Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ വർഷം ഫഹദ് ഫാസിലും മഞ്ജുവും ഐശ്വര്യലക്ഷ്മിയും നേടിയ പുരസ്‌കാരങ്ങൾ ഇക്കുറി ആർക്കൊക്കെ? വോട്ടിങ്ങും നോമിനേഷനും ഉടൻ; മൂവി സ്ട്രീറ്റ്സിന്റെ അവാർഡ് നിശയ്ക്കായി ഒരുക്കങ്ങൾ തുടങ്ങി

കഴിഞ്ഞ വർഷം ഫഹദ് ഫാസിലും മഞ്ജുവും ഐശ്വര്യലക്ഷ്മിയും നേടിയ പുരസ്‌കാരങ്ങൾ ഇക്കുറി ആർക്കൊക്കെ? വോട്ടിങ്ങും നോമിനേഷനും ഉടൻ; മൂവി സ്ട്രീറ്റ്സിന്റെ അവാർഡ് നിശയ്ക്കായി ഒരുക്കങ്ങൾ തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

സിനിമാസ്വാദകരുടെ ഫേസ്‌ബുക്കിലെ പ്രമുഖ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് ഈ വർഷത്തെ അവാർഡ് നിശ പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നിന് കലൂർ എ ജെ ഹാളിൽ വച്ചാണ് അവാർഡ് നിശ നടത്തപ്പെടുക. ഏഴാം വർഷത്തിലേക്ക് കടക്കുന്ന മൂവി സ്ട്രീറ്റിന്റെ രണ്ടാമത് അവാർഡ് നിശയാണ് വർണാഭമായ പരിപാടികളോടെ അണിയറയിൽ ഒരുങ്ങുന്നത്. 2012 ഡിസംബറിൽ ആരംഭിച്ച് ഇപ്പോഴും സജീവമായി മുന്നോട്ടു പോകുന്ന സിനിമാ ഗ്രൂപ്പ് ആണ് മൂവി സ്ട്രീറ്റ്. കഴിഞ്ഞ വർഷം ഏറെ മാധ്യമ ശ്രദ്ധ നേടിയ മൂവി സ്ട്രീറ്റ് എക്സലൻസ് അവാർഡ്സിന്റെ രണ്ടാം പതിപ്പ് ഏറെ പുതുമകളോടെ ആണ് എത്തുന്നത്.

മികച്ച നടൻ, നടി, സംവിധായകൻ, ചിത്രം എന്നിവ ഉൾപെടെ 20 ൽ അധികം ക്യാറ്റഗറിയിൽ ആണ് മൂവി സ്ട്രീറ്റ് എക്സലൻസ് അവാർഡുകൾ നൽകുന്നത്. കഴിഞ്ഞ വർഷം മികച്ച നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിൽ നേടിയപ്പോൾ മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജുവാര്യരും ഐശ്വര്യലക്ഷ്മിയും പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള അവാർഡ് തൊണ്ടിമുതലും ദൃക്സാക്ഷിയും കരസ്ഥമാക്കിയപ്പോൾ മികച്ച സംവിധായകനായത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. കഴിഞ്ഞ വർഷം ഗോൾഡ് സൂക്കിലെ ആദംസ് കൺവെൻഷൻ സെന്ററിൽ ആയിരുന്നു മൂവി സ്ട്രീറ്റ് അവാർഡ്സ് നൈറ്റ് അരങ്ങേറിയത്. 1000 ഓളം പേരാണ് കഴിഞ്ഞ വർഷം പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ അവാർഡ് നിശയുടെ തുടർച്ചയായാണ് ഈ വർഷവും പരിപാടികൾ നടത്തുന്ന്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കൂടുതൽ ജന പങ്കാളിത്തത്തോടെ, താര നിബിഢമായി ആയിരിക്കും ഈ വർഷത്തെ മൂവി സ്ട്രീറ്റ് അവാർഡ് നടത്തപ്പെടുകയെന്ന് ഗ്രൂപ്പ് അഡ്‌മിന്മാർ അറിയിച്ചു.

വെള്ളിത്തിരയിലെ വിസ്മയ പ്രകടനങ്ങൾക്ക് മൂവി സ്ട്രീറ്റ് ഗ്രൂപ്പിന്റെ അംഗീകാരവും ആദരവുമാണ് അവാർഡ് നൈറ്റിലൂടെ സമ്മാനിക്കുന്നത്. 85000 ഓളം വരുന്ന ഗ്രൂപ്പ് മെമ്പേഴ്സിനിടയിൽ വോട്ടിങ്ങിലൂടെ ആണ് വിജയികളെ കണ്ടെത്തുക. 2018 ൽ തിയറ്ററുകളിൽ എത്തിയ 130 ൽ അധികം വരുന്ന ചിത്രങ്ങളിൽ നിന്നും ഇരുപതു ക്യാറ്റഗറികളിൽ ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ ആയിരിക്കും പുരസ്‌കാരം നൽകി ആദരിക്കുക.

കേവലം സിനിമ ഗ്രൂപ്പ് എന്നതിലുപരി ഒരു സൗഹൃദ കൂട്ടായ്മ ആണ് മൂവി സ്ട്രീറ്റ്. ബഹുസ്വരതയുടെ കഴുത്തിൽ കത്തികൾ വീഴുന്ന കാലത്ത് സിനിമ പോലും നമ്മുടെ രാജ്യത്ത് പ്രൊപ്പഗാണ്ടയുടെ ഇരയാവുമ്പോൾ അതിന് അന്തിമവിധിയെഴുതേണ്ടത് അതേ ബഹുസ്വരത തന്നെയാണെന്നാണ് മൂവി സ്ട്രീറ്റ് കൂട്ടായ്മ വിശ്വസിക്കുന്നത്. അതിനാൽ തന്നെ ഗ്രൂപ്പിലെ ഓരോ മെമ്പർക്കും അഭിപ്രായം രേഖപ്പെടുത്താവുന്ന രീതിയിൽ പോൾ അടിസ്ഥാനത്തിൽ ആയിരിക്കും പുരസ്‌കാര ജേതാക്കളെ കണ്ടെത്തുക. പോൾ റിസൾട്ട്സ് ക്യൂറേറ്റ് ചെയ്യുവാൻ അന്തിമ ജ്യൂറി പാനലും ഉണ്ടായിരിക്കും.

കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി മൂവി സ്ട്രീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആയിരിക്കും ഇത്തവണ വോട്ടിങ് നടത്തപ്പെടുകയെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ വർഷം നടത്തപ്പെട്ട അവാർഡ് നൈറ്റിലൂടെ മുന്നോട്ട് വയ്ക്കുവാൻ സാധിച്ച ജനാധിപത്യപരമായ അവാർഡ് വിതരണത്തിലും അർഹരായ വിജയികളിലും അതിന് താങ്ങായി ഉണ്ടായ മെംബേഴ്സിന്റെ സഹായസഹകരണവും തന്നെയാണ് ഈ വർഷവും ഇത്തരത്തിലൊരു പ്രോഗ്രാമുമായി മുന്നോട്ട് വരാൻ പ്രേരിപ്പിച്ച ഘടകമെന്ന് അഡ്‌മിന്മാർ പറയുന്നു. ഓരോ അംഗങ്ങളുടെയും സഹകരണവും അവാർഡ് നിശ ഭംഗിയാക്കുവാൻ വേണ്ടി അവർ അഭ്യർത്ഥിച്ചു. ഒപ്പം തന്നെ എല്ലാവരെയും അവാർഡ് നിശയിലേക്കും ഭാരവാഹികൾ സ്വാഗതം ചെയ്തു. വരും ദിവസങ്ങളിൽ നോമിനേഷനും വോട്ടെടുപ്പും ഉണ്ടാകും. എല്ലാവരുടെയും സഹകരണവും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP