Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവാഭരണ ഘോഷയാത്രയെ പന്തളം രാജപ്രതിനിധിക്ക് അനുഗമിക്കാനാവില്ല; പേടകങ്ങൾ തലചുമടായി സന്നിധാനത്ത് പതിവായെത്തിക്കുന്ന ഗുരുസ്വാമിക്കും വിലക്ക്! ശബരിമലയിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അട്ടിമറിക്കാൻ പുതിയ നീക്കവുമായി കേരളാ പൊലീസ്; യുവതി പ്രവേശന വിധിയെ എതിർത്തവരേയും പ്രതിഷേധിച്ചവരേയും ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കാനുള്ള പൊലീസ് നീക്കം വിവാദത്തിൽ; പന്തളം കൊട്ടാരത്തിന്റെ സംശയങ്ങൾ ശരിവച്ച് എസ് പിയുടെ ഉത്തരവ്

തിരുവാഭരണ ഘോഷയാത്രയെ പന്തളം രാജപ്രതിനിധിക്ക് അനുഗമിക്കാനാവില്ല; പേടകങ്ങൾ തലചുമടായി സന്നിധാനത്ത് പതിവായെത്തിക്കുന്ന ഗുരുസ്വാമിക്കും വിലക്ക്! ശബരിമലയിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അട്ടിമറിക്കാൻ പുതിയ നീക്കവുമായി കേരളാ പൊലീസ്; യുവതി പ്രവേശന വിധിയെ എതിർത്തവരേയും പ്രതിഷേധിച്ചവരേയും ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കാനുള്ള പൊലീസ് നീക്കം വിവാദത്തിൽ; പന്തളം കൊട്ടാരത്തിന്റെ സംശയങ്ങൾ ശരിവച്ച് എസ് പിയുടെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഇത്തവണ ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ പന്തളം രാജാവിനും പങ്കെടുക്കാനാകില്ലെന്ന് സൂചന. പന്തളത്ത് നിന്ന് സന്നിധാനത്തേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ ശബരിമല യുവതി പ്രവേശനത്തെ എതിർത്ത ആരേയും പങ്കെടുപ്പിക്കരുതെന്നാണ് പത്തനംതിട്ട എസ് പിയുടെ ഉത്തരവ്. സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ ഒഴിവാക്കണമെന്നാണ് തിരുവിതാംകുർ ദേവസ്വം ബോർഡിനോട് പൊലീസ് നിർദ്ദേശിക്കുന്നത്. പന്തളം കൊട്ടാരത്തിലെ എല്ലാ അംഗങ്ങളും ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരാണ്. അതുകൊണ്ട് തന്നെ നിലവിലെ ഉത്തരവ് അനുസരിച്ച് പന്തളം കൊട്ടരത്തിലെ പ്രതിനിധികൾക്ക് ആർക്കും തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ കഴിയില്ല.

തിരുവാഭരണ പേടകം വർഷങ്ങളായി എടുക്കുന്നവരിൽ ഒരാളും പ്രതിഷേധത്തിന്റെ ഭാഗമായി കേസുകളിൽ പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെ ഉൾപ്പെടയുള്ള സംഘത്തെയാണ് തിരുവാഭരണത്തിനൊപ്പം അയയ്ക്കാൻ തീരുമാനിച്ചതും. ഇദ്ദേഹത്തിനും ഘോഷയാത്രയുടെ ഭാഗമാകാൻ കഴിയില്ല. ഇതെല്ലാം പ്രശ്‌നമായി മാറും. തിരുവാഭരണത്തിനും ഘോഷയാത്രയ്ക്കും സുരക്ഷ നൽകുമെന്ന് ഹൈക്കോടതിയിൽ പൊലീസും തിരുവിതാകൂർ ദേവസ്വം ബോർഡും ഉറപ്പ് കൊടുത്തിരുന്നു. ഘോഷയാത്രയ്ക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് കാണിച്ച് പന്തളം കൊട്ടാരം നൽകിയ ഹർജി കോടതി തീർപ്പാക്കുകയും ചെയ്തു. ഇതിന്റെ പേരിൽ ഇറങ്ങിയ ഉത്തരവിലാണ് പന്തളം കൊട്ടര പ്രതിനധിക്ക് പോലും പങ്കെടുക്കാനാവാത്ത തരത്തിലെ പരാമർശങ്ങളുള്ളത്.

അങ്ങേയറ്റം പ്രതിഷേധാർഹമാണ് പൊലീസ് ഉത്തരവെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ അറിയിച്ചു. പേടക സംഘം വളരെ കർശനമായ വൃതം എടുക്കുന്നവരാണ്. പരമ്പരാഗതമായി ചില കുടുംബങ്ങളാണ് ഇത് നിറവേറ്റുന്നത്. അവരിൽ ചിലർ ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി കേസിൽ പെട്ടുപോയി എന്നുള്ളതു കൊണ്ട് അവരെ അകറ്റി നിർത്താൻ നിലവിലെ സ്ഥിതി അനുസരിച്ച് കഴിയില്ലെന്നും ശശികുമാര വർമ്മ മറുനാടനോട് പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയർത്താൻ തന്നെയാണ് കൊട്ടാരത്തിന്റെ തീരുമാനം. വൈകിയ വേളയിലെ തീരുമാനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. രാഘവർമ്മ രാജയാണ് ഇത്തവണ ഘോഷയാത്രയെ അനുഗമിക്കുന്ന പന്തളം കൊട്ടാര പ്രതിനിധി. ആചാര സംരക്ഷണ പ്രതിഷേധങ്ങളിൽ ഇദ്ദേഹവും പങ്കെടുത്തിട്ടുണ്ട്.

തിരുവാഭരണ ഘോഷയാത്ര അക്രമിക്കപെടാൻ സാധ്യതയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പന്തളം കൊട്ടാരം നൽകിയ ഹർജിയാണ് ആവശ്യം പരിഗണിക്കുമെന്ന് പൊലീസും ദേവസ്വം ബോർഡും ഉറപ്പ് നൽകിയതിനെ തുടർന്ന് ഹൈക്കോടതി തീർപ്പാക്കിയത്. കനത്ത സുരക്ഷ നൽകുമെന്ന് പൊലീസും തിരുവാഭരണത്തിന് കേട് പറ്റാതെ പന്തളം കൊട്ടാരത്തിൽ തിരികെ എത്തിക്കുമെന്ന് ദേവസ്വം ബോർഡും കോടതിയിൽ ഉറപ്പ് നൽകി.

തിരുവാഭരണ ഘോഷയാത്രയിൽ ബോംബ് സ്‌ക്വാഡ് ഉൾപ്പടെയുള്ള സംവിധാനം ഉണ്ടാകുമെന്നും, ആവശ്യമായ സുരക്ഷയൊരുക്കുമെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര പതിവുപോലെ നടത്തുമെന്ന് ദേവസ്വം ബോർഡും അറിയിച്ചു. പന്തളം കൊട്ടാരത്തിൽ നിന്ന് സന്നിധാനം വരെയും തിരികെ കൊട്ടാരം വരെയും സുരക്ഷ ഒരുക്കും. തിരുവാഭരണത്തിന് കേടുപറ്റാതെ കൊട്ടാരത്തിൽ തന്നെ തിരിച്ചെത്തിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

തിരുവാഭരണ ഘോഷയത്ര ആക്രമിക്കാനും, തിരുവാഭരണം അപഹരിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക പന്തളം കൊട്ടാരം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല, ദേവസ്വം ഏറ്റെടുക്കണം തുടങ്ങിയ പ്രചാരണങ്ങൾ സോഷ്യൽ മീഡിയകളിലും വ്യാപകമായി ഉയർന്നിരുന്നു.

തിരുവാഭരണം ദേവസ്വം ബോർഡ് കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്ന സംശയങ്ങൾ പലകോണിൽ നിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് പന്തളം കൊട്ടാരം പോയത്. ഇതിനുള്ള പ്രതികാരമായാണ് തിരുവാഭരണത്തിൽ ഉത്തരവാദിത്തമെല്ലാം ദേവസ്വം ബോർഡിനാണെന്ന് വരുത്തുന്ന തരത്തിലെ ഉത്തരവ് കേരളാ പൊലീസ് പുറത്തിറക്കുന്നത്. ഇതിന് പിന്നിൽ ബോധപൂർവ്വമായ ഇടപെടലുണ്ടെന്നാണ് വ്യക്തമാകുന്നത്.

ശബരിമല അയ്യപ്പന്റെ ആഭരണങ്ങളെയാണ് തിരുവാഭരണം എന്ന് വിളിക്കുന്നത്. സ്വർണ്ണത്താൽ നിർമ്മിക്കപ്പെട്ട ഇവ പന്തളരാജാവ് ശബരിമല ശാസ്താവിനു നൽകിയതാണെന്നാണ് വിശ്വാസം. പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിക്കുന്ന ഇവ മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും ചെയ്യും. മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്. മകരവിളക്കിന് ശേഷം നട അടയ്ക്കുന്നത് വരെ പന്തളം രാജകൊട്ടാര പ്രതിനിധി സന്നിധാനത്ത് തുടരും. ക്ഷേത്രം അടച്ച് താക്കോൽ പ്രതീകാത്മകമായി ഏൽപ്പിക്കുന്നതും രാജപ്രതിനിധിക്കാണ്. ഇത്തരം ചടങ്ങുകളെ അട്ടിമറിക്കുന്നതാണ് പൊലീസിന്റെ പുതിയ ഉത്തരവ്.

ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിൽ ഉള്ള 22 അംഗ സംഘമാണ് തിരുവാഭരണങ്ങൾ ശിരസ്സിൽ ഏറ്റിശബരിമലയിലേക്ക് പോകുന്നത്.പ്രധാന പെട്ടി ഗുരുസ്വാമിയും പൂജാ പത്രങ്ങൾ അടങ്ങുന്ന പെട്ടി മരുതമന ശിവൻപിള്ളയും കൊടിപെട്ടി കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻനായരും ശിരസ്സിലേറ്റും. പരമ്പരാഗത പാതയിലൂടെ ഉള്ള യാത്രയിൽ സംഘാംഗങ്ങൾ മാറി മാറി പെട്ടികൾ ശിരസ്സിലേറ്റും.

കെ.ഭാസ്‌കരകുറുപ്പ് ,തുളസീധരൻപിള്ള,രാജൻ കൊച്ചുതുണ്ടിൽ,ഗോപാലകൃഷ്ണപിള്ള കൊച്ചുതുണ്ടിൽ ,ഉണ്ണികൃഷ്ണപിള്ള കുളത്തിനാൽ ഓമനകുട്ടൻ,ഉണ്ണികൃഷ്ണപിള്ളകണ്ടാമത്തേത്ത്,ഗോപിനാഥകുറുപ്പ് ,വിജയൻ വെളിച്ചപ്പാട്ട്,സുനിൽ ആലുംമൂട്ടിൽ ,വിനീത്പനച്ചിക്കൽ ,പ്രവീൺകുമാർ,ദീപു,അശോകൻ,മധു,വിനോദ് കൊച്ചുപുര,രാജൻ,ഉണ്ണി, പ്രശാന്ത് എന്നിവരാണ് മറ്റു സംഘാംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP