Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേട്ടയും തൂക്കി തമിഴ്‌റോക്കേഴ്‌സ്! പുറത്തിറങ്ങി മണിക്കൂറുകൾക്കം ചിത്രം ഓൺലൈനിൽ ചോർന്നു; കാർത്തിക് സുബ്ബരാജിന്റെ തലൈവർ ചിത്രത്തിന് മികച്ച പ്രതികരണം; അജിത്തിന്റെ വിശ്വാസവും ചോർന്നതായി റിപ്പോർട്ട്

പേട്ടയും തൂക്കി തമിഴ്‌റോക്കേഴ്‌സ്! പുറത്തിറങ്ങി മണിക്കൂറുകൾക്കം ചിത്രം ഓൺലൈനിൽ ചോർന്നു; കാർത്തിക് സുബ്ബരാജിന്റെ തലൈവർ ചിത്രത്തിന് മികച്ച പ്രതികരണം; അജിത്തിന്റെ വിശ്വാസവും ചോർന്നതായി റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ സിനിമ പേട്ട റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ. തമിഴ്‌റോക്കേഴ്‌സിന്റ സൈറ്റിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണ് സൈറ്റിൽ ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്.അജിത് നായകനായ വിശ്വസവും ചോർന്നതായി റിപ്പോർട്ടുകളുണ്ട്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് പേട്ട ഓൺലൈനിലെത്തിയത്.

യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് പേട്ട ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. വിജയ്സേതുപതി, സിമ്രാൻ, തൃഷ്, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നിരവധി ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഓൺലൈനിൽ എത്തിയത്. രജനികാന്ത് നായകനായ കാലയിലെ പ്രധാനപ്പെട്ട രംഗങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ പരാതിയിൽ നടന്ന കൂടുതൽ അന്വേഷണങ്ങളിൽ ചെന്നൈ പൊലീസ് തമിൾറോക്കേഴ്‌സിന്റെ മൂന്ന് അഡ്‌മിന്മാരെ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. എന്നാൽ ഇവർ മൂന്നു പേരും വിദേശത്ത് താമസിക്കുന്നവരായാതിനാൽ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP