധ്യക്ഷനുമായ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച മഹാ സമ്മേളനം ഡോക്ടർ ഗോപി മേനോൻ ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ ഉന്മാദാവസ്ഥയിൽ, ഭാരതീയ പൈതൃകത്തെ നശിപ്പിക്കുവാനും, ലോകത്ത് അവശേഷിക്കുന്ന ഒരേ ഒരു സംസ്‌കാരം ഇല്ലാതാക്കുവാനുമുള്ള കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഏറ്റവും പ്രകടമായ രൂപമാണ് ക്ഷേത്രങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റവും,, ക്ഷേത്ര ആചാര അനുഷ്ടാനങ്ങൾ തകർക്കുവാനുള്ള ശ്രമങ്ങളും. ആയിരം പേർ ഒന്നിച്ച് ചേർന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ സുപ്രീം കോടതിയുടെ പള്ളി വിധി നടപ്പാക്കാൻ കഴിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി, കോടാനുകോടി ഹൈന്ദവ സ്ത്രീകൾ ഒന്നിച്ച് എതിർത്തപ്പോൾ, ആക്ടിവിസ്റ്റുകളെയും, മാവോ വാദികളെയും, യുക്തിവാദികളെയും സർക്കാർ ചെലവിൽ, വി വി ഐ പി പരിഗണനയോടെ പൊലീസ് വലയം തീർത്തുകൊണ്ടുവന്നത് എന്തിനാണ് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികളും തിരിച്ചറിഞ്ഞു കഴിഞ്ഞുഎന്നും,. ഭരണകൂടം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന അധാർമ്മിക കർമ്മങ്ങളെ, ധർമ്മാധിഷ്ഠിതമായി എതിർക്കുന്ന കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് , ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെയും, ലോകം മുഴുവനുള്ള ഹൈന്ദവ സമൂഹത്തിന്റെയും പിന്തുണ എന്നും ഉണ്ടാകും എന്ന് ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.

അഹങ്കാരത്തിന്റെയും, അവിവേകത്തിന്റെയും ആൾ രൂപമായ കേരള ഭരണ കൂടം, ഏതു വിധേനയും ആചാര ലഘനം നടത്തുവാൻ ശ്രമിക്കുമ്പോൾ , ഈ ആസുരിക വർഗ്ഗത്തിന്റെ മനസ്സിലെ തമസ്സിനെ അകറ്റി, സ്വാതികമായ വെളിച്ചം കടന്നു ചെല്ലുവാനായുള്ള ദീപ ജ്വാലയാണ് ഡിസംബർ 26നു ലോകം മുഴുവൻ തെളിഞ്ഞത് എന്ന് ഡോക്ടർ ഗോപിമേനോൻ അഭിപ്രായപ്പെട്ടു.

പ്രളയദുരന്തത്തിൽ കഷ്ടപ്പെടുന്ന കേരള ജനതയെ സഹായിക്കുവാനല്ല, മറിച്ച് ഖജനാവിൽ നിന്നും 50 കോടിഎടുത്തും, സർക്കാറിന്റെ എല്ലാ ശക്തിയും, ഭരണ സ്വാധിനവും മുഴുവനായി ഉപയോഗിച്ച്, കേരള ജനതയെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുവാനായി ശ്രമിച്ചവർക്കുള്ള മറുപടിയാണ്, ജാതിമത, വർഗ്ഗ, വർണ്ണ, രാഷ്ട്രീയഭേദമനേ അയ്യപ്പ ജ്യോതിയിലൂടെ അധാർമ്മികളായ ഭരണകൂടത്തിന് നൽകിയത്. ലോകം മുഴുവൻ നീണ്ട അയ്യപ്പജ്യോതിയിൽ അന്ത്യജനോ അഗ്രജനോ ഇല്ലായിരുന്നു, അവിടെ അണിചേർന്നത് അയ്യപ്പ ഭക്തർ മാത്രമായിരുന്നു. ഇനിയെങ്കിലും ഈ സനാതന സത്യം തിരിച്ചറിഞ്ഞ് അധാർമ്മിക പ്രവർത്തികളിൽ നിന്നും പിന്തിരിയണം എന്ന് ഗീതാമണ്ഡലം റിലീജിയസ് ചെയർപേഴ്സൺ ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു . അയ്യപ്പജ്യോതി ഒരു വൻ വിജയമാക്കുവാൻ സഹായിച്ച എല്ലാ പ്രവർത്തകർക്കും ജനറൽ സെക്രട്ടറി ബൈജു മേനോൻ നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP