Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ തുറന്നു; ഗോളടിക്കാനറിയാത്ത സ്‌ട്രൈക്കറെ ഡൽഹി ഡൈനാമോസ് റിലീസ് ചെയ്തു

ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ തുറന്നു; ഗോളടിക്കാനറിയാത്ത സ്‌ട്രൈക്കറെ ഡൽഹി ഡൈനാമോസ് റിലീസ് ചെയ്തു

സ്പോർട്സ് ഡെസ്‌ക്

ഡെൽഹി ഡൈനാമോസ് തങ്ങളുടെ വിദേശ സ്‌ട്രൈക്കറെ റിലീഷ് ചെയ്തു. സെർബിയൻ ദേശീയ താരമായ ആൻഡ്രിയ കലുദരോവിചിനെയാണ് ഡെൽഹി ഡൈനാമോസ് ഇപ്പോൾ റിലീസ് ചെയ്യുന്നതായി ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ലീഗ് പകുതു ആയിട്ടും ഫോമിൽ എത്താത്തത് ആണ് കലുദരോവിചിനെ റിലീസ് ചെയ്യാനുള്ള കാരണം. 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോളാണ് അദ്ദേഹത്തിന് ആകെ നേടാൻ ആയത്.

കലുദരോവിച് ഓസ്‌ട്രേലിയൻ ലീഗിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ ഓസ്‌ട്രേലിയൻ ക്ലബായ വെല്ലിങ്ടൺ ഫീനക്‌സിന്റെ ടോപ്‌സ്‌കോറർ ആയിരുന്നു. പക്ഷെ ആ ഫോം ഇന്ത്യയിൽ ആവർത്തിക്കാൻ കലുദരോവിചിനായില്ല. 31കാരനായ താരം സ്വിറ്റ്‌സർലാന്റ്, സെർബിയ, ചൈന, ലിത്വാനിയ എന്നിവിടങ്ങളിലെ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്.താരത്തിന് പകരക്കാരനായി ആരെത്തും എന്ന് ഉടൻ അറിയിക്കുമെന്ന് ക്ലബ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP