Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; മനോജ് എബ്രഹാം ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി; ശങ്കർ റെഡ്ഡി റോഡ് സുരക്ഷാ കമ്മീഷണർ; സഞ്ജയ് ഗരുഡ് പൊലീസ് ആസ്ഥാനത്ത് ഡിഐജി

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; മനോജ് എബ്രഹാം ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി; ശങ്കർ റെഡ്ഡി റോഡ് സുരക്ഷാ കമ്മീഷണർ; സഞ്ജയ് ഗരുഡ് പൊലീസ് ആസ്ഥാനത്ത് ഡിഐജി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തിരുവനന്തപുരം ഐജിയുടെ ചുമതലയുള്ള എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. തിരുവനന്തപുരം ഐജിയുടെ ചുമതല തുടർന്നും അദ്ദേഹം വഹിക്കും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് സിഎംഡി ശങ്കർ റെഡ്ഡിയെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു. ഇതിനായി എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ചു.

ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് കോരി സഞ്ജയ് കുമാർ ഗരുഡിനെ പൊലീസ് ആസ്ഥാനത്ത് ഡിഐജിയായി നിയമിച്ചു. ഇതിനായി എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ചു. ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ സെക്യൂരിറ്റി എസ്‌പി എ.അക്‌ബറിനെ ഡിഐജി (സെക്യൂരിറ്റി) ആയി നിയമിച്ചു. ഇതിനായി എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ചു.

ഡിഐജിയായി സ്ഥാനകയറ്റം കിട്ടിയ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് മേധാവിയായി കോഴിക്കോട് നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ശ്യാം സുന്ദറിനെ കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയായി നിയമിച്ചു. ആലപ്പുഴ എസ്‌പിയായി സ്ഥാനകയറ്റം നൽകി നിയമിച്ച സുജിത് ദാസിനെ കണ്ണൂർ കെഎപി ബറ്റാലിയൻ കമൻഡാന്റായി നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP