Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീനാ കൈരളിയുടെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങൾ 'ജിംഗിൾ ബെൽസ് ' 5 ന്

നീനാ കൈരളിയുടെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങൾ 'ജിംഗിൾ ബെൽസ് ' 5 ന്

ജോബി മാനുവൽ

നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി അസോസിയേഷന്റെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ 'ജിംഗിൽ ബെൽസ്' ജനുവരി 5 ന് നീനാ സ്‌കൗട്ട് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ നൃത്ത നൃത്യങ്ങൾ,സ്‌കിറ്റുകൾ,ഗാനാലാപനങ്ങൾ,ക്രിസ്തുമസ് പാപ്പയെ വരവേല്ക്കൽ, ക്രിസ്തുമസ് കരോൾ, തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ കൊണ്ട് തികച്ചും വ്യത്യസ്ഥതയും, പുതുമയുള്ളതുമായ രീതിയിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടികളെത്തുടർന്ന് ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീഴും.

കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്,രാജേഷ് അബ്രഹാം,ഷിന്റോ ജോസ്,നിഷ ജിൻസൺ,ജോസ്മി ജെനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ഡിസംബർ 22 ന് നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിക്കുകയും കില്ലലു,നീനാ മേഖലയിലെ ഭവനങ്ങളിൽ ക്രിസ്മസ് സന്ദേശം എത്തിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP