Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററിന് ഡൽഹി കോടതിയുടെ പച്ചക്കൊടി; ട്രെയിലർ നിരോധിക്കണമെന്ന ഹർജി കോടതി തള്ളി; തീരുമാനം വി കാമേശ്വർ റാവു  ബെഞ്ചിന്റേത്; വിധിക്കെതിരെ ഹർജിക്കാരി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററിന് ഡൽഹി കോടതിയുടെ പച്ചക്കൊടി; ട്രെയിലർ നിരോധിക്കണമെന്ന ഹർജി കോടതി തള്ളി; തീരുമാനം വി കാമേശ്വർ റാവു  ബെഞ്ചിന്റേത്; വിധിക്കെതിരെ ഹർജിക്കാരി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ജീവിതകഥ പറുയന്ന ചിത്രം ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലർ നിരോധിക്കണമെന്ന ഹർജി ഡൽഹി കോടതി തള്ളി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി കാമേശ്വർ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.ഡൽഹി സ്വദേശിയായ ഫാഷൻ ഡിസൈനർ പൂജ മഹജൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. അതേസമയം ഡൽഹി ഹൈക്കോടതി വിധിക്കെതിരെ ഹർജിക്കാരി സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നയാളെ മോശമായി ചിത്രീകരിക്കാൻ സിനിമയ്ക്ക് ഒരു അവകാശവുമില്ലെന്ന് പരാതിയിൽ പറയുന്നു. ഇന്ത്യൻ പീനൽ കോഡ് 416 വകുപ്പ് ലംഘിക്കുന്നതാണ് ട്രെയിലറെന്നും ഗൂഗിൾ, യൂട്യൂബ് തുടങ്ങിയവയിൽ ട്രെയിലർ പ്രദർശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനോട് നിർദ്ദേശിക്കണമെന്നും പരാതിയിൽ പറയുന്നു.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്മോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദ ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ: ദ മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മന്മോഹൻ സിങ് എന്നാണ് ഈ പുസ്തകത്തിന്റെ പേര്. അനുപം ഖേറാണ് ചിത്രത്തിൽ മന്മോഹനായി വേഷമിടുന്നത്.

വിജയ് രത്‌നാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മന്മോഹൻ സിംഗിന് പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജർമൻ നടി സുസൻ ബെർനെർട് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP