Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സവർണ കാർഡ് ഇറക്കിയപ്പോൾ കേരളത്തിൽ ബിജെപി വാരിയെടുക്കാൻ പോകുന്നത് അത്ഭുതകരമായ ലാഭം; സാമ്പത്തിക സംവരണ ബിൽ പാസാക്കിയതോടെ കോളടിച്ചത് സംസ്ഥാനത്തെ ഒരുസംവരണവും ഇതുവരെ കിട്ടാതിരുന്ന 30 ശതമാനത്തോളം പേർക്ക്; നായർ-ബ്രാഹ്മണസമുദായങ്ങൾക്കൊപ്പം 68 ശതമാനം ക്രൈസ്തവർക്കും സംവരണാനുകൂല്യം; മുന്നോക്കത്തിൽ പെടാത്ത പെന്തകോസ്തുകാർക്കും നേട്ടം; ക്രിസ്ത്യൻ വോട്ടുബാങ്കിൽ കണ്ണുനട്ട ബിജെപിക്ക് ഇത് ഇരട്ടിമധുരം

മോദി സവർണ കാർഡ് ഇറക്കിയപ്പോൾ കേരളത്തിൽ ബിജെപി വാരിയെടുക്കാൻ പോകുന്നത് അത്ഭുതകരമായ ലാഭം; സാമ്പത്തിക സംവരണ ബിൽ പാസാക്കിയതോടെ കോളടിച്ചത് സംസ്ഥാനത്തെ ഒരുസംവരണവും ഇതുവരെ കിട്ടാതിരുന്ന 30 ശതമാനത്തോളം പേർക്ക്; നായർ-ബ്രാഹ്മണസമുദായങ്ങൾക്കൊപ്പം 68 ശതമാനം ക്രൈസ്തവർക്കും സംവരണാനുകൂല്യം; മുന്നോക്കത്തിൽ പെടാത്ത പെന്തകോസ്തുകാർക്കും നേട്ടം; ക്രിസ്ത്യൻ വോട്ടുബാങ്കിൽ കണ്ണുനട്ട ബിജെപിക്ക് ഇത് ഇരട്ടിമധുരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള എൻഡിഎ സർക്കാരിന്റെ നിർണായക തീരുമാനം കേരളത്തിൽ ബിജെപിക്ക് കൊണ്ടുവരാൻ പോകുന്നത് അത്ഭുതകരമായ നേട്ടം. വടക്കേന്ത്യയിലെ സവർണസമുദായങ്ങളെ ലാക്കാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നതെങ്കിലും കേരളത്തിലെ ജനസംഖ്യാനുപാതികമായ കണക്കെടുക്കുമ്പോൾ, വിവിധ മുന്നോക്ക സമുദായങ്ങൾക്കും നേട്ടം കിട്ടും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നായർ-ബ്രാഹ്മണ സമുദായങ്ങൾക്കൊപ്പം 68 ശതമാനത്തിലേറെ ക്രൈസ്തവർക്കും തീരുമാനം ഗുണകരമാകും.അതായത് സംസ്ഥാന ജനസംഖ്യയിലെ സംവരണമൊന്നും ഇതുവരെ കിട്ടാത്ത 30 ശതമാനത്തോളം പേർ കോളടിച്ചു.

നിലവിലുള്ള സംവരണ സംവിധാനത്തിൽ, എല്ലാ വിഭാഗം മുസ്ലീങ്ങൾക്കും ആനൂകൂല്യം കിട്ടുന്നുണ്ടെങ്കിലും, ക്രൈസ്തവർക്കിടയിൽ പിന്നോക്കക്കാർക്ക് മാത്രമാണ് നേട്ടം. ലത്തീൻ കത്തോലിക്കർ( 15.2%) സിഎസ്‌ഐ( 4.5%) വിഭാഗങ്ങൾക്ക് ഒബിസി സംവരണം കിട്ടുന്നുണ്ട്. എന്നാൽ, സീറോ-മലബാർ, സീറോ-മലങ്കര, ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ്മ തുടങ്ങിയ പ്രമുഖ വിഭാഗങ്ങൾ ഒബിസിക്ക് കീഴിൽ വരുന്നില്ല. ഈ അഞ്ചുവിഭാഗങ്ങൾ ചേർന്ന് സംസ്ഥാനത്തെ 68 ശതമാനത്തോളം ക്രൈസ്തവർ വരും.

3.45 ശതമാനം വരുന്ന പെന്തകോസ്ത്, ബ്രദറൻ ക്രൈസ്തവർക്കും സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് അറിയുന്നു. നിലവിൽ സംവരണത്തിന്റെ പരിധിയിൽ പെടാത്ത ജാതി-സമുദായങ്ങൾക്ക് ആനുകൂല്യം കിട്ടുമെന്നാണ് ലോക്‌സഭയിലും, രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കിയ ബില്ലിൽ പറയുന്നത്. പെന്തകോസ്തുകാർ മുന്നോക്ക സമുദായത്തിന്റെ ഭാഗമല്ലെങ്കിലും അവർക്ക് ഇപ്പോൾ സംവരണാനുകൂല്യങ്ങൾ ലഭ്യമാകുന്നില്ല. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, പെന്തകോസ്തുകാർക്കും ഗുണകരമാകും

മുന്നോക്ക സമുദായങ്ങളിൽ നിന്നുള്ള ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാനുള്ള സുവർണാവസരമായാണ് ബിജെപി പുതിയ നിയമത്തെ കാണുന്നത്. മുതിർന്ന ബിജെപി നേതാക്കളെ മറികടന്ന് അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര സഹമന്ത്രിയാക്കിയത് തന്നെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. സാമ്പത്തിക സംവരണ ബില്ലിനെ കുറിച്ചുള്ള കണ്ണന്താനത്തിന്റെ പ്രതികരണം ഇങ്ങനെ:

'ഭരണഘടനയുടെ 124 -ാം ഭേദഗതി പ്രകാരം ഇതുവരെ സംവരണ വ്യവസ്ഥയിൽ ഉൾപ്പെടാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പൊതു വിഭാഗത്തിലുള്ളവർക്ക് (General Category) പത്ത് ശതമാനം സംവരണം നൽകുന്നതിനുള്ള ബിൽ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയും. പാസ്സാക്കി. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമാർന്ന ഒരു കാൽവയ്‌പ്പയാണെന്നു നിസംശയം പറയാൻ സാധിക്കും.

ഈ ബിൽ പ്രാവർത്തികമായി തുടങ്ങുമ്പോൾ പാവപ്പെട്ട ജനറൽ കാറ്റഗറിയിലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ യുവാക്കൾക്ക് ജോലി ലഭിക്കുവാനും ബുദ്ധിമുട്ടില്ലാതെ ഉന്നത വിദ്യാഭ്യാസം നടത്തുവാനും അവസരം ലഭിക്കുകയാണ്. ജനറൽ വിഭാഗത്തിലുള്ള അതി ദരിദ്രരായ എന്നാൽ സമർത്ഥരായ യുവാക്കൾക്ക് അവസരങ്ങൾ നിഷേധിക്കാൻ പാടില്ല എന്ന തീരുമാനമെടുത്ത് അതിനു പരിഹാരം കാണാൻ ഒരു നരേന്ദ്ര മോദി വരേണ്ടി വന്നു എന്നുള്ളത് ചരിത്രം സാക്ഷി. കോൺഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികൾ വർഷങ്ങളായി അവരുടെ പ്രകടന പത്രികയിലും മറ്റും സാമ്പത്തിക സംവരണം ഉറപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തി അവർക്ക് ഉണ്ടായിട്ടില്ല. ചരിത്രപരമായ ജനക്ഷേമ നടപടികൾ എടുക്കാൻ ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ വേണമെന്നാണ് ഈ ബിൽ കൊണ്ടുവന്നതിതിലൂടെ നാം മനസിലാക്കേണ്ടത്.

ജനറൽ വിഭാഗത്തിലുള്ള ദരിദ്രനാരായണമാർക്ക് 10% സംവരണം നൽകിയാൽ അത് പിന്നാക്ക പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 50% സംവരണത്തെ അട്ടിമറിക്കുമെന്ന് ചിലർ ആരോപിക്കുന്നുണ്ട്. ഇത് അർത്ഥശൂന്യമായ വാദമാണ്. പുതിയ വ്യവസ്ഥ ഒരു തരത്തിലും നിലവിലുള്ള സംവരണ വ്യവസ്ഥയെ ബാധിക്കുകയില്ല . നിലവിലുള്ള 50% സംവരണത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല . സവർണർക്കാണ് ഈ സംവരണമെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശുദ്ധ അബദ്ധമാണ്. ഈ സംവരണം എല്ലാ മത വിഭാഗങ്ങൾക്കും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സിഖ് ) ലഭിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ ബില്ലിനെ ആദ്യമൊക്കെ എതിർത്തു സംസാരിച്ചവർ അതിന്റെ മഹത്വം മനസിലാക്കി പിന്നീട് പിന്തുണയുമായി വന്നത് സന്തോഷമുള്ള കാര്യമാണ്. സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്നവർ പൂർണമായും സംവരണ വ്യവസ്ഥയുടെ കീഴിൽ വന്നുകഴിഞ്ഞു.'

പ്രതീക്ഷിക്കാത്ത നേട്ടം

സാമ്പത്തിക സംവരണ നിയമം കൂടി വരുന്നതോടെ ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം എന്ന മട്ടിലാണ് ബിജെപിയും എൻഡിയെയും. എൻഎസ്എസും കേരള ബ്രാഹ്മണസഭയുമൊക്കെ ദീർഘനാളായുള്ള ആവശ്യം അംഗീകരിച്ച സന്തോഷത്തിലാണ്. ബിൽ തിടുക്കപ്പെട്ടുകൊണ്ടുവന്നതിനെ വിമർശിച്ചെങ്കിലും കോൺഗ്രസും സിപിഎമ്മും ലോക്‌സഭയിലും രാജ്യസഭയിലും അനുകൂലിച്ചിരുന്നു.
എതിരാളികൾക്ക് ശക്തമായ രാഷ്ട്രീയ വെല്ലുവിളിയാണ് മോദി ഉയർത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ മുന്നോക്കാർക്കിടയിൽ വളരുന്ന അതൃപ്തി പരിഹരിക്കുക, യുപിയിൽ എസ്‌പി-ബിഎസ്‌പി സഖ്യത്തെ നേരിടുക തുടങ്ങിയ ലക്ഷ്യങ്ങളും ബിജെപിക്കുണ്ട്. മധ്യപ്രദേശിലെയും, രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞടുപ്പുകളിൽ സവർണ വിഭാഗങ്ങൾക്കിടയിൽ ഏറ്റ തിരിച്ചടിയും സവർണ കാർഡിറക്കാൻ മോദിയെ പ്രേരിപ്പിച്ചു. ഹിന്ദി മേഖലയിലെയും മഹാരാഷ്ട്രയിലും ബിജെപിയുടെ വോട്ട് അടിത്തറ കാത്ത് സൂക്ഷിക്കുകയാണ് ലക്ഷ്യമെങ്കിലും കേരളത്തിലും അത്ഭുതകരമായ നേട്ടങ്ങളാണ് ബിജെപിയെ കാത്തിരിക്കുന്നത്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP