Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആചാരകാര്യത്തിൽ അവസാന തീരുമാനം താഴമൺ തന്ത്രിയുടേതെന്ന് ഹൈക്കോടതിയെ 1991ൽ അറിയിച്ചത് ദേവസ്വം ബോർഡ്; യുവതി പ്രവേശനം നിരോധിച്ചതും തന്ത്രിയുടെ വാക്കുകൾ പ്രകാരം; യുവതികളെത്തിയാൽ ശുദ്ധിക്രിയ ചെയ്താലും തന്ത്രിക്ക് അധികാരമുണ്ടെന്ന വാദം സജീവമാക്കി 1993ലെ വിധി; കണ്ഠരര് രാജീവരരെ മാറ്റാനുള്ള സർക്കാർ നീക്കത്തിന് തടസ്സം ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം; 1993ലെ ഹൈക്കോടതി വിധിയിൽ നിറയുന്നത് ശബരിമലയിൽ തന്ത്രിക്കുള്ള പരമാധികാരം

ആചാരകാര്യത്തിൽ അവസാന തീരുമാനം താഴമൺ തന്ത്രിയുടേതെന്ന് ഹൈക്കോടതിയെ 1991ൽ അറിയിച്ചത് ദേവസ്വം ബോർഡ്; യുവതി പ്രവേശനം നിരോധിച്ചതും തന്ത്രിയുടെ വാക്കുകൾ പ്രകാരം; യുവതികളെത്തിയാൽ ശുദ്ധിക്രിയ ചെയ്താലും തന്ത്രിക്ക് അധികാരമുണ്ടെന്ന വാദം സജീവമാക്കി 1993ലെ വിധി; കണ്ഠരര് രാജീവരരെ മാറ്റാനുള്ള സർക്കാർ നീക്കത്തിന് തടസ്സം ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം; 1993ലെ ഹൈക്കോടതി വിധിയിൽ നിറയുന്നത് ശബരിമലയിൽ തന്ത്രിക്കുള്ള പരമാധികാരം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമലയിലെ ആചാരങ്ങളിൽ അവസാനവാക്ക് തങ്ങളുടേതാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ നിലപാട്. ഇതുയർത്തിയാണ് യുവതി പ്രവേശനത്തിന് ശേഷം ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനെ ദേവസ്വം ബോർഡ് ചോദ്യം ചെയ്യുന്നത്. തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി കഴിഞ്ഞു. എന്നാൽ ക്ഷേത്രാചാരങ്ങളുടെ കാര്യത്തിൽ അവസാന വാക്ക് തന്ത്രിയാണ്. അതിനാൽ നട അടയ്ക്കാനും ശുദ്ധിക്രിയ ചെയ്യാനും തന്ത്രിക്ക് അവകാശമുണ്ടെന്നാണ് ഉയരുന്ന വാദം. തന്ത്രിയെ പുറത്താക്കാൻ ദേവസ്വം ബോർഡ് നടത്തുന്ന നീക്കങ്ങൾ ഇതിനോടകം വലിയ ചർച്ചയുമാണ്. ഇതിനിടെയാണ് ദേവസ്വം ബോർഡിന്റെ നീക്കങ്ങൾക്ക് തടസ്സമായി 1993ലെ ഹൈക്കോടതിയുടെ വിധിയിലെ പരമാർശങ്ങളും ചർച്ചയാകുന്നത്.

അന്ന് നടന്ന കോടതി നടപടിയുടെ ഭാഗമായി ആചാരങ്ങളിൽ അവസാന വാക്ക് തന്ത്രിയുടേതാണെന്ന് രേഖമൂലം ദേവസ്വം ബോർഡ് എഴുതി നൽകിയിട്ടുണ്ട്. യുവതി പ്രവേശനത്തെ വിലക്ക് അന്ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഇക്കാര്യം വിശദീകരിക്കുന്നുമുണ്ട്. വധിയുടെ മുപ്പതാമത്തെ പാരഗ്രാഫിലാണ് ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് നൽകിയ സത്യവാങ് മൂലത്തിലെ വാചകങ്ങൾ ഹൈക്കോടതി ഉദ്ദരിക്കുന്നത്. ഇത് പ്രകാരം ക്ഷേത്രാചാരങ്ങളിലെ അവസാന വാക്ക് തന്ത്രിയാണെന്ന് ദേവസ്വം ബോർഡ് തന്നെ സമ്മതിക്കുന്നുണ്ട്. ഹൈക്കോടതിയിലെ പഴയ കേസിലെ ദേവസ്വം ബോർഡിന്റെ നിലപാട് വിശദീകരിക്കൽ ഇപ്പോഴത്തെ വിവാദത്തിൽ തന്ത്രിക്ക് തുണയായി മാറും. താൻ തന്നെയാകും ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരിയെന്ന് വിശദീകരിക്കാൻ തന്ത്രിയെ സഹായിക്കുന്നതാണ് 1993ലെ ഹൈക്കോടതി വിധിയിലെ വാചകങ്ങൾ.

താഴമൺ കുടുംബത്തിനാണ് ശബരിമലയുടെ താന്ത്രികാവകാശമെന്നും മറ്റൊരു തന്ത്രി കുടുബത്തിനും അതിൽ അവകാശമില്ലെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിവാദപരമായ ആചാര വിഷയങ്ങളിലെല്ലാം തീരുമാനം എടുക്കേണ്ടത് തന്ത്രിയാണെന്നും പറഞ്ഞിരുന്നുവെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. അത് അനുസരിച്ച് അന്നത്തെ തന്ത്രിയായിരുന്ന കണ്ഠരര് നീലകണ്ഠരുവിന്റെ വിശദീകരണം പരിശോധിച്ചാണ് ഹൈക്കോടതി യുവതി പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവോടെ ഈ വിധി അസാധുവായി. അപ്പോഴും തന്ത്രിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് നടത്തിയ നിരീക്ഷണങ്ങൾ അതേ പോലെ നിലനിൽക്കുമെന്നാണ് ഉയരുന്ന വാദം. അതുകൊണ്ട് തന്നെ ശബരിമലയിൽ ആചാരം സംരക്ഷിക്കാനുള്ള അവകാശം തന്ത്രിയിൽ നിക്ഷിപ്തമാണെന്നാണ് ഉയരുന്ന വാദം. 1950ൽ ശബരിമലയിൽ പ്രതിഷ്ഠ നടക്കുമ്പോൾ യുവതി പ്രവേശനം നിരോധിച്ചിരുന്നുവെന്നും ഹൈക്കോടതിയെ അന്നത്തെ തന്ത്രിയായിരുന്ന നീലകണ്ഠരു അറിയിച്ചിരുന്നു.

ഹൈക്കോടതി വിധിയിൽ ഇതു സംബന്ധിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെ

30. What is the usage prevailing in Sabarimala Temple in respect of entry of woman above the age of 10 and below the age of 50? The Board has agreed to abide by the opinion of Sri. Thazhaman Neelakandaru who is the present Thanthri of Sabarimala Temple. The statement of the Board contains the following averment :

'The members of the Thazhamon Illam are the haredhary Thanthri of the Sabarimala temple and the present Thanthri is Thazhamon Madathil Kandaru Neelakandaru and he is the final authority to take a decision in any controversial issues with regard to the religious practice and custom, as well as the rituals and Pujas in Sabarimala temple.'

It isfurther averred that the religious question like the one posed in this writ petition can be decided finally only by the Thanthri concerned and not any other Thanthries who do not have any authority over the Sabarimala Sastha Temple. We have therefore examined the Thanthri of Sabarimala temple. Other Thanthries were also examined before this Court. A member of the Pandalam Kovila-kam and the Secretary of the Ayyappa Seya Sangham were also examined. Some of the Thanthries have no personal knowledge about the usage prevailing in Sabarimala temple. But P.W. 1, a member of Pandalam Kovilakam, had spoken about the usage. The Secretary of the Ayyappa Seva Sangham has also tendered evidence more or less in similar terms. We proceed to consider first the testimony of the Sabarimala Thanthri Sri Neelakandaru of Thazhaman Illam.

31. The present Thanthri Sri Neelakandaru is doing thanthram in Sabarimala temple for the past 50 years. As C.W. 6 he stated that he was intimately connected with that temple even before the reinstallation of the deity in 1950. According to him, woman belonging to the age group of 10 to 50 were prohied from entering the temple even before 1950. He deposed that the present deily (idol) was installed by his paternal uncle Kandaru Sankararu and the first pooja after the reinstallation was cond acted by him as per the directions of his paternal uncle. The witness stated that his uncle had instructed him and the temple officials who were present on that occasion to follow the old customs and usages. According to him these customs and usages are to be followed for the welfare of the temple. He added that only persons who had taken penance and followed the customs are eligible to enter the temple and it is not proper for young women to enter the temple since that is contrary to customs and usages.

32. The Secretary of the Ayyappa Seva Sangham Sri K.P.S. Nair deposed that he had conducted pilgrimage to Sabarimala every year for the past 60 years. The Sangham has passed a resolution that women above 10 and below 50 years of age should not enter the Sabarimala temple. He stated that he had , been young women in Sabarimala only during the past 10 to 15 years. The Sangham had orally complained to the authorities about this but to no avail. He has spoken about an instance which he had witnessed about five years back when a young woman was seen attempting to ascend the sacred steps. One of the volunteers of the Sangham brought to the notice of the Circle Inspector on duty. The witness stated that the Circle Inspector restrained the volunteer and the woman ascended the steps and entered the temple. He further stated that tourists from other States go to Sabarimala in large numbers, of whom there were young women also. Even newly married couple were seen among those tourists. The witness stated that the sanctity and purity of the surroundings are evaded on account of this. 

യുവതി പ്രവേശത്തിനു പിന്നാലെ ശബരിമല നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്ന് ദേവസ്വം കമ്മീഷണർ എൻ.വാസു ഇന്ന് പറഞ്ഞിരുന്നു. ബോർഡിന്റെ അനുമതിയില്ലാതെയാണ് തന്ത്രി നട അടച്ചത്. തന്ത്രിക്കെതിരെ നടപടി എടുക്കാൻ ദേവസ്വം ബോർഡിന് അധികാരം ഉണ്ടെന്നും ദേവസ്വം കമ്മീഷണർ പറഞ്ഞു. ആചാര ലംഘനം ഉണ്ടായാൽ തന്ത്രി ആദ്യം ബോർഡിനെയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ബോർഡിന്റെ രേഖാമൂലമുള്ള അനുമതിയോടു കൂടി മാത്രമേ തന്ത്രിക്ക് നട അടയ്ക്കാനും ശുദ്ധിക്രിയകൾ നടത്താനും കഴിയുകയുള്ളുവെന്നാണ് എൻ. വാസു പറയുന്നത്. എന്നാൽ ആചാരത്തിന്റെ കാര്യത്തിൽ അന്തിമ വാക്ക് തന്ത്രിയാണെന്ന് ദേവസ്വം ബോർഡ് തന്നെ സമ്മതിച്ചിട്ടുള്ളതിനാൽ വാസുവിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്നാണ് തന്ത്രിയെ അനുകൂലിക്കുന്നവർ പറയുന്നത്. അതുകൊണ്ട് തന്നെ തന്ത്രിക്കെതിരെ ദേവസ്വം ബോർഡ് നിലപാട് എടുത്താൽ അത് വലിയ നിയമപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും.

അയ്യപ്പൻ യോഗാവസ്ഥയിലാണ് അവിടെ കുടികൊള്ളുന്നത്. ധ്യാനത്തിലാണിരിക്കുന്നത്. അതിന് ഭംഗം വരുന്നത് തെറ്റാണ്. ആചാരം തെറ്റുന്നത് ക്ഷേത്ര ചൈതന്യത്തെ ബാധിക്കും. ഉന്നതമായ ചൈതന്യമാണ് ശബരിമലയുടെ പ്രത്യേകത. അതാണ് ഇത്രത്തോളം തീർത്ഥാടകർ വരാൻ ഇടയാക്കുന്നത്. ഓരോ ക്ഷേത്രത്തിലും ഓരോ സങ്കൽപമാണ്. ചെങ്ങന്നൂരിൽ ദേവി തൃപ്പൂത്താകുന്ന സങ്കൽപമുണ്ട്. അതനുസരിച്ചാണ് അവിടത്തെ ആചാരം. ശാസ്താ ക്ഷേത്രങ്ങൾ നിരവധിയുണ്ട്. അവിടങ്ങളിൽ പലയിടത്തും പല ആചാരങ്ങളാണ്. കേരളത്തിൽ തന്ത്രവിധി പ്രകാരമാണ് പ്രതിഷ്ഠ നടത്തുന്നത്. പ്രതിഷ്ഠ ജീവ സ്വരൂപമായി കണ്ട് സമയാസമയം നിവേദ്യംവരെ അർപ്പിക്കുന്നതാണ് കേരളത്തിലെ ആചാരം. ഈ ആചാരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശബരിമലയിലെ ശുദ്ധിക്രിയയെന്നാണ് തന്ത്രിയുടേയും വാദം. താനാണ് ആചാരത്തിലെ അവസാനവാക്ക് എന്ന ഉത്തമ ബോധ്യത്തിലാണ് നട അടച്ചതെന്ന വാദം തന്ത്രിയും മുന്നോട്ട് വയ്ക്കും. ഇതിന് ഹൈക്കോടതിയിലെ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം തന്നെ തെളിവായി തന്ത്രി ഉപയോഗിക്കാനാണ് സാധ്യത.

1993ലാണ് യുവതികളായ സ്ത്രീകൾ ശബരിമല ദർശനത്തിന് എത്തുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവുണ്ടാകുന്നത്. അതും പത്രങ്ങളിൽ വന്ന ഒരു വിവാദ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ. 1990ൽ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ചന്ദ്രികക്കുട്ടിയുടെ പേരക്കുട്ടിക്ക് സന്നിധാനത്തിൽ വെച്ച് ചോറൂണ് നടത്തിയതിന്റെ ചിത്രമായിരുന്നു അത്. ചന്ദ്രികക്കുട്ടിയുടെ യുവതിയായ മകളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തത് കോട്ടയത്തെ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്ന എ.പി ജോയി എടുത്ത ഈ ചിത്രത്തിലൂടെയാണ് പുറം ലോകമറിഞ്ഞതും സംഭവം ഏറെ വിവാദമാകുകയും ചെയ്തത്. മലയാളത്തിലെ ഏതാനും പത്രങ്ങൾക്കൊപ്പം രണ്ട് ഇംഗ്ലീഷ് പത്രങ്ങളിലും ഈ ചിത്രം അച്ചടിച്ചു വന്നതും തുടർന്ന് സംഭവം വിവാദമായതും. വിശ്വഹിന്ദു പരിഷത്താണ് സംഭവം കോടതിയിൽ എത്തിച്ചത്. അങ്ങനെ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് സന്നിധാനത്തെത്തുന്നത് വിലക്കി ഹൈക്കോടതി വിധിയുണ്ടായി.

1990ൽ എസ്.മഹേന്ദ്രൻ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച ഒരു കത്ത് പൊതുതാൽപര്യ ഹർജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയം കോടതി കയറിയത്.അ
ശബരിമലയിൽ യുവതികൾ കയറി പ്രാർത്ഥന നടത്തുന്നെന്നും വി.ഐ.പികളുടെ ഭാര്യമാർക്ക് പ്രത്യേക പരിഗണന നൽകുന്നെന്നും ചൂണ്ടിക്കാട്ടി ദേവസ്വം മുൻ കമ്മിഷണർ ചന്ദ്രികയുടെ പേരക്കുട്ടിയുടെ ചോറൂണ് ഉദാഹരണമാക്കിയാണ് മഹേന്ദ്രൻ കത്തയച്ചത്. ചന്ദ്രികയും മകളും സ്ത്‌റീകളുൾപ്പെടെ ബന്ധുക്കൾ ചടങ്ങിൽ പങ്കെടുക്കുന്ന 1990ഓഗസ്റ്റ് 19ന് പത്രത്തിൽ വന്ന ചിത്രവും കത്തിനൊപ്പമുണ്ടായിരുന്നു.ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.1991ലെ ഹൈക്കോടതി വിധിയിൽ ഇതേക്കുറിച്ച് പറയുന്നതിങ്ങനെ- '' പരാതിക്കാരനായ മഹേന്ദ്രൻ, കമ്മിഷണറായിരുന്ന ചന്ദ്രിക, ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ എന്നിവരുടെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോൾ ശബരിമല ക്ഷേത്രത്തിന്റെ വിശ്വാസത്തെക്കുറിച്ച് അടിസ്ഥാനപരമായതും വലിയ സ്വാധീനം ചെലുത്തുന്നതുമായ ചോദ്യങ്ങളാണ് പരിഗണനയ്ക്കായി ഉയർന്നുവരുന്നത് എന്ന് ഞങ്ങൾക്ക് തോന്നി. അതിനാൽ പരാതിയെ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം പൊതുതാത്പര്യ ഹർജി എന്ന നിലയിൽ ഒ.പി 9015/1990 ആയി പരിവർത്തിപ്പിച്ചു.' ഈ കേസിൽ ഇന്ത്യൻ ഫെഡറേഷൻ ഒഫ് വിമൻ ലോയേഴ്സ്, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം.വി ഗോപാലകൃഷ്ണൻ എന്നിവർ കക്ഷിചേർന്നു.

കൊല്ലവർഷം 1115ൽ തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ മഹാറാണിയും ദിവാനും ഒപ്പമുണ്ടായിരുന്നുവെന്ന വാദം ഉയർന്നുവന്നതായി 1991ലെ ഹൈക്കോടതി ഉത്തരവിലുണ്ട്. അടുത്ത വർഷങ്ങളിൽ നിരവധി ഭക്തർ കുട്ടികളുടെ ചോറൂണിനായി എത്തി. ഇതിനായി ബോർഡ് പണമീടാക്കി രസീത് നൽകി. ശബരിമലയിലെ ആചാരക്രമങ്ങളിൽ വന്ന മാറ്റങ്ങളും കോടതി വിധിയിലുണ്ട്. 20 വർഷക്കാലമായി പ്രതിമാസ പൂജയ്ക്ക് ക്ഷേത്രം തുറക്കുമ്പോൾ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാമായിരുന്നു. മണ്ഡലം, മകരവിളക്ക്, വിഷുക്കാലങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നതെന്നും വാദത്തിനിടെ ഉയർന്നുവന്നു. ക്ഷേത്രത്തിന്റെ ആചാരങ്ങളും മതവികാരങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും പരാതിക്കാരന്റെ മൗലികാവശങ്ങളിലൊന്നു പോലും ലംഘിച്ചിട്ടില്ലെന്നും അതുകൊണ്ട് ഹർജി പിൻവലിക്കണമെന്നുമാണ് ദേവസ്വം ബോർഡ് കോടതിയിൽ വാദിച്ചത്.

10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ശബരിമല തീർത്ഥാടനകേന്ദ്രത്തിലെ കാലാവർത്തിയായിട്ടുള്ള ആചാരമാണ് എന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആ നിയന്ത്‌റണം നടപ്പിലാക്കുക എന്ന തീരുമാനമാണ് എടുത്തത്. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിക്കുകയും സർക്കാരിനോട് പൊലീസ് ഉൾപ്പെടെയുള്ള എല്ലാ സഹായവും ദേവസ്വം ബോർഡിന് നൽകണമെന്നും നിർദ്ദേശിച്ചു. നേരത്തേ ഉണ്ടായിരുന്നതായി പറയപ്പെടുന്ന സ്ത്രീ പ്രവേശനത്തിന് അറുതി വരുത്തുകയാണ് ഹൈക്കോടതി ചെയ്തത്. ഈ വിധിക്കെതിരെ നൽകിയ അപ്പീലാണ് ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കുന്ന ഭരണഘടനാ ബഞ്ചിന്റെ വിധിയിലേക്ക് കാര്യങ്ങളെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP