Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിനിമാ നിർമ്മാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം; ഇരയായ യുവതി നിർമ്മാതാവിനെ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന് വാദിച്ച് പ്രതിഭാഗം അഭിഭാഷകൻ; കേസുമായി മുന്നോട്ടെന്ന് വ്യക്തമാക്കി നടി; പീഡനം നടന്നത് 'ജോണി ജോണി യെസ് അപ്പാ' എന്ന സിനിമയിൽ മികച്ച വേഷം നൽകാമെന്ന് പറഞ്ഞ് കൊച്ചി കത്രിക്കടവിലെ ഫ്‌ളാറ്റിലേയ്ക്ക് വിളിച്ച് വരുത്തിയെന്നും വെളിപ്പെടുത്തൽ; അന്വേഷണം മുന്നോട്ടെന്ന് പൊലീസും

നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിനിമാ നിർമ്മാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം; ഇരയായ യുവതി നിർമ്മാതാവിനെ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന് വാദിച്ച് പ്രതിഭാഗം അഭിഭാഷകൻ; കേസുമായി മുന്നോട്ടെന്ന് വ്യക്തമാക്കി നടി; പീഡനം നടന്നത് 'ജോണി ജോണി യെസ് അപ്പാ' എന്ന സിനിമയിൽ മികച്ച വേഷം നൽകാമെന്ന് പറഞ്ഞ് കൊച്ചി കത്രിക്കടവിലെ ഫ്‌ളാറ്റിലേയ്ക്ക് വിളിച്ച് വരുത്തിയെന്നും വെളിപ്പെടുത്തൽ; അന്വേഷണം മുന്നോട്ടെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ നിർമ്മാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നിർമ്മാതാവിന് ജാമ്യം അനുവദിച്ചത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് വൈശാഖ് രാജനെതിരെ നടിയും മോഡലുമായി യുവതി പരാതി നൽകിയത്. ഈ കേസിലാണ് ഇയാൾ മുൻകൂർ ജാമ്യം നേടിയത്. അതേസമയം നടി നിർമ്മാതാവിനെ ബ്ലാക്ക്മെയ്ൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയാണെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതിനിടെയാണ് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

അതിനിടെ കേസിൽ നിന്നും പിന്നോട്ടില്ലെന്നം തുടർന്നും കേസുമായി മുന്നോട്ടു പോകുമെന്നും നടി പ്രതികരിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി കേസുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചത്. ഇത് കൂടാതെ ജോണി, ജോണി യെസ് അപ്പാ എന്ന സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നും നടി ആരോപിച്ചു. 2018 ഫെബ്രുവരിയിൽ ചങ്ക്‌സ് എന്ന സിനിമയുടെ സൈറ്റിൽ വച്ചു പരിചയപ്പെട്ട തന്നെ അദ്ദേഹത്തിന്റെ സിനിമയിൽ മികച്ച വേഷം നൽകാം എന്ന് വാഗ്ദാനം നൽകി ഫോൺ നമ്പർ ചോദിച്ചു വാങ്ങിയെന്നു പിന്നീട് പലപ്പോഴായി സംസാരിച്ചെന്നും അവർ പറഞ്ഞു.

ജോണി ജോണി യെസ് അപ്പാ എന്ന സിനിമയിൽ മികച്ച വേഷം നൽകാമെന്നും സംസാരിക്കാനായി സംവിധായകർ എത്തിയിട്ടുണ്ടെന്നും പറഞ്ഞ് കൊച്ചി കത്രിക്കടവിലെ ഫ്‌ളാറ്റിലേയ്ക്ക് വിളിച്ച് വരുത്തി. അവിടെ സംവിധായകനെ കാണാതായപ്പോൾ ഞാൻ പറയുന്നതേ സംവിധായകൻ ചെയ്യുകയുള്ളൂ, കുറച്ച് അഡ്ജസ്റ്റ് ചെയ്യണം, ലൈംഗികമായി ബന്ധപ്പെടാൻ താൽപര്യമുണ്ട് എന്നു പറഞ്ഞ് കയറിപ്പിടിക്കാൻ ശ്രമിച്ചു. കുതറി ഓടാൻ ശ്രമിച്ച തന്നെ ബലം പ്രയോഗിച്ച് റൂമിലെത്തിച്ചു മാനഭംഗപ്പെടുത്തി.- നടി ആരോപിച്ചു.

സംഭവം പുറത്തു പറഞ്ഞാൽ ഭാവി നശിപ്പിക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. പിന്നീട് നിരന്തരമായി ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ലൈംഗിക ബന്ധത്തിന് ഫ്‌ളാറ്റിൽ എത്താൻ ആവശ്യപ്പെടുകയുമാണ്. ഇടയ്ക്ക് വാട്‌സാപ്പ് ലൈവിൽ വിവസ്ത്രനായി വന്ന് അശ്ലീലം പറയുകയും ചെയ്‌തെന്നും നടി ആരോപിച്ചു. അതേസമയം കേസ് അന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു എന്നാണ് കൊച്ചി നോർത്ത് പൊലീസ് പറയുന്നത്. കേസിലെ തുടർ അന്വേഷണം മുന്നോട്ടു പോകുന്നുവെന്നു തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങളിലേക്ക് കടക്കുമെന്നും കൊച്ചി പൊലീസ് മറുനാടനോട് പറഞ്ഞു.

നടി പരാതിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ പൊലീസ് ഒരുങ്ങുയത്. ഇതിനെടയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിലേക്ക് പോയതും. നടിയുടെ പരാതി ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് ലൈംഗിക പരാതിയുടെ വാർത്ത മറുനാടൻ മലയാളി എക്‌സ്‌ക്ലൂസിവായി പുറത്തുവിടുന്നത്. ഇതോടെ ഒതുക്കൽ ശ്രമങ്ങൾക്ക് വിരാമം വരുകയായിരുന്നു. വേട്ടക്കാരന് ഒപ്പമല്ല ഇരയ്ക്ക് ഒപ്പം തന്നെ പൊലീസ് നിൽക്കണം എന്ന വാദഗതി പൊലീസിൽ ശക്തമായതോടെ ഈ കേസിൽ ദ്രുതഗതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഒരു നടി താൻ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പരാതി നേരിട്ട് നൽകിയിട്ടും എഫ്‌ഐആർ നൽകാത്തതിൽ പൊലീസിന് നേരെ വിമർശനവും ശക്തമായിരുന്നു. ഒരു ഘട്ടത്തിൽ ഈ പരാതി തൊടാൻ പോലും കഴിയുമോ എന്ന സംശയവും കൊച്ചി നോർത്ത് പൊലീസിൽ ശക്തമായിരുന്നു. പക്ഷെ വാർത്തകൾ മറുനാടൻ പുറത്തുവിട്ടതോടെ കഥ മാറുകയായിരുന്നു. പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും എന്നുറപ്പായതോടെ മുൻപ് ദിലീപ് അനുഭവിച്ച അതേ മാനസിക അവസ്ഥയിലേക്ക് വൈശാഖ് രാജനും കൂടി നീങ്ങുകയാണ്. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ യുവതിയുടെ കയ്യിലുണ്ട്. അത് ശക്തമായ തെളിവാകും. അതേസമയം യുവതി നടത്തിയ ഫോൺ സംഭാഷണത്തിന്റെ റെക്കോർഡഡ് ഭാഗങ്ങൾ നിർമ്മാതാവിന്റെ കയ്യിലുണ്ട്. ഈ സംഭാഷണങ്ങൾക്ക് ഒരു ബ്‌ളാക്ക് മെയിൽ ചുവയുണ്ട്. അതുകൊണ്ട് തന്നെയാണ് എഫ്‌ഐആർ പൊലീസ് വൈകിപ്പിച്ചത്.

യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങൾ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേൽ നടപടികൾ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങൾ ശ്രവിക്കുമ്പോൾ ബ്‌ളാക്ക് മെയിൽ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരിൽ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്നാണു പൊലീസ് പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഈ കേസിൽ പ്രത്യേക പരിഗണനകൾ നൽകാത്തതിനാൽ നടപടികൾ സ്വാഭാവികമായും വൈകിയിരുന്നു. അല്ലെങ്കിൽ സംഭവം അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം നടപടികൾ സ്വീകരിക്കാം. ഇതാണ് പൊലീസ് ഈ കേസിൽ സ്വീകരിച്ച നിലപാട്. നടി പക്ഷെ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ഇല്ലാ എന്ന വാശിയിലാണ്. താൻ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കണം എന്നാണു യുവതിയുടെ വാദം. ഈ ലക്ഷ്യത്തോടെയാണ് യുവതി നീങ്ങിയത്.

ലൈംഗിക പീഡനം സംബന്ധിച്ച് തന്റെ പക്കൽ തെളിവുകളുമുണ്ട്. അത് പൊലീസിന് നൽകിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെ പൊലീസ് നടപടികൾ സ്വീകരിക്കണം എന്നാണ് യുവതി ആഗ്രഹിക്കുന്നത്. നടികളുടെ പീഡനത്തിന് എതിരെ പോരാടുന്ന മലയാള സിനിമയിലെ വനിതാ സംഘടനാ ഡബ്‌ള്യുസിസി ഈ കാര്യം അറിഞ്ഞിട്ടുണ്ട്. ഈ പരാതിയിലെ വിശദാശങ്ങൾ അവർ തേടിയിട്ടുമുണ്ട്. പക്ഷെ അവർ സശ്രദ്ധം നടപടികൾ നിരീക്ഷിക്കുകയാണ്. പ്രതിസ്ഥാനത്ത് പ്രമുഖ നിർമ്മാതാവ് ആയതിനാൽ ഇത് വേറെ പരുക്കുകൾ ഇല്ലാതെ പരിഹരിക്കാൻ സിനിമാ രംഗത്തെ ഉന്നതർ ശ്രമിക്കുകയുണ്ടായി.

ദിലീപിന് പുറമെ മറ്റൊരു സിനിമാ പ്രമുഖന് കൂടി വിലങ്ങു വീഴുന്നത് പൊതുവെ മോശമായ മലയാള സിനിമയുടെ ഇമേജ് കൂടുതൽ മോശമാക്കും എന്നതിലാണ് സിനിമാ ലോകത്ത് ആശങ്കകൾക്കിടയായിരുന്നു. അതേസമയം മുൻകൂർ ജാമ്യം കേസ് അന്വേഷണത്തിന് തടസമാകില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. മുൻകൂർ ജാമ്യത്തിന്റെ സാഹചര്യത്തിൽ അറസ്റ്റിലേക്ക് നീങ്ങില്ലെങ്കിലും മറ്റ് അന്വേഷണം ഊർജ്ജിതമാക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്‌സ്, പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ, ഐ ലൗ മി, റിങ് മാസ്റ്റർ, കസിൻസ്, വെൽക്കം ടു സെൻട്രൽ ജെയിൽ, ഫുക്രി, റോൾ മോഡൽസ്, ചങ്ക്സ്, മാർളിയും മക്കളും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് വൈശാഖ് രാജൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP