Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വയംഭോഗ ചർച്ചയുടെ സെക്കൻഡ് പാർട്ടുമായി അർച്ചനാ കവി; ഇത്തവണ നടി ഞെട്ടിച്ചിരിക്കുന്നത് വീട്ടിലെ ചില സ്വകാര്യ നിമിഷങ്ങൾ പങ്കുവച്ച്; തനിക്കൊരു മകനുണ്ടായാൽ അവനോട് എങ്ങനെ ഇതു സംബന്ധിച്ച് പെരുമാറുമെന്ന് വിശദീകരിച്ച് നടി

സ്വയംഭോഗ ചർച്ചയുടെ സെക്കൻഡ് പാർട്ടുമായി അർച്ചനാ കവി; ഇത്തവണ നടി ഞെട്ടിച്ചിരിക്കുന്നത് വീട്ടിലെ ചില സ്വകാര്യ നിമിഷങ്ങൾ പങ്കുവച്ച്; തനിക്കൊരു മകനുണ്ടായാൽ അവനോട് എങ്ങനെ ഇതു സംബന്ധിച്ച് പെരുമാറുമെന്ന് വിശദീകരിച്ച് നടി

മറുനാടൻ ഡെസ്‌ക്‌

സ്വയംഭോഗത്തെ കുറിച്ചുള്ള കുറിപ്പെഴുതി ആരാധകരെ ഞെട്ടിച്ച ശേഷം അതിന്റെ രണ്ടാംഭാഗവുമായി എത്തിയിരിക്കുകയാണ് നടി അർച്ചന കവി. ബ്ലോഗിലൂടെയാണ് അർച്ചന സ്വയംഭോഗത്തെക്കുറിച്ച് തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചതിന്റെ അനുഭവങ്ങൾ കുറിച്ചത്. നടിയുടെ ബ്‌ളോഗ് ഏറെ വൈറലാവുകയും ചെയ്തിരുന്നു.സുഹൃത്തുക്കൾക്കും സിനിമാക്കാർക്കും ആരാധകർക്കും അമ്പരപ്പ് സമ്മാനിക്കുന്നതായിരുന്നു അർച്ചനയുടെ എഴുത്ത്.

ഇപ്പോഴിതാ രണ്ടാം ഭാഗത്തിൽ, തനിക്കൊരു മകനുണ്ടായാൽ അവനോട് എങ്ങനെ ഇതു സംബന്ധിച്ച് പെരുമാറണമെന്നതിനെ കുറിച്ചാണ് കുറിപ്പ്.സ്വയംഭോഗത്തെക്കുറിച്ചുള്ള ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗിന്റെ ആദ്യ ഭാഗം അവസാനിക്കുന്നത്.

അതിനു ശേഷമുണ്ടാകുന്ന സംഭവങ്ങളും തനിക്കൊരു മകനുണ്ടായാൽ അവനോട് എങ്ങനെ ഇതു സംബന്ധിച്ച് പെരുമാറണമെന്നുള്ളതുമൊക്കെ ബ്ലോഗിന്റെ രണ്ടാം ഭാഗത്തിൽ വരുന്നുണ്ട്. ഇതേ വിഷയം പിന്നീട് തന്റെ വീട്ടിൽ ചർച്ചയാകുന്നതാണ് മൂന്നാം ഭാഗത്തിൽ അർച്ചന പറയുന്നത്.

കുടുംബാംഗങ്ങൾ എല്ലാവരുമുള്ള സദസ്സിൽ ഈ വിഷയം ചർച്ച ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും അച്ഛന്റെയും അമ്മയുടെയും പ്രതികരണവുമൊക്കെ അർച്ചന രസകരമായി എഴുതിയിരിക്കുന്നു. പലപ്പോഴും പലരും തുറന്നു പറയാൻ മടിക്കുന്ന ഇത്തരം കാര്യങ്ങൾ വളരെ രസകരമായി അശ്ലീലച്ചുവയില്ലാതെ അവതരപ്പിച്ച അർച്ചനയെ ആരാധകർ അഭിനന്ദിക്കുന്നുമുണ്ട്.

സ്വന്തം അനുഭവത്തിൽ നിന്നാണ് അർച്ചയുടെ ബ്ലോഗ് തുടങ്ങുന്നത്. വിവാഹത്തിന് ശേഷം പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള സംസാരത്തിൽ എങ്ങനെയോ സ്വയംഭോഗവും വിഷയമായി കടന്നുവന്നു. വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത അനുഭവങ്ങൾ സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നതു കേട്ടു. അപ്പോൾ അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്ന് അർച്ചന നിരീക്ഷിക്കുന്നു. ട്രെയിനിലെ അപ്പർ ബർത്തിൽ, കാടിനുള്ളിൽ, ഫ്‌ളൈറ്റിൽ. അങ്ങനെ നിരവധി സ്ഥലങ്ങൾ ചർച്ചയിലുയർന്നു.

ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു. പുരുഷന്മാർ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകൾക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആർത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ തനിക്കു കഴിയുമെങ്കിലും ഈ വിഷയത്തിൽ എന്തു പറയുമെന്നത് ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ലെന്ന് അർച്ചന തുറന്നു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP