Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രിസ്മസ് കരോൾ പാടാൻ വീട്ടിൽ നിന്നിറങ്ങിയിട്ട് ഇത് 14 ാം നാൾ; രണ്ടാഴ്ച കഴിച്ചുകൂട്ടിയത് പെരുകുന്ന ഭീതിയോടെ; സന്ധി സംഭാഷണങ്ങൾക്കൊടുവിൽ കോട്ടയം പാത്താമുട്ടത്തെ പള്ളിയിൽ ഡിവൈഎഫ്‌ഐക്കാരുടെ ആക്രമണം ഭയന്ന് കഴിഞ്ഞ 25 അംഗ സംഘം വീട്ടിലേക്ക്; സംഘത്തിന് നേരേയുള്ള ആക്രമണം അന്വേഷിക്കാൻ കലക്ടർ വിളിച്ച യോഗത്തിൽ തീരുമാനം; സഹകരണവാഗ്ദാനവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും

ക്രിസ്മസ് കരോൾ പാടാൻ വീട്ടിൽ നിന്നിറങ്ങിയിട്ട് ഇത് 14 ാം നാൾ; രണ്ടാഴ്ച കഴിച്ചുകൂട്ടിയത് പെരുകുന്ന ഭീതിയോടെ; സന്ധി സംഭാഷണങ്ങൾക്കൊടുവിൽ കോട്ടയം പാത്താമുട്ടത്തെ പള്ളിയിൽ ഡിവൈഎഫ്‌ഐക്കാരുടെ ആക്രമണം ഭയന്ന് കഴിഞ്ഞ 25 അംഗ സംഘം വീട്ടിലേക്ക്; സംഘത്തിന് നേരേയുള്ള ആക്രമണം അന്വേഷിക്കാൻ കലക്ടർ വിളിച്ച യോഗത്തിൽ തീരുമാനം; സഹകരണവാഗ്ദാനവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും

മറുനാടൻ മലയാളി ബ്യൂറോ


കോട്ടയം: കോട്ടയം പാത്താമുട്ടത്തെ പള്ളിയിൽ ഡിവൈഎഫ്‌ഐക്കാരുടെ ആക്രമണം ഭയന്ന് 14 ദിവസമായി കഴിയുന്ന കരോൾ സംഘത്തിലെ അംഗങ്ങൾക്ക് ഇനി വീട്ടിലേക്ക് മടങ്ങാം. സംഘത്തിന് നേരേയുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥയ്ക്കാണ് പരിഹാരമായിരിക്കുന്നത്. ഡിവൈഎഫഐ പ്രവർത്തരുടെ ഭീഷണിയെ തുടർന്നാണ് ഇവർ ഇത്രയും ദിവസം പള്ളിയിൽ തുടർന്നത്. കരോൾ സംഘം ആക്രമിക്കപ്പെട്ടത് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും, കോട്ടയം കലക്ടർ വിളിച്ച യോഗത്തിൽ തീരുമാനമായി. യോഗത്തിലെ തീരുമാനങ്ങളോട് സഹകരിക്കുമെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന സംഘത്തിന്റെ ഭീഷണിയെ തുടർന്ന് അഞ്ചുകുടുംബങ്ങളാണ് പള്ളിയിൽ കഴിഞ്ഞിരുന്നത്.

ഡിസംബർ 23ന് രാത്രിയാണ് പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ നിന്നുള്ള കരോൾ സംഘത്തിനു നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സമയത്തേക്കു മാത്രം കരോൾ സംഘക്കാർ മറ്റൊരിടത്തേക്കു മാറി. സംസ്‌കാര ചടങ്ങിനു ശേഷം തിരിച്ചെത്തുകയും ചെയ്തു. അതേസമയം ഡിവൈഎഫ്‌ഐക്ക് സംഭവുമായി ബന്ധമില്ലെന്ന് സിപിഎം പനച്ചിക്കാട് ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ അറിയിച്ചു. രണ്ടു കരോൾ സംഘങ്ങൾ തമ്മിലാണ് തർക്കം.
ഇതിൽ ഒരു സംഘം പള്ളിയിൽ കഴിയുന്നതു രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. മാധ്യമങ്ങളും നേതാക്കളും എത്തുമ്പോൾ മാത്രം ഇവർ പള്ളിയിൽ എത്തുകയും മറ്റുള്ള സമയത്തു സ്വന്തം വീടുകളിൽ തന്നെ കഴിയുകയുമാണ് ചെയ്യുന്നതെന്നും കെ. രാധാകൃഷ്ണൻ പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടു കോടതി വിലക്കു മറികടന്നു പ്രധാന പ്രതി പള്ളി മുറ്റത്തെത്തിയതു സംഘർഷത്തിനിടയാക്കിയിരുന്നു. 3 മാസത്തേക്കു പനച്ചിക്കാട് പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ മറികടന്നാണു പള്ളിക്കു മുന്നിൽ എത്തിയത്. ആക്രമിക്കപ്പെട്ട കുടുംബാംഗങ്ങൾ പള്ളിക്കുള്ളിൽ അഭയം തേടിയിരിക്കുകയാണ്. ഇവർ പരാതി പറഞ്ഞെങ്കിലും പള്ളിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ നടപടി എടുത്തില്ല. തുടർന്നു പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.

നേരത്തെ കരോൾ സംഘത്തിനെതിരെ ഡിവൈഎഫ്ഐ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടിയിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും റിപ്പോർട്ട് നൽകണമെന്നും കുടുംബത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 23 ന് നടന്ന സംഘർഷത്തിൽ, പരിസരത്തെ നാലു വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവർക്കു പരുക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകർത്തു. വാഴക്കൃഷി നശിപ്പിച്ചു. പള്ളിക്കു നേരെ കല്ലേറുമുണ്ടായി. ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കരോൾ സംഘവും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ റോഡിൽ വച്ചു തർക്കമുണ്ടായി. കുട്ടികളുൾപ്പെടെ 43 പേർ കാരൾസംഘത്തിലുണ്ടായിരുന്നു. മുട്ടുചിറ കോളനിക്കു സമീപത്തെ വീടുകളിൽ കയറിയപ്പോൾ ഡിവൈഎഫ്‌ഐ സംഘം ഇവർക്കൊപ്പം പാട്ടു പാടി. ഇതുമുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പള്ളി ഭാരവാഹികൾ പറയുന്നു. തുടർന്ന് അടി തുടങ്ങുകയായിരുന്നു. ഇതു ചോദ്യം ചെയ്തവരെ സംഘം മർദ്ദിച്ചു. ചിങ്ങവനം പൊലീസ് എത്തിയതോടെ ഡിവൈഎഫ്‌ഐ സംഘം പിൻവാങ്ങി. പൊലീസിന്റെ നിർദ്ദേശ പ്രകാരം കാരൾ സംഘം പള്ളിയിലേക്കു മടങ്ങി. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 25 ഡിവൈഎഫ്‌ഐ പ്രവർത്തകർ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നാണ് ആരോപണം.

ഉമ്മൻ ചാണ്ടിയുടെയും മുൻ ആഭ്യന്തരമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും തട്ടകത്തിലുണ്ടായ സംഭവം ആദ്യം ഏറ്റുപിടിച്ചത് രമേശ് ചെന്നിത്തലയാണ്.പാത്താമുട്ടത്ത് ഡിവൈഎഫ്‌ഐ വധഭീഷണിമുഴക്കുകയാണെന്നും കോൺഗ്രസ് സമരത്തിലേക്ക് വരികയാണെന്നുമായിരുന്നു പ്രദേശം സന്ദർശിച്ച ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം.

ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പത്താമുട്ടം കൂമ്പാടി സെന്റ്‌പോൾസ് പള്ളിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം നടത്തി എന്ന് മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതികരിച്ചിരുന്നു.. കരോൾ സംഘവും നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരും തമ്മിലുണ്ടായ തർക്കമാണ് ഡിവൈഎഫ്‌ഐ നേത്യത്തത്തിൽ നടന്ന സംഘർഷം എന്നനിലയിൽ പ്രചരിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP