Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം രൂപതയുടെ ഇടയശ്രേഷ്ഠൻ ഇനി ദൈവദാസൻ; ബിഷപ്പ് ജെറോമിനെ ദൈവദാസനായി പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 24ന് ; ബിഷപ്പിനെ വിശുദ്ധരുടെ പട്ടികയിൽ ചെർക്കണമെന്ന് കാൽ നൂറ്റാണ്ടായി വിശ്വാസികളുടെ ആവശ്യം

കൊല്ലം രൂപതയുടെ ഇടയശ്രേഷ്ഠൻ ഇനി ദൈവദാസൻ; ബിഷപ്പ് ജെറോമിനെ ദൈവദാസനായി പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 24ന് ; ബിഷപ്പിനെ വിശുദ്ധരുടെ പട്ടികയിൽ ചെർക്കണമെന്ന് കാൽ നൂറ്റാണ്ടായി വിശ്വാസികളുടെ ആവശ്യം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : രൂപതയുടെ ഇടയശ്രേഷ്ഠൻ ഇനി ദൈവദാസൻ. കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ്പ് ജെറോമിനെ ദൈവദാസനായി പ്രഖ്യാപിക്കും. ഫെബ്രുവരി 24ന് ചടങ്ങ് നടക്കുമെന്നാണ് സൂചന. ബിഷപ്പ് ജെറോമിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തുന്ന വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ സംഘത്തിന്റെ പ്രത്യേക കത്ത് ലഭിച്ചു.

രൂപതാ അധ്യക്ഷൻ ഡോ.പോൾ ആന്റണി മുല്ലശേരിക്കു കത്ത് ലഭിച്ചതായി എപ്പിസ്‌കോപ്പൽ വികാർ ഡോ.ബൈജു ജൂലിയാൻ, ഫാ.ടി.ജെ.ആന്റണി, സജീവ് പരിശവിള, ജോർജ് എഫ്.സേവ്യർ ആന്റണി മുണ്ടയ്ക്കൽ എന്നിവർ അറിയിച്ചു. രാജ്യത്തെ ആദ്യത്തെ കത്തോലിക്ക രൂപതയാണ് കൊല്ലം. ഇവിടെയുള്ള ആത്മീയ ഭൗതിക ശുശ്രൂഷകൾക്ക് 1937 മുതൽ 1978 വരെ നേതൃത്വം വഹിക്കാൻ നിയോഗം ലഭിച്ച വൈദികനാണു ബിഷപ് ജെറോം.

കൊല്ലം നഗരത്തിന്റെ ഇന്നു കാണുന്ന സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയിലും നിർണായക പങ്ക് വഹിച്ചു. ബിഷപ് ജെറോമിനെ വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നു കൊല്ലത്തെ ക്രൈസ്തവ സമൂഹം കാൽ നൂറ്റാണ്ടായി ആവശ്യപ്പെട്ടു വരികയായിരുന്നു. 2018 ഒക്ടോബർ 9നു റിപ്പോർട്ട് വത്തിക്കാനിലെ നാമകരണ സംഘത്തിനു കൈമാറി. തുടർന്നാണു വത്തിക്കാന്റെ അംഗീകാരം ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP