Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വരവേ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു; സംഭവം കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം; പാളത്തിന്റെ വശത്തേക്ക് തെറിച്ച് വീണ യുവതിയേയും അഞ്ചുവയസുകാരിയേയും കണ്ടെത്തിയത് ഏറെ നേരം കഴിഞ്ഞ്

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വരവേ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു; സംഭവം കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം; പാളത്തിന്റെ വശത്തേക്ക് തെറിച്ച് വീണ യുവതിയേയും അഞ്ചുവയസുകാരിയേയും കണ്ടെത്തിയത് ഏറെ നേരം കഴിഞ്ഞ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങി വരും വഴി ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. കരിക്കകം അറപ്പുരവിളാകം പുതുവൽപുത്തൻ വീട്ടിൽ അരുൺഗോപിനാഥിന്റെ (എയർപോർട്ട് ജീവനക്കാരൻ) ഭാര്യ സ്വപ്നകുമാരി (30), ഏകമകൾ ആത്മിക എസ്.നായർ(അഞ്ച്) എന്നിവരാണ് മരിച്ചത്.

ഈ ഭാഗത്ത് റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്ന ഭാഗത്താണ് സ്വപ്‌നകുമാരിയുടെ കുടുംബവീട്. വീട്ടിലെത്തിയ ശേഷം വൈകിട്ട് ഇവർ സമീപത്തെ അറപ്പുരവിളാകം ക്ഷേത്രത്തിൽ പോയിരുന്നു. തുടർന്ന് വീട്ടിലേക്കു മടങ്ങാൻ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. പാളത്തിന്റെ വശങ്ങളിലേക്ക് തെറിച്ചുവീണ ഇരുവരുടേയും ശരീരം ഏറെനേരം കഴിഞ്ഞാണ് കണ്ടത്.

തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട മാവേലി എക്സ്‌പ്രസ് തട്ടിയതായാണ് കരുതുന്നതെന്ന് പേട്ട പൊലീസ് പറഞ്ഞു. അപകടം നടന്ന ഭാഗത്തിന് സമീപം പാളം വളഞ്ഞുപോകുന്നതിനാൽ ദൂരെനിന്നു തീവണ്ടി വരുന്നത് കാണാൻ കഴിയില്ലെന്ന് പൊലീസ് പറയുന്നു. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP