Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയത്തിൽ തകർന്നുപോയ കേരളത്തെ കേന്ദ്രം കൈവിട്ടെന്ന പരാതി വെറുതെ; ഇതുവരെ കൊടുത്തതിന്റെ പിന്നാലെ വീടുകൾ നിർമ്മിക്കുവാനായി 3718 കോടി കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ; കുടുംബശ്രീ ഡയറക്ടർ സമയത്ത് റിപ്പോർട്ട് നൽകിയാൽ അനേകർക്ക് കൂരയൊരുക്കാൻ കേന്ദ്രത്തിന്റെ തുണയെത്തും; വീടൊന്നിന് ഒന്നര ലക്ഷം വീതം നൽകുന്നത് നിലവിലുള്ള സഹായങ്ങൾക്ക് പുറമേ

പ്രളയത്തിൽ തകർന്നുപോയ കേരളത്തെ കേന്ദ്രം കൈവിട്ടെന്ന പരാതി വെറുതെ; ഇതുവരെ കൊടുത്തതിന്റെ പിന്നാലെ വീടുകൾ നിർമ്മിക്കുവാനായി 3718 കോടി കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ; കുടുംബശ്രീ ഡയറക്ടർ സമയത്ത് റിപ്പോർട്ട് നൽകിയാൽ അനേകർക്ക് കൂരയൊരുക്കാൻ കേന്ദ്രത്തിന്റെ തുണയെത്തും; വീടൊന്നിന് ഒന്നര ലക്ഷം വീതം നൽകുന്നത് നിലവിലുള്ള സഹായങ്ങൾക്ക് പുറമേ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് കേന്ദ്രത്തിൽ നിന്നും സഹായമേതും ലഭിക്കാനുള്ള സാധ്യത കുറവെന്നത് വെറും പ്രചരണം മാത്രമെന്ന് ഉറപ്പിച്ച് പറയുന്നതാണ് കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ലഭിക്കുന്ന പുതിയ പദ്ധതി. പ്രളയത്തിൽ സാരമായി തകർന്ന വീടുകൾ പുനർ നിർമ്മിക്കാനുള്ള സഹായം കേന്ദ്ര സർക്കാരിൽ നിന്നും തന്നെ ലഭ്യമാകും. പ്രധാന്മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം ലഭിക്കുക എന്നാണ് വിവരം. ഇതു പ്രകാരം വിശദമായ പദ്ധതിരേഖ ഉടൻ സമർപ്പിക്കണമെന്ന് കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയത്തിൽ നിന്നും കുടുംബശ്രീ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആകെ 2479 വീടുകളാണ് നഗരസഭാ കോർപ്പറേഷൻ നഗര പരിധിയിൽ തകർന്നത് എന്നതിനാൽ ഒരു വീടിന് ഒന്നര ലക്ഷം രൂപയെന്ന കണക്കിൽ 3718.5 കോടി കോന്ദ്രത്തിൽ നിന്നും ലഭിച്ചേക്കും. പ്രളയ ദുരിതാശ്വാസത്തിനായി കേന്ദ്ര സർക്കാർ ആദ്യം തന്ന തുകയ്ക്ക് പുറമേയാണ് ഇത് ലഭിക്കുന്നത്. പി.എം.എ.വൈ. പദ്ധതി നഗരമേഖലയിൽ മാത്രമാണ്. ഇത് പരിഗണിക്കാതെ പ്രളയത്തിൽ തകർന്ന എല്ലാ വീടുകളുടെയും പുനർനിർമ്മാണത്തിന് പ്രത്യേക അനുമതിയും സഹായവും നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. 12,477 വീടുകളാണ് തകർന്നത്. ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഭവനപദ്ധതികളുടെ കേരളത്തിലെ നോഡൽ ഏജൻസിയെന്ന നിലയിൽ ജില്ലതിരിച്ചുള്ള കണക്കുസഹിതം കുടുംബശ്രീ ഡയറക്ടറാണ് അപേക്ഷ നൽകിയത്.

പി.എം.എ.വൈ. പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്ഥാപനത്തിന്റെയും വിഹിതമടക്കം നാലുലക്ഷം രൂപയാണ് വീടിന് നൽകുക. കേന്ദ്രം ഒന്നരലക്ഷവും സംസ്ഥാനം അരലക്ഷവും തദ്ദേശസ്ഥാപനം രണ്ടുലക്ഷവും. പ്രളയ സാഹചര്യം കണക്കാക്കി ഈ തുകമുഴുവൻ കേന്ദ്രം നൽകണമെന്നായിരുന്നു ആവശ്യം. അത് അംഗീകരിച്ചില്ല. ഡി.പി.ആർ. നൽകുന്നതിനനുസരിച്ച് എല്ലാ വീടിനും ഒന്നരലക്ഷംരൂപ നൽകാമെന്ന ഉറപ്പാണ് കുടുംബശ്രീക്ക് ലഭിച്ചിരിക്കുന്നത്.

പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ നാലുലക്ഷം രൂപവീതം സംസ്ഥാനസർക്കാർ നൽകും. കേന്ദ്രസഹായം ഇതിലേക്ക് മാറ്റുകയാണ് ചെയ്യുക. പി.എം.എ.വൈ. വീട് 600 ചതുരശ്ര അടിയായി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധി പ്രളയത്തിൽ തകർന്ന വീടുകൾക്ക് ബാധകമാക്കില്ല. ഓരോ നഗരസഭാ പരിധിയിലെയും വീടുകളുടെ ഡി.പി.ആർ. കുടുംബശ്രീ തയ്യാറാക്കിത്തുടങ്ങി.

കേരളം നൽകിയ അപേക്ഷയിലെ മുഴുവൻ വീടുകളും പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സ്വീകരിച്ചത്. പദ്ധതിയുടെ മാനദണ്ഡം മാറ്റാനാവില്ലെന്നാണ് വിശദീകരണം. അതിനാൽ, ഗ്രാമപ്പഞ്ചായത്തുകളിൽ തകർന്ന വീടുകൾക്ക് കേന്ദ്രവിഹിതം കിട്ടില്ല. 2000 വീടുകൾ സഹകരണവകുപ്പ് ഏറ്റെടുത്ത് നിർമ്മിക്കുന്നുണ്ട്. ഇതിൽ നഗരമേഖലയിൽ നിർമ്മിക്കുന്ന വീടിന് കേന്ദ്രസഹായം കിട്ടും. കേന്ദ്ര-സംസ്ഥാന-നഗരസഭാ വിഹിതം ഉറപ്പുവരുത്തി വീട് നിർമ്മിക്കണമെന്ന വ്യവസ്ഥ പുനർനിർമ്മിക്കുന്ന വീടുകൾക്ക് നിർബന്ധമാക്കില്ല. പകരം കേന്ദ്രത്തിന്റെ വിഹിതം കൂട്ടില്ലെന്നുമാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP