Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയത്തിൽ നിന്നും കരകയറാനുള്ള കേരളത്തിന്റെ പോരാട്ടത്തിന് വിജയം; സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനായി ഉൽപന്നങ്ങൾക്ക് 0.5-1 % സെസ് ചുമത്താൻ ജിഎസ്ടി കൗൺസിലിന്റെ അനുമതി; ജിഎസ്ടിക്ക് മേൽ സെസ് ലഭിച്ചതിന് പുറമേ കേരളത്തിന് രാജ്യാന്തര വായ്പയുമെടുക്കാം; സെസ് വിലക്കയറ്റത്തിന് കാരണമാകില്ലെന്ന് ധനമന്ത്രി

പ്രളയത്തിൽ നിന്നും കരകയറാനുള്ള കേരളത്തിന്റെ പോരാട്ടത്തിന് വിജയം; സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനായി ഉൽപന്നങ്ങൾക്ക് 0.5-1 % സെസ് ചുമത്താൻ ജിഎസ്ടി കൗൺസിലിന്റെ അനുമതി; ജിഎസ്ടിക്ക് മേൽ സെസ് ലഭിച്ചതിന് പുറമേ കേരളത്തിന് രാജ്യാന്തര വായ്പയുമെടുക്കാം; സെസ് വിലക്കയറ്റത്തിന് കാരണമാകില്ലെന്ന് ധനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള പോരാട്ടത്തിന് ജിഎസ്ടി കൗൺസിലിൽ വിജയം. പ്രളയാനന്തര ഉൽപന്നങ്ങൾക്ക് മേൽ 0.5-1 % സെസ് ചുമത്തനുള്ള ജിഎസ്ടി കൗൺസിൽ അനുമതി കേരളത്തിന് ലഭിച്ചിരിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഉൽപന്നങ്ങൾക്ക് നിലവിലുള്ള ജിഎസ്ടിക്ക് മുകളിലാണ് സെസ് ഏർപ്പെടുത്തുന്നത്. ഏറെ നാളായി കേരളം ആവശ്യപ്പെട്ട് വന്നിരുന്ന കാര്യത്തിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ജിഎസ്ടി കൗൺസിലിന്റെ ഈ മാസം പത്തിന് നടക്കുന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്കു 2 വർഷത്തേക്കു വരെ സെസ് ഏർപ്പെടുത്തുമെന്നു ധനമന്ത്രി തോമസ് ഐസക് യോഗശേഷം പറഞ്ഞു. ഏതൊക്കെ ഉൽപന്നങ്ങൾക്ക് എത്ര തോതിൽ സെസ് എന്നു ജിഎസ്ടി കൗൺസിൽ യോഗത്തിനു ശേഷം സംസ്ഥാനം തീരുമാനമെടുക്കണം.

ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതിയുടെ ശുപാർശയ്‌ക്കെതിരെ ജിഎസ്ടി കൗൺസിൽ നിലപാട് എടുക്കാനിടയില്ല. കേന്ദ്ര ധന സഹമന്ത്രി ശിവ്പ്രതാപ് ശുക്ലയും സമിതിയിലുണ്ട്. കേറളത്തിന് വേണ്ടിയുള്ള ഇവരുടെ പിന്തുണയും ശ്രദ്ധിക്കേണ്ട ഒന്നാണ്. ജിഎസ്ടി നികുതി നിരക്കു വർധിപ്പിക്കാതെ സെസ് ഏർപ്പെടുത്താനാണ് അനുമതി തേടിയത്. നികുതി വർധിപ്പിച്ചാൽ കേരളത്തിനു കേന്ദ്രം നൽകുന്ന ജിഎസ്ടി നഷ്ടപരിഹാരത്തെ ബാധിക്കുമായിരുന്നു. കൂടുതൽ രാജ്യാന്തര വായ്പയ്ക്കുള്ള അനുമതി പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. എത്ര വായ്പ, പരിധി എത്ര ശതമാനം തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെട്ട നിർദ്ദേശം സംസ്ഥാനം ഇനി കേന്ദ്രത്തിനു സമർപ്പിക്കണം.

സെസ് വിലക്കയറ്റത്തിനു കാരണമാകില്ലെന്നു ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. 28 % നികുതിയുള്ള ഉൽപന്നങ്ങൾ കുറവാണ്. മിക്കതിനും 12-18% ആണു നികുതി. അതിന്മേൽ സെസ് ഈടാക്കുന്നതു കൊണ്ടു വിലകളിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണു വാദം. എന്നാൽ സെസിന്റെ പേരിൽ വ്യാപാരികൾ വില കൂട്ടുന്നതു തടയാൻ സൂക്ഷ്മ മേൽനോട്ടവും നിയന്ത്രണവും വേണ്ടി വരുമെന്ന മറുപക്ഷമുണ്ട്. ദുരന്തങ്ങളുണ്ടാകുമ്പോൾ ദേശീയ തലത്തിൽ സെസ് ഏർപ്പെടുത്തുന്നത് അപ്രായോഗികമാണെന്നായിരുന്നു ജിഎസ്ടി മന്ത്രിതല സമിതിയുടെ നിലപാട്. ഇതു കീഴ്‌വഴക്കമാകുമെന്നതും കേരളത്തോട് അനുകൂല നിലപാടുണ്ടാകുന്നതിനു തുടക്കത്തിൽ തടസ്സമായി. എന്നാൽ, പ്രളയാഘാതത്തിൽ നിന്നു കരകയറാൻ മറ്റു മാർഗങ്ങളില്ലെന്നു ധനമന്ത്രി തോമസ് ഐസക് സ്വീകരിച്ച കർശനനിലപാടിനോട് ഒടുവിൽ സമിതി യോജിക്കുകയായിരുന്നു.

സമിതി അധ്യക്ഷൻ സുശീൽകുമാർ മോദി, കേന്ദ്ര ധന സഹമന്ത്രി പ്രതാപ് ശുക്ല എന്നീ പ്രമുഖരുടെ പിന്തുണ ലഭിച്ചതാണു നിർണായകമായത്. ഇതേസമയം, കൂടുതൽ രാജ്യാന്തര വായ്പ അനുവദിക്കണമെന്നല്ലാതെ എത്ര വായ്പയെടുക്കാമെന്നു ജിഎസ്ടി കൗൺസിലിനോടു നിർദ്ദേശിക്കാൻ സമിതി തയാറായില്ല. ഇതിനിടെ, സംസ്ഥാനത്തിന്റെ ലോട്ടറി മേഖല, സ്വകാര്യ വ്യക്തികൾക്കു തുറന്നു കൊടുക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 12% നികുതി 28 ശതമാനമായി ഏകീകരിച്ച് ഇതര സംസ്ഥാന ലോട്ടറിക്കച്ചവടക്കാരെ കേരളത്തിലെത്തിക്കാനാണ് അണിയറ നീക്കം. ഇത് അനുവദിക്കാനാവില്ല.

ഇതിനെതിരെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കു കത്തു നൽകിയിട്ടുണ്ട് തോമസ് ഐസക് പറഞ്ഞു. ഒന്നരക്കോടി വരെ വിറ്റുവരവുള്ളവർക്ക് അനുമാന നികുതിയേർപ്പെടുത്താനുള്ള നിർദ്ദേശം ജിഎസ്ടി കൗൺസിൽ മന്ത്രിതലസമിതി അംഗീകരിച്ചു. വ്യാപാരികൾ വർഷത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതിയെന്നതാണു ഗുണം. സേവന രംഗത്തു കോംപസിറ്റ് നികുതിയും ഏർപ്പെടുത്തും. ഇതോടെ, 18% വരെയുള്ള നികുതികൾ 58 ശതമാനത്തിലെത്തുമെന്നാണു പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP