Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്‌ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ചത് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചു കൊണ്ടു നിൽക്കവേ; അക്രമികളെ അനുകൂലിക്കില്ലെന്നും പൊലീസിന് എല്ലാ നടപടികളും സ്വീകരിക്കാമെന്നും പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി; പാർട്ടി നടത്തുന്ന സമരമല്ല.. ആക്രമണത്തിന്റെ ഉത്തരവാദിത്തം സമര സമിതിക്ക്; ഒറ്റപ്പെട്ട ആക്രമണം സമരത്തിന്റെ ശോഭ കെടുത്തില്ലെന്നും വിശദീകരണം; ആക്രമി സംഘത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാതെ മെല്ലെപ്പോക്ക് നയത്തിൽ പൊലീസ്

എസ്‌ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ചത് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചു കൊണ്ടു നിൽക്കവേ; അക്രമികളെ അനുകൂലിക്കില്ലെന്നും പൊലീസിന് എല്ലാ നടപടികളും സ്വീകരിക്കാമെന്നും പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി; പാർട്ടി നടത്തുന്ന സമരമല്ല.. ആക്രമണത്തിന്റെ ഉത്തരവാദിത്തം സമര സമിതിക്ക്; ഒറ്റപ്പെട്ട ആക്രമണം സമരത്തിന്റെ ശോഭ കെടുത്തില്ലെന്നും വിശദീകരണം; ആക്രമി സംഘത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാതെ മെല്ലെപ്പോക്ക് നയത്തിൽ പൊലീസ്

ആർ പിയൂഷ്‌

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നടത്തിയ ഹർത്തിലിന്റെ പേരിൽ നടത്തി ആക്രമണങ്ങളുടെ പേരിൽ വ്യാപകമായി പൊലീസ് ആക്ഷൻ നടക്കുകയാണ്. ഇതിനിടെയാണ് ഇന്ന് ഭരിക്കുന്ന പാർട്ടിക്കാർ നടത്തിയ പണിമുടക്കിൽ ബാങ്കിന് നേരെ ആക്രമണം നടന്നത്. എസ്‌ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിക്കപ്പെട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പണിമുടക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കവേയാണ്.

പ്രസംഗം തീർന്ന ഉടനെ ആക്രമണത്തെ തള്ളിപ്പറയേണ്ടിയും വന്നു കോടിയേരിക്ക്. സമരത്തിന്റെ മറവിലെ അക്രമങ്ങളിൽ അപലപിച്ച കോടിയേരി, അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്നും പറഞ്ഞു. എത്രത്തോളം തൊഴിലാളികളെ ബോധവത്കരിച്ച് പണിമുടക്കിൽ പങ്കെടുപ്പിക്കാൻ സാധിക്കുന്നോ അതാണ് സമരത്തിന്റെ വിജയം. സമരത്തിന് എതിരായി നിൽക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ പണിമുടക്കിന്റെ ശോഭ കെടുത്തും. അക്രമത്തെ കുറിച്ച് സംയുക്ത സമരസമിതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സമരപ്പന്തലിന് സമീപം പ്രവർത്തിച്ച എസ്.ബി.ഐയുടെ ക്രഷറി ബാങ്ക് രാവിലെ സമരക്കാർ അടിച്ചുതകർത്തിരുന്നു. സമരം പാർട്ടിയുടെത് അല്ലെന്നും അതിനാൽ തന്നെ അക്രമണത്തിന്റെ ഉത്തരവാദിത്തം സംയുക്ത സമര സമിതിക്കാണെന്നു കോടിയേരി പറഞ്ഞു.

ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാൽ പണിമുടക്ക് പൂർണ്ണ വിജയത്തിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മൂന്നു മാസം മുൻപ് പ്രഖ്യാപിച്ചതാണ് പണിമുടക്ക്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഹർത്താൽ നടത്തി സമരങ്ങളെ ദുർബലമാക്കുന്ന പ്രവണത ഇന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമങ്ങളെ അപലപിച്ച് സിപിഐ നേതാവ് സി ദിവാകരനു രംഗത്തെത്തി. അക്രമമുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി.

അതിനിടെ തിരുവനന്തപുരത്ത് എസ്‌ബിഐ ശാഖ ആക്രമിച്ചത് എൻജിഒ യൂണിയൻ നേതാവ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ പൊലീസ് ഇതുവരെ പിടികൂടിയില്ല. സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം തെളിഞ്ഞത്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള ട്രഷറി ബ്രാഞ്ചിൽ രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്. ബാങ്ക് അടയ്ക്കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം.

സംഘം മാനേജറുടെ ക്യാബിനിലെത്തി ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം നടന്ന സമരപ്പന്തലിന് തൊട്ടടുത്തുള്ള ബാങ്കിലാണ് അക്രമികൾ അഴിഞ്ഞാടിയത്. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജി എസ് ടി വകുപ്പ് കരമന കമ്മീഷണർ ഓഫീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് ഇൻസ്‌പെക്ടർ സുരേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്.

മാനേജരെ ഭീഷണിപ്പെടുത്തുകയും മേശയും കംപ്യൂട്ടറും ഫോണും അടിച്ചുതകർക്കുകയും ചെയ്തു. പണിമുടക്ക് ദിനത്തിൽ ബാങ്ക് തുറന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് ബാങ്ക് മാനേജർ പറഞ്ഞു. സംയുക്ത സമരസമിതിയുടെ സമരപ്പന്തലിന് തൊട്ടുമുന്നിലാണ് അക്രമം നടന്നത്. സമ്മേളനസ്ഥലത്തിന് ചുറ്റും പൊലീസ് ഉണ്ടായിരുന്നെങ്കിലും ബാങ്കില് നിന്ന് പരാതി ലഭിച്ചതിന് ശേഷമാണ് പൊലീസ് വിവരമറിഞ്ഞത്. കന്റോണ്മെന്റ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ് പൊലീസ് സംഘമെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് വിന്യാസത്തില് കുറവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ് തെളിവായെടുക്കും. അക്രമത്തെ തുടർന്ന് ബാങ്ക് ഇന്നത്തേക്ക് അടച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP