Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ മകൻ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു; അപ്പോഴും അവനവന്റെ കാര്യത്തിൽ ആദർശവാനായി തുടർന്നു; ഇപ്പോൾ മകൻ അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കുന്നു; അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ! എ.കെ.ആന്റണിയെ കളിയാക്കി അഡ്വ.എ.ജയശങ്കർ

കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ മകൻ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു; അപ്പോഴും അവനവന്റെ കാര്യത്തിൽ ആദർശവാനായി തുടർന്നു; ഇപ്പോൾ മകൻ അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കുന്നു; അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ  ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ! എ.കെ.ആന്റണിയെ കളിയാക്കി അഡ്വ.എ.ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കഴിഞ്ഞ ദിവസം കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ സംസ്ഥാന കൺവീനറായി നിയമിച്ചിരുന്നു. ആദർശധീരനായ ആന്റണിയും മക്കൾ രാഷ്ട്രീയത്തിന്റെ വക്താവായിരിക്കുകയാണെന്ന് പരിഹസിക്കുകയാണ് രാഷ്ട്രയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ. ജയശങ്കർ. 'കാലം മാറി, കഥ മാറി. ആന്റപ്പൻ പിൽക്കാലത്ത് അല്പം വിട്ടുവീഴ്ച ചെയ്തു. ഗാന്ധി കുടുംബ വാഴ്ച അംഗീകരിച്ചു; കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ മകൻ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു. അപ്പോഴും അവനവന്റെ കാര്യത്തിൽ ആദർശവാനായി തുടർന്നു. കിങ്ങിണിക്കുട്ടൻ സേവാദൾ വഴിയാണ് വന്നതെങ്കിൽ, ഡിജിറ്റൽ മീഡിയ സെൽ വഴിക്കാണ് അമ്മിണിക്കുട്ടന്റെ രംഗപ്രവേശം'. ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒരിടത്തൊരിടത്ത് ഒരു ആന്റപ്പനുണ്ടായിരുന്നു. ആദർശ ധീരൻ. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയിൽ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത വില്ലാളിവീരൻ. സഞ്ജയ് ഗാന്ധിയെ കേരളത്തിൽ കാലെടുത്തു കുത്താൻ അനുവദിക്കാതിരുന്ന ധർമ്മപുത്രൻ.

കാലം മാറി, കഥ മാറി. ആന്റപ്പൻ പിൽക്കാലത്ത് അല്പം വിട്ടുവീഴ്ച ചെയ്തു. ഗാന്ധി കുടുംബ വാഴ്ച അംഗീകരിച്ചു; കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ മകൻ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു. അപ്പോഴും അവനവന്റെ കാര്യത്തിൽ ആദർശവാനായി തുടർന്നു.

കാലം പിന്നെയും മാറി. ഇപ്പോൾ മകൻ അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കുന്നു.

കിങ്ങിണിക്കുട്ടൻ സേവാദൾ വഴിയാണ് വന്നതെങ്കിൽ, ഡിജിറ്റൽ മീഡിയ സെൽ വഴിക്കാണ് അമ്മിണിക്കുട്ടന്റെ രംഗപ്രവേശം.

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ
ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP