Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രഞ്ജിയിൽ പഞ്ചാബിനോട് അടിതെറ്റി കേരളം;121 റൺസിന് ഓൾഔട്ട്; രണ്ടക്കം കടന്നത് അഞ്ച് താരങ്ങൾ; കേരളത്തെ ഒതുക്കിയത് ഐപിഎൽ താരോദയം സിദ്ധാർത്ഥ് കൗളിന്റെ ആറ് വിക്കറ്റ് പ്രകടനം

രഞ്ജിയിൽ പഞ്ചാബിനോട് അടിതെറ്റി കേരളം;121 റൺസിന് ഓൾഔട്ട്; രണ്ടക്കം കടന്നത് അഞ്ച് താരങ്ങൾ; കേരളത്തെ ഒതുക്കിയത്  ഐപിഎൽ താരോദയം സിദ്ധാർത്ഥ് കൗളിന്റെ ആറ് വിക്കറ്റ് പ്രകടനം

മറുനാടൻ ഡെസ്‌ക്‌

രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ കേരരരളത്തിന് വമ്പൻ തിരിച്ചടി. പഞ്ചാബിനെതിരെ അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ കേരളം 121 റൺസിന് ഓൾഔട്ടായി. പഞ്ചാബിനായി ഐപിഎല്ലിൽ സൺറൈസേഴ്‌സിന്റെ താരമായ സിദ്ധാർത്ഥ് കൗൾ ആറ് വിക്കറ്റുകൾ വീഴ്‌ത്തി.

കാര്യമായ ചെറുത്തുനിൽപ്പ് ഒന്നും നടത്താതെ കേരള താരങ്ങൾ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അഞ്ച് കേരള താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്.ടോസ് നേടിയ പഞ്ചാബ് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസിന് പിന്നാലെ കേരളത്തിന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു.

കേരളം 38 റൺസിൽ നിൽക്കെ പി രാഹുലിനെ പുറത്താക്കി സിദ്ധാർത്ഥ് കൗൾ തന്നെയാണ് പഞ്ചാബ് കുതിപ്പിന് തുടക്കമിട്ടത്. പിന്നാലെ ബാൾട്ടച്ച് സിങ് അരുൺ കാർത്തിക്കിനെയും പുറത്താക്കി. പിന്നെ കൃത്യമായ ഇടവേളകളിൽ കേരള താരങ്ങൾ ഓരോരുത്തരായി കൂടാരം കയറി.

രാഹുൽ.പി (20), അരുൺ കാർത്തിക് (21), മുഹമ്മദ് അസറുദ്ദീൻ (8), സഞ്ജു വിശ്വനാഥ് (14), സച്ചിൻ ബേബി (2), ജലജ് സക്‌സേന (11), സിജോമോൻ ജോസഫ് (1), ബേസിൽ തമ്പി (0), നിധീഷ്. എം.ഡി(6), വിഷ്ണു വിനോദ് (35), സന്ദീപ് എസ് വാര്യർ (1)*.

പഞ്ചാബിനായി മായങ്ക് മാർഖണ്ഡെ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ മൻപ്രീത് സിങ്, ബാൾട്ടജ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. കഴിഞ്ഞ മത്സരത്തിൽ ഡൽഹിയെ ഇന്നിങ്സിനും 27 റൺസിനും തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങിയ കേരളത്തിന് തുടക്കം പിഴയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP