Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹർജി; കോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയർത്തിയത് തെറ്റെന്ന് വാദം; സാമ്പത്തിക പരിഗണന വച്ചു മാത്രം സംവരണം നൽകാൻ ആകില്ലെന്ന് ഹർജിയിൽ ഹർജിക്കാർ; ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നും വാദം

മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹർജി; കോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയർത്തിയത് തെറ്റെന്ന് വാദം; സാമ്പത്തിക പരിഗണന വച്ചു മാത്രം സംവരണം നൽകാൻ ആകില്ലെന്ന് ഹർജിയിൽ ഹർജിക്കാർ; ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നും വാദം

ന്യൂഡൽഹി: മുന്നോക്ക സമുദായങ്ങൾക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പാസാക്കിയ ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹർജി. സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്നാണ് 60 ശതമാനമാക്കി സംവരണം ഉയർത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. യൂത്ത് ഫോർ ഇക്വാലിറ്റിയാണ് ഹർജി നൽകിയത്. സർക്കാർ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

സാമ്പത്തികം മാത്രമല്ല സവരണത്തിന്റെ മനദണ്ഡമെന്നും ഹർജിക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് എൻഡിഎ സർക്കാർ മൂന്ന് ദിവസം കൊണ്ട് സംവരണ ബില്ല് പാസാക്കിയെടുത്തത്. ലോക്‌സഭയിൽ ബില്ലിനെതിരെ അണ്ണാ ഡിഎംകെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ ബില്ല് നിയമമായാൽ സുപ്രീംകോടതി റദ്ദാക്കുമെന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ ലോക്‌സഭയിൽ പറഞ്ഞത്. തൃണമൂൽ കോൺഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ് വാദി പാർട്ടിയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. ബില്ലിന് അനുകൂലമായി സിപിഎമ്മും വോട്ട് ചെയ്തിരുന്നു.

നേരത്തെ ലോക്‌സഭയിൽ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ പാസാക്കിയത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാർട്ടികളിൽ നിന്നായി ഏഴ് പേരാണ് രാജ്യസഭയിൽ ബില്ലിനെ എതിർത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങൾ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

എന്താണ് സാമ്പത്തിക സംവരണ ബിൽ?

124ാമത് ഭരണഘടന ഭേദഗതി ബിൽ 2019 എന്നാണ് ബില്ലിന്റെ പേര്. 2005ലെ 95-ാമത് ഭേദഗതി നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തുകയാണ് ബിൽ ഉദ്ദേശിക്കുന്നത്. ഭരണഘടനയുടെ 15-ാം അനുച്ഛേദം അഞ്ചാം ഉപവകുപ്പ് അനുസരിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഏതു വിഭാഗത്തിനും ഉന്നമനത്തിന് വേണ്ടി പുതിയ ഭേദഗതികൾ കൊണ്ടു വരാം എന്ന വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതി ഭേദഗതി ബിൽ കൊണ്ടു വന്നിരിക്കുന്നത്.

ഭരണഘടനയുടെ 16-ാം അനുച്ഛേദത്തിന്റെ നാലാം ഉപവകുപ്പിൽ ഏതു പിന്നോക്ക അവസ്ഥയിലുള്ള ഏതു വിഭാഗത്തിനും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടി നിയമഭേദഗതി ചെയ്യാമെന്ന വകുപ്പും ഇതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.തൊഴിൽ മേഖലയിലെ നിയമനങ്ങൾക്കു പുറമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് പൊതു, സ്വകാര്യ മേഖല ഉൾപ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (എയ്ഡഡ്, അണ് എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളിൽ ഈ ഭേദഗതി ബാധകമാകും. ഭരണഘടനയുടെ 30-ാം അനുച്ഛേദത്തിൽ വ്യവസ്ഥ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ ഭേദഗതി വ്യവസ്ഥകൾക്ക് ബാധകമല്ലാതാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം എന്ന നിയമ വ്യവസ്ഥ സർക്കാരിന് കുടുംബത്തിന്റെ വരുമാനവും മറ്റു സാമ്പത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സമയസമയങ്ങളിൽ പുനർ നിർവചിക്കാൻ ആകുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP