Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാലേട്ടനെ പോലെ മുണ്ടു മടക്കി കുത്തിയും മീശ പിരിച്ചും അജിത്തിന്റെ മാസ് എൻട്രി; തേനിയിലെ ലോക്കൽ ഡോൺ ആയി എത്തുന്ന 'വിശ്വാസം' ട്രെയിലർ ഏറ്റെടു്ത്ത്‌ ആരാധകർ; അഞ്ച് മണിക്കൂർ കൊണ്ട് അഞ്ച് ദശലക്ഷം കാഴ്‌ച്ചക്കാരുമായി വീഡിയോ ട്രെന്റിങ് ലിസ്റ്റിൽ

ലാലേട്ടനെ പോലെ മുണ്ടു മടക്കി കുത്തിയും മീശ പിരിച്ചും അജിത്തിന്റെ മാസ് എൻട്രി; തേനിയിലെ ലോക്കൽ ഡോൺ ആയി എത്തുന്ന 'വിശ്വാസം' ട്രെയിലർ ഏറ്റെടു്ത്ത്‌ ആരാധകർ; അഞ്ച് മണിക്കൂർ കൊണ്ട് അഞ്ച് ദശലക്ഷം കാഴ്‌ച്ചക്കാരുമായി വീഡിയോ ട്രെന്റിങ് ലിസ്റ്റിൽ

ല അജിത്ത് ആരാധകർക്ക് ആവേശമായി വിശ്വാസം ട്രെയിലർ എത്തി. തേനിയിലെ ലോക്കൽ ഡോൺ ആയി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ നടന്റെ മാസ് എൻട്രിയാണ് കാണിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിന്റെ മീശ പിരിയും മുണ്ട് മടക്കികുത്തലും ഒക്കെ അജിത്തും ട്രെയിലർ കാണിക്കുന്നു.ഇന്നലെ ഉച്ചയോടെ റിലീസ് ചെയ്യപ്പെട്ട ട്രെയിലർ ഇതുവരെ കണ്ടത് ഒരു കോടിയലിധികം പേരാണ്.

മധുരൈ തമിഴിലുള്ള സംഭാഷണങ്ങളും പിരിച്ചു വച്ച മീശയും, നയൻതാരയുടെ നാടൻ തമിഴ് രൂപവുമെല്ലാം തമിഴ് ഗ്രാമീണാന്തരീക്ഷത്തിൽ ചിത്രീകരിച്ചിരിക്കുനന് സിനിമയാണെന്ന സൂചനയാണ് നൽകുന്നത്.സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവയുമായി ചേർന്ന് അജിത് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.നയൻതാരയാണ് നായിക. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും.

നേത്തെ ബില്ല, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയൻതാരയും അജിത്തും ഒന്നിച്ചത്. ചിത്രത്തിൽ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. ഡി.ഇമ്മൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. നവജ്യോതി ഫിലിംസ് ആണ് നിർമ്മാണം.

ചിത്രത്തിലെ ആദ്യമായി പുറത്ത് വിട്ട് ഗാനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഗൗതം മേനോൻ ചിത്രമായ 'എന്നെയ് അറിന്താലി'ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് 'വിശ്വാസം' നിർമ്മിക്കുന്നത്.

2019 പൊങ്കലിന് ചിത്രം തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അജിതിന്റെ മൂന്നാമത്തെ പൊങ്കൽ റിലീസാകും ഈ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP