Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീ ടൂവിന് പിന്നിൽ 'പ്രണയത്തകർച്ച' ? സംഗതി കെട്ടിച്ചമച്ചതാകാമെന്ന് കോടതി ! തിരക്കഥാകൃത്ത് ആലോക് നാഥിനെതിരെയുള്ള മാനഭംഗ പരാതി പൊളിയുന്നു; പാനീയത്തിൽ ലഹരി നൽകി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് തിരക്കഥാകൃത്ത് വിന്റെ നന്ദ പറയുമ്പോഴും പരാതി നൽകാൻ വർഷങ്ങൾ വൈകിയത് കേസ് ദുർബലമാക്കുന്നുവെന്ന് കോടതി

മീ ടൂവിന് പിന്നിൽ 'പ്രണയത്തകർച്ച' ? സംഗതി കെട്ടിച്ചമച്ചതാകാമെന്ന് കോടതി ! തിരക്കഥാകൃത്ത് ആലോക് നാഥിനെതിരെയുള്ള മാനഭംഗ പരാതി പൊളിയുന്നു; പാനീയത്തിൽ ലഹരി നൽകി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് തിരക്കഥാകൃത്ത് വിന്റെ നന്ദ പറയുമ്പോഴും പരാതി നൽകാൻ വർഷങ്ങൾ വൈകിയത് കേസ് ദുർബലമാക്കുന്നുവെന്ന് കോടതി

മറുനാടൻ ഡെസ്‌ക്‌

മുംബൈ : ബോളിവുഡ് താരം ആലോക് നാഥിനെതിരെയുള്ള മീടു ആരോപണം കെട്ടിച്ചമച്ചതാകാമെന്ന് കോടതി നിരീക്ഷണം. തിരക്കഥാകൃത്ത് വിന്റ നന്ദയാണ് താരത്തിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. മാത്രമല്ല താരം തന്നെ ബലാത്സംഗം ചെയ്തുവെന്ന പറയപ്പെടുന്ന മാസമോ തീയതിയോ ഓർമ്മയില്ലെന്നാണ് വിന്റ കോടതിയിൽ പറഞ്ഞത്. ഇതോടെയാണ് മുംബൈ അഡീഷണൽ സെഷൻസ് കോടതി താരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

സംഭവത്തെ പറ്റി കോടതി പറയുന്നതിങ്ങനെ 1998ൽ ഉണ്ടായെന്നു പറയുന്ന സംഭവത്തിൽ ഇത്ര വർഷവും പരാതി നൽകാതിരുന്നത് കേസിനെ ദുർബലമാക്കുന്നു. വിന്റയുടെ വീട്ടിൽ പാനീയത്തിൽ ലഹരി മരുന്നു നൽകി മയക്കിയശേഷം മാനഭംഗപ്പെടുത്തിയെന്ന കേസ് 2 മാസം മുൻപാണു രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ വീട്ടിൽ നടന്ന സംഭവമായതിനാൽ പ്രതി തെളിവു നശിപ്പിക്കാൻ ശ്രമിക്കുമെന്നു കരുതാൻ വയ്യ. മറ്റു തരത്തിൽ സമ്മർദമുണ്ടായതിനെക്കുറിച്ചും സൂചനയില്ല.

ആലോക് നാഥിന്റെ ഭാര്യ ആശുവും നന്ദയും ചണ്ഡിഗഡിൽ കോളജ് കൂട്ടുകാർ ആയിരുന്നു. പിന്നീട് സീരിയൽ രംഗത്ത് സജീവമായ ഇരുവരും ആലോകുമായി സൗഹൃദത്തിലായി. ആലോക് ആശുവിനെ വിവാഹം കഴിച്ചതോടെ താൻ ഒറ്റപ്പെട്ടതു പോലെ പരാതിക്കാരിക്കു തോന്നി. തന്റെ പ്രണയവും പരിഗണനയും നാഥ് തിരിച്ചറിഞ്ഞില്ലെന്ന പകയും നിരാശയുമാകാം പരാതിക്കു പിന്നിൽ.

നാഥ് വളരുകയും നന്ദയുടെ കമ്പനികൾ തകരുകയും ചെയ്തതോടെ പക വളർന്നിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.'മീ ടൂ' വെളിപ്പെടുത്തലുകളുടെ ഭാഗമായി ഉന്നയിച്ച ആരോപണം വൻ വിവാദമായതോടെ വിന്റയ്‌ക്കെതിരെ ആലോകും ആശുവും ചേർന്നു മാനനഷ്ടക്കേസ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP