Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദൃശ്യ വിസ്മയം തീർക്കാനുറച്ച് പൃഥ്വിരാജിന്റെ 9 ! മലയാള സിനിമയിൽ കാണാൻ കഴിയാത്ത പുത്തൻ അനുഭവം പകർന്ന് ചിത്രത്തിന്റെ ട്രെയിലർ; സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ചിത്രം പറയുന്നത് മകന്റെ ജീവിതത്തിലെ പേടിപ്പെടുത്തുന്ന ഒൻപത് ദിനങ്ങളെ പറ്റി; സംരക്ഷകനായ അച്ഛനായി പൃഥ്വി തകർക്കുമെന്നുറപ്പ് നൽകുന്ന ട്രെയിലർ വൻ ഹിറ്റ്

ദൃശ്യ വിസ്മയം തീർക്കാനുറച്ച് പൃഥ്വിരാജിന്റെ 9 ! മലയാള സിനിമയിൽ കാണാൻ കഴിയാത്ത പുത്തൻ അനുഭവം പകർന്ന് ചിത്രത്തിന്റെ ട്രെയിലർ; സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ചിത്രം പറയുന്നത് മകന്റെ ജീവിതത്തിലെ പേടിപ്പെടുത്തുന്ന ഒൻപത് ദിനങ്ങളെ പറ്റി; സംരക്ഷകനായ അച്ഛനായി പൃഥ്വി തകർക്കുമെന്നുറപ്പ് നൽകുന്ന ട്രെയിലർ വൻ ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

സിനിമകളുടെ എണ്ണത്തിലുപരി അതിന്റെ മികവിൽ വിശ്വസിക്കുന്ന താരമാണ് പൃഥ്വിരാജ്. അത്തരം സിനിമകളിൽ ഫോക്കസ് ചെയ്ത് കരിയറിൽ തിളങ്ങുന്ന നേരത്ത് തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 9ന്റെ ട്രെയിലർ യൂട്യബിൽ എത്തിയിരിക്കുന്നത്. '100 ഡേയ്‌സ് ഓഫ് ലവിനു' ശേഷം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ '9' ട്രെയിലർ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ഒട്ടേറെ പേരാണ് കണ്ടത്. ഗ്രാഫിക്‌സ് ഉൾപ്പടെയുള്ള സാങ്കേതിക വിദ്യ വച്ചുകൊണ്ടുള്ള പുത്തൻ ചിത്രം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുമെന്നാണ് ആരാധകർ പറയുന്നത്.

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടത്. ചിത്രത്തിനെക്കുറിച്ച് മുൻപ് അണിയറപ്രവർത്തകർ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ശരിവച്ചുകൊണ്ടാണ് ട്രെയിലർ പ്രേക്ഷകരിലേക്കെത്തിയത്. ഫെബ്രുവരി 7ന് ചിത്രം റിലീസ് ചെയ്യും. സയൻസ് ഫിക്ഷൻ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ തന്നെ അണിയറ പ്രവ്രർത്തകർ അറിയിച്ചിരുന്നു. മലയാള സിനിമ അത്ര കണ്ടു പരിചയിക്കാത്ത തരത്തിലുള്ള ഒന്നായിരിക്കും ചിത്രമെന്നും ട്രെയിലർ ഉറപ്പു നൽകുന്നു.

മകന്റെ ജീവിതത്തിലെ ഭയപ്പെടുത്തുന്ന ഒൻപത് ദിനങ്ങളെക്കുറിച്ചും അവന് സംരക്ഷണം നൽകുന്ന അച്ഛനെക്കുറിച്ചുമാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. നേരത്തെ പുറത്തു വിട്ട പൃഥ്വിയുടെ ക്യാരക്ടർ പോസ്റ്ററിൽ പറഞ്ഞിരുന്ന പോലെ കാവൽ മാലാഖയും സംരക്ഷകനുമായ അച്ഛനായി പൃഥ്വിരാജും മകനായി മാസ്റ്റർ അലോകുമാണ് വേഷമിടുന്നത്.

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുന്നത്. ഓഗസ്റ്റ് സിനിമാസിൽ നിന്ന് പിന്മാറിയതിനുശേഷം സോണി പിക്ചേഴ്സുമായി സഹകരിച്ചാണ് നിർമ്മാണം. പ്രകാശ് രാജ്, വാമിക ഖബ്ബി, മംമ്ത മോഹൻദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡൽഹി, ഹിമാചൽ പ്രദേശ് തുടങ്ങിയ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആമേൻ എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത അഭിനന്ദ് രാമാനുജമാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹമാൻ. സംവിധായകൻ കമലിന്റെ മകനാണ് ജെനുസ് മുഹമ്മദ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP