Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല: സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും കളികൾ അപകടകരമെന്ന് കെ.എം.ഷാജി

ശബരിമല: സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും കളികൾ അപകടകരമെന്ന് കെ.എം.ഷാജി

ദോഹ: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടുള്ള അപകടകരമായ കളിയാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നതെന്ന് മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എംഎ‍ൽഎ. കുറ്റ്യാടി മണ്ഡലം കെ.എം.സി.സി 'മുഖദ്ദിമ' ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിവിധിക്കെതിരെ സർക്കാരിന് ഓർഡിനൻസ് കൊണ്ടുവരാമായിരുന്നുവെങ്കിലും കേരളത്തിൽ ബിജെപിയുടെ സാധ്യതയ്ക്കുവേണ്ടി വിധിയെ വിവാദമാക്കുകയായിരുന്നു. വിശ്വാസത്തിനു മുകളിൽ യുക്തിയെ പ്രതിഷ്ഠിക്കാൻ നോക്കിയാൽ വിജയിക്കില്ല. അത്തരം ശ്രമങ്ങൾ അപകടരമാണ്.

ഇന്ത്യയുടെ അവസാനവാക്കല്ല സുപ്രീംകോടതി. നിയമനിർമ്മാണസഭ തയാറാക്കുന്ന നിയമത്തെ വിശദീകരിക്കുകയെന്നതാണ് കോടതിയുടെ കർത്തവ്യം. ശബരിമല വിഷയത്തിൽ ഇന്ദുമൽഹോത്രയുടെ വിധിയാണ് കൂടുതൽ പ്രായോഗികം. ത്രിപുരയിലും ബംഗാളിലും ഇല്ലാതായ പാർട്ടിയെ കേരളത്തിൽ പിടിച്ചുനിർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയെ കോൺഗ്രസിനൊപ്പം വളർത്തുകയാണ് സിപിഎം ശ്രമം. അങ്ങനെ അധികാരത്തിൽ തുടരാമെന്നാണ് അവർ കരുതുന്നത്.

ബിജെപിയെ ചൂണ്ടി ന്യൂനപക്ഷവോട്ട് സിപിഎമ്മിന് ലഭിക്കുന്നതിനുവേണ്ടിയുള്ള അപകടകരമായ കളിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും നടത്തുന്നത്. ബിജപിയെ വളർത്താൻ എല്ലാ സഹായവും ചെയ്യുന്നത് പിണറായിയാണ്.

നവോത്ഥാന നായകരെപ്പറ്റി ഒരുചുക്കും പിണറായിക്ക്അറിയില്ല. രാത്രിയുടെ മറവിൽ പൊലീസിനെ ഉപയോഗിച്ച് യുക്തിവാദികളായ സ്ത്രീകളെ കയറ്റിയ പിണറായി കപട നവോത്ഥാന നായകനാണെന്നും കുറ്റപ്പെടുത്തി. വനിതാമതിലിൽ മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിച്ച് ഇതരസമുദായക്കാരെ പ്രകോപിപ്പിക്കാനാണ് ശ്രമങ്ങളുണ്ടായത്. ഹിന്ദുമനസുകളിൽ അപകടകരമായ ധ്രുവീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡന്റ് എസ്.എ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ഹാഫിസ് സുഹൈൽ റഹ്മാനി ഖിറാഅത്ത് നടത്തി. 'മുഖദ്ദിമ' സെന്റർ ഫോർ സോഷ്യൽ കൾച്ചറൽ സ്റ്റഡീസ് സ്വിച്ച് ഓൺ കർമ്മം കെ.എം.ഷാജി എംഎൽഎ നിർവ്വഹിച്ചു. പ്രഥമ അഡ്‌മിഷൻ കുറ്റ്യാടി മണ്ഡലം മുസ് ലിംലീഗ് ജനറൽ സെക്രട്ടറി കെ.ടി.അബ്ദുറഹ്മാനിൽ നിന്നും കെ.എം.സി.സി ഉപദേശകസമിതിയംഗം അഹമ്മദ് പാതിരിപ്പറ്റ സ്വീകരിച്ചു.സെന്ററിന്റെ ലോഗോ തയാറാക്കിയ അലി കെ.വാളോടിന് ഉപഹാരം നൽകി.

കെ.ടി.അബ്ദുറഹ്്മാൻ, കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ബഷീർ ഖാൻ എന്നിവർ സംസാരിച്ചു. എംപി.ശാഫി ഹാജി, കെ.കെ.മൊയ്തു മൗലവി, ഫൈസൽ അരോമ, അഷ്റഫ് കനവത്ത്, എംപി.ഇല്യാസ് മാസ്റ്റർ പങ്കെടുത്തു. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് സിറാജ് മാതോത്ത് അധ്യക്ഷനായിരുന്നു. ശബീർ മേമുണ്ട സ്വാഗതവും സൽമാൻ എളയടം നന്ദിയും പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP