Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതത്തിന്റെ ആത്മാവ് കണ്ടെത്താൻ ശ്രമിക്കുക: ഖുതുബുസ്സമാൻ

മതത്തിന്റെ ആത്മാവ് കണ്ടെത്താൻ ശ്രമിക്കുക: ഖുതുബുസ്സമാൻ

വളാഞ്ചേരി:ആത്മാവ് നഷ്ടപ്പെട്ട മതം മനുഷ്യനെ അപകടത്തിലേക്ക് നയിക്കുമെന്നും മതത്തിന്റെ ആത്മാവ് കണ്ടെത്തി അത് ജീവിതത്തോട് ചേർത്തു വെക്കണമെന്നും ഗൗസിയ്യ സുന്നി ജം ഇയ്യത്തുൽ ഉലമ രക്ഷാധികാരി ഖുത് ബു സ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തി പ്രസ്താവിച്ചു. മങ്കേരി ശൈഖ് ജീലാനി ഇസ്ലാമിക് അക്കാദമിയിൽ നടന്ന ജീലാ നി സമ്മേളന സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസവും ദൈവസ്മരണയും പുണ്യ കർമ്മ ങ്ങളുടെ കൂടെ ഉണ്ടാവണം. ഇവയുടെ അഭാവത്തിൽ കർമ്മങ്ങൾ അർത്ഥശൂന്യവും നിർജീവവു മാണ്. മതകേന്ദ്രങ്ങളും മതത്തിന്റെ പ്രകടമായ അടയാളങ്ങളും ഇന്ന് ധാരാളമുണ്ട്. എന്നാൽ വിശ്വാസം ഇല്ലാതാകുന്നു. പള്ളികളിൽ നിസ്‌ക രിക്കുന്നവരും ഖുർആൻ പാരായണം ചെയ്യുന്നവ രും വർദ്ധിക്കുമെന്നും വിശ്വാസം ഇല്ലാതാകുമെന്നും അന്ത്യ പ്രവാചകൻ മുന്നറിയിപ്പ് നൽകിയി ട്ടുണ്ട്. അതാണിന്ന് ലോകത്ത് കാണുന്നത്.ആത്മീയ പുരുഷന്മാരുമായി ബന്ധപ്പെട്ട് വിശ്വാസ ശക്തി കൊണ്ട് മതത്തെ ജീവനുള്ളതാക്കി മാറ്റു ന്നവർക്ക് ഈ അപകടത്തിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എ. മൗലവി കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ഗൗസിയ്യ സുന്നി ജം ഇയ്യത്തുൽ ഉലമാ നേതാക്കളായ വി എം. അബ്ദുറഹീം മുസ്ലിയാർ വളപു രം, മുഹമ്മദ് ഇസ്മായിൽ മുസ്ലിയാർ കിടങ്ങഴി, അബ്ദുറഹീം അഹ്‌സനി കോട്ടപ്പുറം, അബ്ബാസ് ഫൈസി വഴിക്കടവ്, അബ്ദുൽ മജീദ് ഹുദവി പൂക്കോട്, കെ.ബി. അബ്ദുറഹ്മാൻ ഹാജി വലി യകുന്ന്, അബ്ദുള്ള മുസ്ലിയാർ കാരാപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ഫസ് ലുല്ല ഫൈസി വലിയോറ സ്വാഗതവും സൈതലവി മാസ്റ്റർ പൂക്കാട്ടിരി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP