Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലാലയം സാംസ്‌കാരിക വേദി ഹിന്ദാവിയ സെക്ടർ സാഹിത്യേത്സവ് : അമ്മാരിയ യൂണിറ്റ് ജേതാക്കൾ

കലാലയം സാംസ്‌കാരിക വേദി ഹിന്ദാവിയ സെക്ടർ സാഹിത്യേത്സവ് : അമ്മാരിയ യൂണിറ്റ് ജേതാക്കൾ

ജിദ്ധ: കലാലയം സാംസ്‌കാരിവേദി ഹിന്താവിയ സെക്ടർ പത്താമത് എഡിഷൻ സാഹിത്യോത്സവിന് പ്രൗഡമായ സമാപനം.ഷറഫിയ അൽ ഫജർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കിഡ്‌സ്, പ്രൈമറി, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എട്ട് യൂണിറ്റുകളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ചു

സാഹിത്യോത്സവിൽ 137 പോയിന്റുകൾ നേടി അമ്മാരിയ യൂണിറ്റ് ജേതാക്കളായി ആർ.എസ്.സി ഹിന്ദാവിയ സെക്ടർ ചെയർമാൻ സലാം വെള്ളിമാടുകുന്നിന്റെ അദ്ധ്യക്ഷതയിൽ അബ്ദുന്നാസിർ അൻവരി ഉദ്ഘാടനം ചെയ്തു. ആർ എസ് സി നാഷണൽ നേതാക്കളായ നൗഫൽ എറണാകുളം,നാസിം പാലക്കൽ സംസാരിച്ചു.ഉദ്ഘാടന സെക്ഷനിൽ സെക്ടർ ജനറൽ കൺവീനർ റഫീഖ് കൂട്ടായി സ്വാഗതവും സെക്ടർ ഫിനാൻസ് കൺവീനർ അബ്ദുസലാം പറപ്പൂർ നന്ദിയും പറഞ്ഞു.

മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളിൽ ഫാത്തിമ റിഫ കലാപ്രതിഭയായി തെരഞ്ഞടുക്കപ്പെട്ടുവേദിയിൽഷൗകത്തലി മാസ്റ്റർ താനൂർ നേതൃത്വം നൽകിയ ജനറൽ ക്വിസ്സ് കാണികൾക്കും മത്സരാർത്ഥികൾക്കും ആവേശം പകർന്നു.

വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഐ.സി.എഫ് സെൻട്രൽ ദഅവ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു ഐ.സി.എഫ് ബലദ് സെക്ടർ നേതാക്കളായ സക്കീർ ബാബ് മക്ക, മുഹമ്മദ് കെ.യു സുലൈമാൻ,മുഹ്‌സിൻ സഖാഫി,ആർ.എസ്.സി ജിദ്ധ സെൻട്രൽ സെൻട്രൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജംഷീർ വയനാട് മുഹമ്മദ് സഖാഫി മാവൂർ,അഷ്‌കർ തുടങ്ങിയവർ സമ്പന്ധിച്ചു. ഇക്‌ബാൽ കണ്ണൂർ സ്വാഗതവും മുജീബ് കരെക്കാട് നന്ദിയും പറഞ്ഞു. വിജയികൾ 11-01-2019 വെള്ളിയാഴ്ച നടക്കുന്ന ജിദ്ധ സെൻട്രൽ സാഹിത്യോത്സവിൽ മാറ്റുരക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP