Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംവരണ അട്ടിമറിക്കെതിരെ വെൽഫെയർ പാർട്ടി സംവരണ സംരക്ഷണ പ്രക്ഷോഭം സംഘടിപ്പിക്കും

സംവരണ അട്ടിമറിക്കെതിരെ വെൽഫെയർ പാർട്ടി സംവരണ സംരക്ഷണ പ്രക്ഷോഭം സംഘടിപ്പിക്കും

തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാ വിരുദ്ധ സംവരണ അട്ടിമറികൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സംവരണ സംരക്ഷണ പ്രഭോക്ഷങ്ങളുടെ പരമ്പര സൃഷ്ടിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചു. ജനുവരി 16 ന് കെ.എ.എസിലെ സംവരണ നിഷേധത്തിനെതിരെ സെക്രട്ടറിയേറ്റിക്ക് മാർച്ചോടെയാണ് പ്രക്ഷോഭങ്ങളുടെ തുടക്കം.

ഫെബ്രുവരി മാസത്തിൽ സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന അവകാശ സംരക്ഷണ ജാഥ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതാത് ജില്ലകളിൽ ഉപജാഥകളും നടക്കും. സമാന ചിന്താഗതിയുള്ളവരേയും സംവരണ സമുദായങ്ങളേയും അണി നിരത്തി യോജിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കേരളത്തിലാകമാനം പൊതു ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് സംവരണ മെമോറിയൽ പ്രഖ്യാപനം സർക്കാരിന് സമർപ്പിക്കും. പഞ്ചായത്ത് യൂണിറ്റ് തലങ്ങളിൽ വ്യാപകമായ ഭവന സന്ദർശന പരിപാടികൾ, പ്രക്ഷോഭങ്ങൾ പൊതുസമ്മളേനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP