Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ബിഗ് ബോസ് ഹൗസിൽ ഉറങ്ങണമെങ്കിൽ മരുന്നു കഴിക്കണം എന്ന അവസ്ഥയായി ! റിയാലിറ്റി ഷോയിൽ നിന്നും പുറത്ത് വന്നിട്ടും എനിക്ക് സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നു'; കിടക്കയ്ക്ക് സമീപമുള്ള ക്യാമറയെ 'രമേശ്' എന്ന് പേരുവിളിച്ച് കൂട്ടായ അനുഭവം വെളിപ്പെടുത്തി അർച്ചന സുശീലൻ; സമൂഹമാധ്യമങ്ങളിലെ സദാചാര ഗുണ്ടായിസത്തിന് മുൻപിൽ തളർന്നെന്നും താരം

'ബിഗ് ബോസ് ഹൗസിൽ ഉറങ്ങണമെങ്കിൽ മരുന്നു കഴിക്കണം എന്ന അവസ്ഥയായി ! റിയാലിറ്റി ഷോയിൽ നിന്നും പുറത്ത് വന്നിട്ടും എനിക്ക് സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നു'; കിടക്കയ്ക്ക് സമീപമുള്ള ക്യാമറയെ 'രമേശ്' എന്ന് പേരുവിളിച്ച് കൂട്ടായ അനുഭവം വെളിപ്പെടുത്തി അർച്ചന സുശീലൻ; സമൂഹമാധ്യമങ്ങളിലെ സദാചാര ഗുണ്ടായിസത്തിന് മുൻപിൽ തളർന്നെന്നും താരം

മറുനാടൻ ഡെസ്‌ക്‌

ടിവി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ താരമാണ് അർച്ചന സുശീലൻ. വില്ലത്തി വേഷങ്ങളിൽ വരെ തിളങ്ങുന്നതിനൊപ്പം പ്രേക്ഷകരുടെ വെറുപ്പും സ്‌നേഹവും ഒരു പോലെ സമ്പാദിച്ച താരമെന്നും അർച്ചനയെ വിശേഷിപ്പിച്ചാലും തെറ്റില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ മുഖവുമായി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയപ്പോഴാണ് അർച്ചനയെന്ന സാധാരണക്കാരിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത്.

എപ്പോഴും താൻ തനിച്ചായിരുന്നുവെന്നും ഏറെ ഡിപ്രഷൻ അനുഭവിച്ച സമയങ്ങൾ ഷോയ്ക്കിടെ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.ഷോയിൽ സുഹൃത്തുക്കളൊക്കെ പുറത്തുപോയപ്പോൾ തനിച്ചായ അർച്ചന ക്യാമറയോട് സംസാരിക്കാൻ തുടങ്ങിയതും ചർച്ചകളിൽ ഇടം പിടിച്ച ഒന്നാണ്. ആ സമയങ്ങളെക്കുറിച്ച് അർച്ചന പറയുന്നു.

അർച്ചനയുടെ വാക്കുകളിലൂടെ

'വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാൻ ഞാൻ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. പക്ഷേ, ബിഗ്  ബോസ്  വീട്ടിൽ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും,സുഹൃത്തുക്കൾ ഓരോരുത്തരായി ഔട്ടായപ്പോൾ ഞാൻ എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ 'രമേശ്' എന്നു വിളിച്ചു സംസാരിച്ചു. 56-ാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ല. എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, ഡിപ്രഷൻ. സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു.

ബിഗ് ബോസിൽ രാത്രി ഉറങ്ങണമെങ്കിൽ മരുന്നു കഴിക്കണമെന്ന അവസ്ഥയായി. ഞാൻ എത്ര ശക്തയായ സ്ത്രീയാണ് എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും.ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാൻ പോയി. സാധാരണ ഈ ഹോട്ടലിൽ വന്നാൽ ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇത്തവണ ദിയയെ കൂട്ടിന് വിളിച്ചു. പക്ഷേ ബിഗ് ബോസിനു ശേഷം ക്ഷമ കുറച്ചുകൂടി. സാമൂഹമാധ്യമങ്ങളിൽ നേരിട്ട സദാചാര ഗുണ്ടായിസത്തിന് ആ സമയങ്ങളിൽ വിഷമം ഉണ്ടായിരുന്നു.

നിരന്തരമായി തനിക്കെതിരെ എഴുതിയപ്പോൾ സൈബർ സെല്ലിൽ പരാതിപ്പെട്ടു. എന്നാൽ ഫലമുണ്ടായില്ല. പക്ഷേ തനിക്ക് പേടിയൊന്നുമില്ലെന്ന് അർച്ചന പറയുന്നു. കാരണം ഇതൊന്നും എന്നേയോ എന്റെ കുടുംബ ജീവിതത്തേയോ ബാധിച്ചിട്ടില്ല. പിന്നെ അത്യാവശ്യം കരാട്ടേയും അറിയാമെന്ന് അർച്ചന പറയുന്നു. ഗൃഷലക്ഷ്മിക്കു നൽകിയ അഭിമുഖത്തിലാണ് അർച്ചന ഇത് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP