Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല തകർക്കാൻ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുന്നത് എന്തിന് വേണ്ടിയാണ്? ഒരു കുഴപ്പവുമില്ലാത്തപ്പോൾ ഉത്തരവിറക്കി തിരുവാഭരണ ഘോഷയാത്ര തടയാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടി ? വ്രണപ്പെട്ട ഹൃദയങ്ങളിൽ എന്തിനാണ് വീണ്ടും വീണ്ടും എണ്ണയൊഴിച്ച് കൊടുക്കുന്നത്; നിങ്ങൾക്കിത് എന്തിന്റെ കേടാണ് സർക്കാരേ; ഇൻസ്റ്റന്റ് റെസ്‌പോൺസ്

ശബരിമല തകർക്കാൻ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുന്നത് എന്തിന് വേണ്ടിയാണ്? ഒരു കുഴപ്പവുമില്ലാത്തപ്പോൾ ഉത്തരവിറക്കി തിരുവാഭരണ ഘോഷയാത്ര തടയാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടി ? വ്രണപ്പെട്ട ഹൃദയങ്ങളിൽ എന്തിനാണ് വീണ്ടും വീണ്ടും എണ്ണയൊഴിച്ച് കൊടുക്കുന്നത്; നിങ്ങൾക്കിത് എന്തിന്റെ കേടാണ് സർക്കാരേ; ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മകരവിളക്കിന് ശേഷം നട അടയ്ക്കാൻ ഇനി അധികം ദിവസങ്ങൾ ഇല്ല. മകരവിളക്കിനും മണ്ഡല പൂജയക്കും മുൻപ് വിവാദങ്ങൾ പല വഴിക്ക് ആഞ്ഞടിക്കുകയാണ്. യുവതികൾ കയറുന്നു കയറാതിരിക്കുന്നു വേഷ കെട്ടി കൊണ്ട് വന്ന് കയറുന്നു. കയറിയവരെ ഇറക്കി വിടുന്നു. അവകാശവാദങ്ങൾ ഉന്നയിക്കുന്നു കലാപങ്ങൾ നടക്കുന്നു പ്രതിഷേധ ഉയരുന്നു. ബന്ദും ഹർത്താലും അരങ്ങേറുന്നു. അങ്ങനെ സംഭവ ബഹുലമായിരുന്നു ഈ മണ്ഡല കാലം. എല്ലാം ഏതാണ്ട് ഒതുങ്ങി വരികയായിരുന്നു.അപ്പോഴിതാ ഭക്തരുടെ വൃണപ്പെട്ട മനസ്സിലേക്ക് എണ്ണ ഒഴിക്കുകയാണ് പൊലീസ്.

ഇന്ന് മറുനാടൻ മലയാളി എക്‌സ്‌ക്ലീസിവ് ആയി പുറത്ത് വിട്ട പത്തനംതിട്ട പൊലീസ് ചീഫിന്റെ ഉത്തരവ് ശബരിമല ആചാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നായ തിരുവാഭരണ ഘോഷയാത്രയ്ക്ക് പാര പണിതിരിക്കുകയാണ് പൊലീസ്. എസ്‌പിയുടെ ഉത്തരവ് അനുസരിച്ച് ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിലോ സമരത്തിലോ പങ്കെടുത്ത ആരും തന്നെ ഘോഷയാത്ര സംഘത്തിൽ ഒരു കാരണവശാലും ഉണ്ടായിരിക്കാനും പാടില്ല. 22 അയ്യപ്പ ഭക്തർ വൃതം എടുത്തും ആചാരങ്ങൾ അനുഷ്ടിച്ചും അയ്യപ്പ ഭഗവാന്റെ തിരുവാഭരണവുമായി യാത്ര ചെയ്യുന്നത്. ഇത് പതിറ്റാണ്ടുകളായുള്ള പാരമ്പര്യമാണ്. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ മൂന്ന് പേടകങ്ങളിലായി ചുമന്ന് ശബരിമലയിൽ എത്തിച്ച് ഭഗവാന് ധരിക്കാൻ നൽകുന്നത് ശബരിമലയിലെ ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

അത്തരം ഒരു ആചാരത്തിൽ ആരൊക്കെ പങ്കെടുക്കണമെന്നും വൃതമെടുത്ത് അതിന്റെ ഭാഗമാകണമെന്നും തീരുമാനിക്കുന്നത് പന്തളം വലിയ കോയിക്കൽ കൊട്ടാരമാണ്. കൊട്ടാരത്തിന്റെ അധികാര പരിതിയിൽ സൂക്ഷിക്കുന്ന ആഭരണങ്ങൾക്ക് സുരക്ഷ നൽകുക എന്നത് മാത്രമാണ് പൊലീസിന്റെ ജോലി.അങ്ങനെ പതിറ്റാണ്ടുകളായി നടന്നുവരുന്ന ഒരു ആചാരം അലങ്കോലപ്പെടുത്തുക എന്നത് ബോധപൂർവ്വമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ഉത്തരവ് എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.ഒന്നാമത് വലിയ കോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളുമായി യാത്ര ചെയ്യുമ്പോൾ അതിന് അകമ്പടി നിൽക്കേണ്ടത് രാജപ്രതിനിധി ആണ്. അത് ഇത്തവണ ശശി കുമാര വർമ്മയാണ്. പന്തളം കൊട്ടാരത്തിന്റെ പ്രസിഡന്റ് ആണ് എന്നത് തന്നെ.

എന്നാൽ ശശികുമാര വർമ അതായത് പന്തളം രാജാവ്, ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസ് കേസുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്തതിന് അല്ലെങ്കിൽ കൂടി ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിരന്തരം നടത്തുന്ന ആശയ പ്രചരണങ്ങൾ കോടതി അലക്ഷ്യത്തിന് തുല്യമാണ് എന്ന കേസാണ് രാജ പ്രതിനിതിക്ക് മേൽ ഉള്ളത്. അങ്ങനെ വരുമ്പോൾ ശശികുമാര വർമ്മയ്ക്ക് രാജപ്രതിനിധി ആണെങ്കിലും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കാൻ കഴിയില്ല. അതോടൊപ്പം തന്നെ തരഞ്ഞെടുത്ത 22 പേരിൽ വിനോദ് എന്നയാൾക്ക് തെിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുമുണ്ട്.

വിനോദോ ശശികുമാരവർമ്മയോ ഒരു കേസിൽ ഉൾപ്പെട്ടുവെങ്കിലും അക്രമം നടത്തിയതായി ഒരിടത്തും റിപ്പോർട്ട് ചെയ്തതായിട്ടോ പൊലീസിനെ അക്രമിച്ചതായിട്ടോ പൊലീസിന് പോലും പരാതി ഇല്ല. നേരെ മറിച്ച് അവർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ വിനോദും രാജപ്രതിനിധിയും മാറി നിൽക്കണം എന്ന് പറയുന്നത് ദുർവാശിയും മണ്ടത്തരവുമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP