Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിദ്ദ ആർ എസ് സി സാഹിത്യോത്സവിന് നാളെ പ്രൗഢോജ്വല തുടക്കം

ജിദ്ദ ആർ എസ് സി സാഹിത്യോത്സവിന് നാളെ പ്രൗഢോജ്വല തുടക്കം

ജിദ്ദ: രിസാല സ്റ്റഡി സർക്കിളിനു കീഴിലുള്ള കലാലയം സാംസ്‌കാരിക വേദി ജിദ്ദ സെന്റർ തല പത്താമത് എഡിഷൻ സാഹിത്യോത്സവ് നാളെ ജിദ്ദയിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് പതാക ഉയർത്തുന്നതോടെ പ്രവാസ ലോകത്തെ ഏറ്റവും മികച്ച ഇസ്ലാമിക് കലാമേളയായി വിലയിരുത്തപ്പെടുന്ന സാഹിത്യോത്സവിനു തുടക്കമാവും. പിന്നീട് എൺപതിൽ പരം ഇനങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങളുണ്ടാവും. കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, വിഭാഗങ്ങളിലായി മുന്നൂറോളം പ്രതിഭകൾ മാറ്റുരക്കും.

യൂണിറ്റ് സെക്ടർ തല മത്സരങ്ങളിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്ക് മാത്രമാണ് സെന്റർ തല സാഹിത്യോത്സവിൽ മത്സരിക്കുവാനുള്ള അവസരമുണ്ടാവുക. ഒരേസമയം 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സാഹിത്യോത്സവിന്റെ വിജയത്തിനായി നേരത്തെ തന്നെ ഐസിഫ്, ആർഎസ്സി സംയുക്താഭിമുഖ്യത്തിൽ 101 അംഗ സ്വാഗതസംഘം രൂപീകരിക്കപ്പെട്ടിരുന്നു.

ഇസ്ലാമിക സാഹിത്യത്തിന് അവഗണന നേരിട്ടു കൊണ്ടിരിക്കുമ്പോൾ അന്യം നിന്നുപോകുന്ന മാപ്പിള കലകൾക്ക് പുതുജീവൻ നൽകുക വഴി ധാർമ്മിക ബോധമുള്ള കലാകാരന്മാരെ വളർത്തിക്കൊണ്ടു വരികയും, അശ്ലീലവും ആഭാസങ്ങളും കുത്തിനിറച്ചു ശുദ്ധ കലകൾക്ക് ക്ഷതമേല്പിക്കുന്ന ഈ കാലത്ത് നന്മ നശിക്കാത്ത ധർമ്മാധിഷ്ഠിതമായ തനത് കലാമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ആർ. എസ്. സി സാഹിത്യോത്സവ് ലക്ഷ്യമിടുന്നതെന്നും സ്വാഗതസംഘം ചെയർമാൻ ഷാഫി മുസ്ലിയാർ കൺവീനർ യാസിർ അറഫാത്ത് ഫിനാൻസ് കൺവീനർ അബ്ദുൽ ഗഫൂർ വാഴക്കാട്, മീഡിയ & പബ്ലിസിറ്റി കൺവീനർ അബ്ദുന്നാസിർ അൻവരി എന്നിവർ അഭിപ്രായപ്പെട്ടു.

വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സൗദിയിലെ പ്രമുഖ സാഹിത്യകാരന്മാരും വിദ്യാവിചക്ഷണരും പങ്കെടുക്കും. സാഹിത്യോത്സവിന്റെ വിജയിത്തിനായുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഗം ഭാരവാഹികൾ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP