Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്രമവേളകളിൽ വടിവിദ്യ കാട്ടി മോഹൻലാൽ മാജിക്; ഒടിയൻ ഷൂട്ടിനിടെ ബോറടിച്ച ലാലേട്ടൻ കൈയിലിരുന്ന വടി വിരലിൽ ബാലൻസ് ചെയ്യുന്ന വീഡിയോ വൈറൽ

വിശ്രമവേളകളിൽ വടിവിദ്യ കാട്ടി മോഹൻലാൽ മാജിക്; ഒടിയൻ ഷൂട്ടിനിടെ ബോറടിച്ച ലാലേട്ടൻ കൈയിലിരുന്ന വടി വിരലിൽ ബാലൻസ് ചെയ്യുന്ന വീഡിയോ വൈറൽ

റ്റവും അധികം ചർച്ചയായ ചിത്രമായിരുന്നു് മോഹൻലാൽ നായകനായി എത്തിയ ഒടിയൻ. വൻ ഹൈപ്പിലെത്തിയ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്നായിരുന്നു ഉയർന്ന് ആരോപണം. പക്ഷേ ചിത്രത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയെങ്കിലും മോഹൻലാലിന്റെ ചിത്രത്തിലെ പ്രകടനത്തിന് ഏവരും ഒരു പോലെ കൈയടിച്ചു. ഇപ്പോളിതാ ഒടിയൻ സെറ്റിൽ നിന്നുമുള്ള മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ വളരെ കൂളായി ചില 'വടി വിദ്യകൾ' കാട്ടുന്ന ലാലേട്ടന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.ഒടിയന്റെ സെറ്റിൽ ലാലേട്ടന്റെ വിനോദങ്ങൾ','ലാലേട്ടന് ബോർ അടിച്ചു' എന്ന തലക്കെട്ടുകളോട് കൂടിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിന്റെ ഇടവേളയിൽ കൈയിലിരുന്ന വടി വിരലിൽ ബാലൻസ് ചെയ്യുന്ന ലാലേട്ടനാണ് വീഡിയോയിൽ. ആരോ മെബൈൽ ഫോണിൽ പകർത്തിയ രംഗം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇന്റർനെറ്റിൽ ശ്രദ്ധേയമായി.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയനിൽ മഞ്ജു വാര്യരായിരുന്നു നായിക. പ്രകാശ് രാജും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP