Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈം സ്‌കൂട്ടറുകൾക്ക് മാർച്ച് വരെ ഓക് ലന്റിൽ സേവനം തുടരാം; ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പരീക്ഷണ ഓട്ടത്തിന്റെ ലൈസൻസ് കാലവധി നീട്ടി; സ്ഥിരം ലൈസൻസ് നല്കുന്ന കാര്യവും പരിഗണനയിൽ

ലൈം സ്‌കൂട്ടറുകൾക്ക് മാർച്ച് വരെ ഓക് ലന്റിൽ സേവനം തുടരാം; ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പരീക്ഷണ ഓട്ടത്തിന്റെ ലൈസൻസ് കാലവധി നീട്ടി; സ്ഥിരം ലൈസൻസ് നല്കുന്ന കാര്യവും പരിഗണനയിൽ

ക് ലന്റ് തെരുവുകൾ കീഴടക്കിയ ലൈം സ്‌കൂട്ടറുകളുടെ സേവനം മാർച്ച് വരെ നീട്ടാൻ തീരുമാനം. ഇന്നലെയാണ് ഓക് ലന്റ് കൗൺസിൽ ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം അനുസരിച്ച് മാർച്ച് അവസാനം വരെ പരിക്ഷണാടിസ്ഥാനത്തിൽ ലൈം സ്‌കൂട്ടറുകൾക്ക് പ്രദേശത്ത് സർവ്വീസ് നടത്താനാകും.

ഇതിനൊപ്പം സകൂട്ടറുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനായി ജനങ്ങളെ ബോധവത്കരിക്കാനായി പ്രത്യേക അംബാസിഡർമാരെ നിയമിക്കും. പിന്നീട് സ്ഥിരമായി നഗരത്തിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ലൈസൻസ് നല്കുന്ന കാര്യവും പരിഗണനയിൽ ആണ്.

എന്നാൽ സ്‌കൂട്ടറുകളുടെ വേഗത സംബന്ധിച്ചുള്ള കാര്യത്തിൽ അവ നിയന്ത്രിക്കാനായി സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്ന കാര്യവും പരിഗണിച്ച് വരുകയാണ്. ഓക് ലന്റ് നഗരം കൂടാതെ ഡ്യൂൻഡിൻ, ക്രൈസ്റ്റ് ചർച്ച്. ഹട്ട് സിറ്റി എന്നിവിടങ്ങളിലേക്കും സ്‌കൂട്ടർ വ്യാപിപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP