Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധൂവരന്മാർക്ക് ഒരുമിച്ച് ഒരിലയിട്ടപ്പോൾ എല്ലാവർക്കും സന്തോഷം കളിചിരി..തമാശ; ചോറുവിളമ്പിയപ്പോൾ വധു എല്ലാം അടിച്ചുമാറ്റി; കൂട്ടുകാരുടെയും വധുവിന്റെയും കളിയാക്കൽ അതിരുവിട്ടപ്പോൾ കൺട്രോൾ പോയ വരൻ മേശ മറിച്ചിട്ടു: വീഡിയോ വൈറലായതോടെ കല്യാണ റാഗിംഗിനെ പുകഴ്‌ത്തിയും ഇകഴ്‌ത്തിയും സോഷ്യൽ മീഡിയ

വധൂവരന്മാർക്ക് ഒരുമിച്ച് ഒരിലയിട്ടപ്പോൾ എല്ലാവർക്കും സന്തോഷം കളിചിരി..തമാശ; ചോറുവിളമ്പിയപ്പോൾ വധു എല്ലാം അടിച്ചുമാറ്റി; കൂട്ടുകാരുടെയും വധുവിന്റെയും കളിയാക്കൽ അതിരുവിട്ടപ്പോൾ കൺട്രോൾ പോയ വരൻ മേശ മറിച്ചിട്ടു: വീഡിയോ വൈറലായതോടെ കല്യാണ റാഗിംഗിനെ പുകഴ്‌ത്തിയും ഇകഴ്‌ത്തിയും സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ല്യാണ ദിവസം കൂട്ടുകാരുടെ തമാശയും കളിയാക്കലുമൊക്കെ വധൂവരന്മാർക്ക് രസമാണ്. പലരും അത് ആസ്വാദിക്കാറുമുണ്ട്. എന്നാൽ, പതിയെ പതിയെ അത് റാംഗിംഗിന്റെ തലത്തിലേക്ക് അധ:പതിക്കുകയും വധൂവരന്മാർ ഭയക്കുകയും ചെയ്യുന്നതരത്തിലേക്ക് മാറിയിരിക്കുന്നു. വരന്റെ കൂട്ടുകാരായി വരുന്ന ചെക്കന്മാരാണ് കാര്യസ്ഥന്മാർ ചമയുന്നത്. ഇതോടെ ചെക്കനും പെണ്ണും ഇവരുടെ കൈയിലെ വെറു കളിപ്പാവ മാത്രമാകും. മലബാറിലാണ് ഈ അതിരുവിട്ട ആഘോഷം അധികവും അരങ്ങേറാറുള്ളത്.

പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, തകിലും പുല്ലാങ്കുഴലുമായി വരുന്ന ഘോഷയാത്രയെ ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, ചിലയിടങ്ങളിൽ ജെ.സി.ബിയിലും, ഗുഡ്സ് വണ്ടിയിലും ചെറുക്കനെയും പെണ്ണിനെയും ഇരുത്തി യാത്ര ചെയ്യിക്കുക, വരന്റെ വീട്ടിനടുത്തുവരെ വാഹാനം പോകുന്ന സൗകര്യമുണ്ടായാലും കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് നട്ടുച്ചനേരത്ത് ഇറക്കി കാൽനടയായി വധൂവരന്മാരെ നടത്തിക്കുക, വഴിനീളെ പടക്കംപൊട്ടിക്കൽ എന്നിവയൊക്കെ ചെറിയ റാഗിങ് മാത്രം. ഇത്തരത്തിൽ ഒരു റാഗിംഗിന് കടുപ്പം കൂടിയപ്പോഴാണ് ചെക്കന്റെ ഈഗോ ഉണർന്നതും കാര്യങ്ങൾ ആകെ അലങ്കോലമായതു.ം

കല്യാണ ദിവസം കൂട്ടുകാരുടെ റാഗിങ് അതിര് വിട്ടപ്പോൾ വരന് ദേഷ്യം വരികയും മേശ മറിച്ചിട്ട് എഴുന്നേറ്റു പോവുകയും ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായി. വധൂവരന്മാർ ഭക്ഷണത്തിനിരിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഈ സമയം ഇരുവർക്കും ഒരിലയിൽ കൂട്ടുകാർ കറികൾ വിളമ്പുന്നു. വരന്റെ ഇലയിൽ ചോറിട്ടപ്പോൾ വധു അതു വാരി തന്റെ ഭാഗത്തേക്ക് മാറ്റി.
ഇതു കണ്ട വരന്റെ കൂട്ടുകാർ കളിയാക്കുകയും പരിഹാസം അതിര് വിട്ടപ്പോൾ വരൻ ഭക്ഷണ മേശ മറിച്ചിട്ട് എഴുന്നേറ്റു പോവുകയും ചെയ്തു.

വരനെ പിന്തുണച്ചുകൊണ്ടും കൂട്ടുകാരെ എതിർത്തും നിരവധി കമന്റുകളാണ് വരുന്നത്. എല്ലാരും ഇതുപോലൊക്കെ റിയാക്ട് ചെയ്തിരുന്നേൽ എന്നേ ഈ കലാരൂപം അവസാനിച്ചേനെ എന്നാണ് ചിലരുടെ കമന്റ്. എന്നാൽ സ്വന്തം കല്യാണമല്ലേ വരന് ഒന്നു ക്ഷമിക്കാമെന്ന് പറയുന്നവരുമുണ്ട്. വരനെ ശരിക്കും കളിയാക്കിയത് വധുവാണെന്നും ചിലർ പറയുന്നു. ഏതായാലും വരൻ മേശ മറിച്ചിട്ടതോടെ തമാശ കാര്യമായി എന്നുപറയാതെ വയ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP