Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വളരുമ്പോൾ എനിക്ക് കൗതുകങ്ങൾ അധികമായിരുന്നു, എന്നാൽ അറിവ് കുറവും; സൈനികരെ കാണുമ്പോൾ ഇതു മാത്രമാണു രാജ്യത്തെ സേവിക്കാനുള്ള മാർഗമെന്നാണു കരുതിയിരുന്നത്; സിദ്ധന്മാരോടും സന്യാസിമാരോടും സംസാരിച്ചതോടെ ആ ധാരണ മാറി; ഞാൻ എന്നെത്തന്നെ ദൈവത്തിൽ അർപ്പിച്ചു; 17ാം വയസിൽ മാതാപിതാക്കളെ വിട്ട് ഹിമാലയത്തിലേക്ക് യാത്ര തിരിച്ചു; ഈ ലോകത്തു കണ്ടെത്താൻ ഏറെയുണ്ടെന്ന് അപ്പോൾ ബോധ്യമായി; ഭൂത കാലത്തെപ്പറ്റി മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വളരുമ്പോൾ എനിക്ക് കൗതുകങ്ങൾ അധികമായിരുന്നു, എന്നാൽ അറിവ് കുറവും; സൈനികരെ കാണുമ്പോൾ ഇതു മാത്രമാണു രാജ്യത്തെ സേവിക്കാനുള്ള മാർഗമെന്നാണു കരുതിയിരുന്നത്; സിദ്ധന്മാരോടും സന്യാസിമാരോടും സംസാരിച്ചതോടെ ആ ധാരണ മാറി; ഞാൻ എന്നെത്തന്നെ ദൈവത്തിൽ അർപ്പിച്ചു; 17ാം വയസിൽ മാതാപിതാക്കളെ വിട്ട് ഹിമാലയത്തിലേക്ക് യാത്ര തിരിച്ചു; ഈ ലോകത്തു കണ്ടെത്താൻ ഏറെയുണ്ടെന്ന് അപ്പോൾ ബോധ്യമായി; ഭൂത കാലത്തെപ്പറ്റി മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

മുംബൈ; തന്റെ ഭൂതകാല ജീവിതവും കഷ്ടപ്പാടുകളും ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചു തന്നയുമുള്ള ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കുന്നതിന് 17ാം വയസ്സിൽ തന്റെ യാത്രകൾ ആരംഭിച്ചതായി ഹ്യൂമൻസ് ഓഫ് ബോംബെയ്ക്കു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

എട്ട് അംഗങ്ങളുള്ള കുടുംബം ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്. പക്ഷേ ഞങ്ങൾക്ക് അതുമതിയായിരുന്നു. എന്റെ അമ്മയ്ക്കു വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷേ രോഗങ്ങൾ ശമിപ്പിക്കാനുള്ള കഴിവ് അവർക്കു ദൈവം കൊടുത്തു. റെയിൽവേ സ്റ്റേഷനിലെ അച്ഛന്റെ കട തുറന്ന് വൃത്തിയാക്കിയ ശേഷമാണ് എപ്പോഴും സ്‌കൂളിലേക്കു പോയിരുന്നത്. സ്‌കൂൾ കഴിഞ്ഞാൽ അച്ഛനെ സഹായിക്കുന്നതിനായി തിരിച്ചെത്തും. അവിടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരെ കാണുകയായിരുന്നു എന്റെ ലക്ഷ്യം. അവർക്കു ചായ കൊടുത്ത് അവരുടെ കഥകൾ കേൾക്കും. അങ്ങനെയാണ് ഞാൻ ഹിന്ദി ഭാഷ പഠിച്ചത്. ചിലരിൽനിന്ന് ബോംബെയെക്കുറിച്ചു കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

വളരുമ്പോൾ എനിക്ക് കൗതുകങ്ങൾ അധികമായിരുന്നു, എന്നാൽ അറിവ് കുറവും. സൈനികോദ്യോഗസ്ഥരെ പണ്ടു കാണുമ്പോൾ ഇതു മാത്രമാണു രാജ്യത്തെ സേവിക്കാനുള്ള മാർഗമെന്നാണു കരുതിയിരുന്നത്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ വച്ചു സിദ്ധന്മാരുമായും സന്യാസിമാരുമായും സംസാരിച്ചതോടെയാണ് ഈ ധാരണ മാറിയത്. ഈ ലോകത്തു കണ്ടെത്താൻ ഏറെയുണ്ടെന്ന് അപ്പോൾ ബോധ്യമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഞാൻ എന്നെത്തന്നെ ദൈവത്തിൽ അർപ്പിച്ചു. 17ാം വയസ്സിലായിരുന്നു ഇത്. മാതാപിതാക്കളെവിട്ട് അങ്ങനെയാണ് ഹിമാലയത്തിലേക്കു പോകുന്നത്. വീടുവിട്ടിറങ്ങുമ്പോൾ അമ്മ എനിക്കു മധുരം തന്നു. നെറ്റിയിൽ കുറിയിട്ട് അനുഗ്രഹിച്ചു. അത് എന്റെ ജീവിതത്തിലെ തീർച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു. പക്ഷേ ഒരുപാട് ഉത്തരങ്ങൾ അപ്പോൾ ലഭിച്ചു. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന്റെ കൂടെ ഏറെക്കാലം പ്രവർത്തിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു യാത്ര ചെയ്തുകൊണ്ടിരുന്നുപ്രധാനമന്ത്രി പറഞ്ഞു.

പുലർച്ചെ 3നും 3.45നും ഇടയിൽ ബ്രാഹ്മ മുഹൂർത്തത്തിലാണ് ഉണരുക. കൊടുംതണുപ്പിൽ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. അതിന്റെ തീക്ഷ്ണത ഇപ്പോഴുമുണ്ട്. ജലപാതത്തിന്റെ നേർത്ത ശബ്ദത്തിൽനിന്നു പോലും ശാന്തത, ഏകത്വം, ധ്യാനം എന്നിവ കണ്ടെത്താൻ ഞാൻ പഠിച്ചു. പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം പൊരുത്തപ്പെടാൻ എനിക്കൊപ്പം ജീവിച്ച സന്യാസിമാർ പഠിപ്പിച്ചു. ചിന്തകളിലും പരിമിതികളിലും നമ്മളെല്ലാം കെട്ടിയിടപ്പെട്ടിരിക്കുകയാണ്. വിശാലതയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ലെന്നു ബോധ്യമാകും. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷമാണു വീട്ടിലേക്കു തിരികെപോയത്.

എട്ടാം വയസ്സിലാണ് ആദ്യമായി ആർഎസ്എസിന്റെ പരിപാടിയിൽ പോകുന്നതെന്നും മോദി പറഞ്ഞു. ഗുജറാത്ത് വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു വേണ്ടി സുഹൃത്തുക്കളോടൊപ്പം ചേർന്നു ഭക്ഷണസ്റ്റാൾ ഉണ്ടാക്കി. നമ്മൾ ഏതു സാഹചര്യത്തിലാണു ജനിച്ചതെന്നു പ്രധാനമല്ല. നിങ്ങൾ എന്നോടു കഷ്ടപ്പാടുകൾ ചോദിച്ചാൽ അങ്ങനെയൊന്നുണ്ടായില്ലെന്നേ പറയാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP