Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുന്നു മൂത്രമൊഴിക്കൽ ഒരു ഇസ്ലാമിക ആചാരമായിരുന്നു; അതായതു, അതു നിന്ന് കൊണ്ട് ചെയ്യാൻ പാടില്ല എന്നാണ് മതവിലക്ക്; ചെയ്താൽ, ഹൂറികളെ നഷ്ടമാവും; മൂത്രസ്ഥലം തമ്മിൽ വേർതിരിക്കുന്ന ഇടഭിത്തിയുടെ ഉയരം കൂടിയതോടെ മൂത്രപുര വിപ്ലവം; ഒരു ആചാരലംഘന കഥ പറഞ്ഞ് ഡോ. ആരിഫ് ഹുസൈൻ തെരുവത്ത്

ഇരുന്നു മൂത്രമൊഴിക്കൽ ഒരു ഇസ്ലാമിക ആചാരമായിരുന്നു; അതായതു, അതു നിന്ന് കൊണ്ട് ചെയ്യാൻ പാടില്ല എന്നാണ് മതവിലക്ക്; ചെയ്താൽ, ഹൂറികളെ നഷ്ടമാവും; മൂത്രസ്ഥലം തമ്മിൽ വേർതിരിക്കുന്ന ഇടഭിത്തിയുടെ ഉയരം കൂടിയതോടെ മൂത്രപുര വിപ്ലവം; ഒരു ആചാരലംഘന കഥ പറഞ്ഞ് ഡോ. ആരിഫ് ഹുസൈൻ തെരുവത്ത്

ഡോ. ആരിഫ് ഹുസൈൻ തെരുവത്ത്

രുന്നേ മൂത്രമൊഴിക്കാവൂ, നിന്ന് മൂത്രം ഒഴിച്ചാൽ നരകത്തിൽ പോകും എന്നതായിരുന്നു കുട്ടിക്കാലം മുതലേ കേട്ട് വളർന്ന ഒരു കാര്യം, ആചാരം. മദ്രസ്സയിലും, പള്ളികളിലും ഇരുന്നു മൂത്രമൊഴിക്കുന്നതിനെ മഹത്വവത്കരിച്ചു പ്രസംഗങ്ങൾ ഒരുപാടു നടന്നിരുന്ന ഒരു കാലം. ചൂരൽ കൊണ്ട് കുറെ അടിയും കിട്ടിയിരുന്നു. ഇരുന്നു മൂത്രമൊഴിക്കൽ ഒരു ഇസ്ലാമിക ആചാരമായിരുന്നു. അതായതു, അത് നിന്ന് കൊണ്ട് ചെയ്യാൻ പാടില്ല എന്നാണ് മതവിലക്ക്. ചെയ്താൽ, ഹൂറികളെ നഷ്ടമാവും.

പാന്റ്‌സ് ഉടുത്തു ഇരുന്നു മൂത്രമൊഴിക്കുന്നതിന്റെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കേണ്ടതുണ്ടോ? ഒറ്റമുണ്ടു ഉടുത്തു നടക്കുന്ന ഉസ്താദുമാരോട് ഇത് പറഞ്ഞിട്ടെന്തു കാര്യം. ഏതായാലും, വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ മൂത്രം ഒഴിക്കുന്നത് കഴിയുന്നതും ഒഴിവാക്കും. വേറെ വഴിയില്ലല്ലോ.

കാലം കുറെ കഴിഞ്ഞു. അപ്പോഴാണ് ഒരു കാര്യം ശ്രേദ്ധയിൽ പെട്ടത്. മൂത്രസ്ഥലം തമ്മിൽ വേർതിരിക്കുന്ന ഭാഗത്തെ ഇടഭിത്തിക്ക് ചില പള്ളികളിൽ ഉയരം കൂടി കാണുന്നു. സന്തോഷം ആയി. അങ്ങനെ ഉള്ള സ്ഥലങ്ങൾ നിന്ന് മൂത്രം ഒഴിക്കുവാനുള്ള ഭാഗമാണെന്നു മനസ്സിലായി. മാത്രമല്ല, ഇടഭിത്തി ഉയരംകൂടിയതു കൊണ്ട് 'അയൽപക്കത്ത്' നിന്നുള്ള ഒളിഞ്ഞു നോട്ടം പേടിക്കാതെ ഇനി സുഖമായി നിന്ന് ഒഴിക്കാമല്ലോ.

കാലം പിന്നെയും കടന്നു പോയി. പള്ളികൾ പുതിയത് വന്നുകൊണ്ടിരുന്നു. ഉള്ളത് പുതുക്കി പണിതുകൊണ്ടിരുന്നു. ഇടഭിത്തികൾ ഉയരം കൂടിക്കൊണ്ടിരുന്നു. ഇന്നിപ്പോൾ ഇടഭിത്തികൾ മാത്രം അല്ല, അത്യാധുനിക മൂത്ര ക്ലോസറ്റുകൾ വരെ ആയി തുടങ്ങി ചിലയിടങ്ങളിൽ. ചുരുക്കി പറഞ്ഞാൽ, ചില പള്ളികളിൽ ഇരുന്നു മൂത്രമൊഴിക്കാനുള്ള സംവിധാനം ഇന്നില്ല തന്നെ എന്ന് പറയാം.

പക്ഷേ,ഇരുന്നു മൂത്രമൊഴിക്കുന്നവർ ആചാര ലംഘനത്തിനെതിരെ തെരുവിലിറങ്ങിയില്ല, ഹർത്താലില്ല, ചില്ലുപൊട്ടിയ ബസുകൾ പ്രകടനം നടത്തിയുമില്ല. ആളുകൾ പിന്നെയും സ്വർഗത്തിൽ പോയിക്കൊണ്ടിരുന്നു. ഒരു നിശബ്ദമായ മൂത്രപുര വിപ്ലവം. നവോത്ഥാനം ആയാൽ ഇങ്ങനെ ആയിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP