Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെ കാത്തിരുന്നത് വലിയ ജനക്കൂട്ടം; നേതാവ് പുറത്തിറങ്ങിയതോടെ രാഹുൽ.. രാഹുൽ.. മുദ്രാവാക്യം വിളികൾ മുഴക്കി പ്രവർത്തകർ; സെൽഫി എടുക്കാൻ ആവേശം കൂട്ടിയവരെ നിരാശപ്പെടുത്താതെ ഒപ്പം നിന്ന് കോൺഗ്രസ് അധ്യക്ഷൻ; ആവേശം വിതറിയ സ്വീകരണം ഒരുക്കിയത് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന നേതാക്കൾ; പ്രവാസി മലയാളികളെ ആവേശത്തിലാക്കി രാഹുൽ ഗാന്ധി യുഎഇയിൽ എത്തി; സന്ദർശനം വൻ വിജയമാക്കുമെന്ന് ഇന്ത്യൻ സമൂഹം

ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെ കാത്തിരുന്നത് വലിയ ജനക്കൂട്ടം; നേതാവ് പുറത്തിറങ്ങിയതോടെ രാഹുൽ.. രാഹുൽ.. മുദ്രാവാക്യം വിളികൾ മുഴക്കി പ്രവർത്തകർ; സെൽഫി എടുക്കാൻ ആവേശം കൂട്ടിയവരെ നിരാശപ്പെടുത്താതെ ഒപ്പം നിന്ന് കോൺഗ്രസ് അധ്യക്ഷൻ; ആവേശം വിതറിയ സ്വീകരണം ഒരുക്കിയത് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന നേതാക്കൾ; പ്രവാസി മലയാളികളെ ആവേശത്തിലാക്കി രാഹുൽ ഗാന്ധി യുഎഇയിൽ എത്തി; സന്ദർശനം വൻ വിജയമാക്കുമെന്ന് ഇന്ത്യൻ സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസി ഇന്ത്യക്കാരെ ആവേശത്തിലാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇയിൽ എത്തി. ദുബായ് വിമാനത്താവളത്തിൽ ഇന്ത്യൻ സമയം ഒമ്പത് മണിയോടെ വന്നിറങ്ങിയ രാഹുലിനെ കോൺഗ്രസ് നേതാക്കളും പ്രവാസി പ്രവർത്തകരും ചേർന്ന് ഉജ്ജ്വല സ്വീകരണം ഒരുക്കി. കെഎംസിസിയുടെയും ഒഐസിസിയുടെയും പ്രവർത്തകരായ മലയാളികളായിരുന്നു കോൺഗ്രസ് അധ്യക്ഷനെ സ്വീകരിക്കാൻ എത്തിയവരിൽ ഭൂരിപക്ഷവും. പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങിയ രാഹുൽ അവരെ നിരാശപ്പെടുത്താതെ അവരുടെ ആവേശത്തിനൊപ്പം നിന്നാണ് വിമാനത്താവളത്തിൽ നിന്നും താമസസ്ഥലത്തേക്ക് നീങ്ങിയത്.

നേരത്തെ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടം തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. രാഹുലിനെ വരവേൽക്കുന്ന പ്ലക്കാർഡുകളേന്തിയാണ് ആളുകൾ എത്തിയത്. ലോഞ്ചിൽ സ്വീകരിക്കാനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടി എംപിയും അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. രാഹുൽ എത്തിതോടെ ഇരുവരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പുറത്തിറങ്ങവേ രാഹുലിനെ കാണാൻ എത്തിയ അണികൾ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. രാഹുൽ.. രാഹുൽ വിളികളാണ് മുഴങ്ങിയത്.

ചുറ്റുംകൂടിയ പ്രവർത്തകർക്കൊപ്പം നിന്നും സെൽഫിയെടുക്കാനും രാഹുൽ സമയം കണ്ടെത്തി. പ്രവർത്തകരുടെ ആവേശം മൂലം രാഹുൽ കയറിയ വാഹനം മുന്നോട്ടു നീങ്ങാനും സമയമെടുത്തു. രാഹുലിനെ സ്വീകരിക്കാനും മറ്റും മലയാളികളാണ് ഭൂരിപക്ഷവും ഉണ്ടായിരുന്നത്. രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച്, പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ടീ ഷർട്ടുകളിലും തൊപ്പികളിലും വാഹനങ്ങളിൽ വരെ രാഹുൽ തരംഗമായി മാറുന്ന രീതിയിലാണ് പ്രചാരണം. സമൂഹ മാധ്യങ്ങളിലും പ്രചാരണം ശക്തമായ പ്രചരണം നടന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിലൂടെ ബസ് വഴി യാത്ര ചെയ്ത് , ഒരു സംഘം യുവാക്കൾ, ഇക്കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പൊതു പരിപാടി. ഡോ. സാം പിത്രോഡ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കേരള മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജന.സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി,എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ എംപി എന്നിവരും പങ്കെടുക്കും.

പരിപാടികളുടെ വിജയത്തിന് വമ്പൻ പ്രചാരണ പ്രവർത്തനങ്ങളാണ് കോൺഗ്രസ് അനുഭാവ സംഘടനയായ ഇൻകാസിന്റെയും മുസ്ലിം ലീഗ് അനുഭാവ സംഘടനയായ കെ.എം.സി.സിയുടെയും നേതൃത്വത്തിൽ നടന്നു വരുന്നത്. കോൺഗ്രസ് നേതാക്കളായ കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, എം.കെ രാഘവൻ എംപി, ആൻേറാ ആന്റണി എംപി, മുൻ കെപിസിസി അധ്യക്ഷൻ കെ.മുരളീധരൻ , മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ,തൃശൂർ ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ. എൻ. ഷംസുദ്ദീൻ എംഎ‍ൽഎ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കൾ യു.എ.ഇയിലുണ്ട്. നിരവധി പ്രചാരണ യോഗങ്ങളിലാണ് ഇവർ സംബന്ധിക്കുന്നത്.

എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസിന്റെ നേതൃത്വത്തിലെ ടീമാണ് രാഹുലിന്റെ പരിപാടികൾ ഏകോപിപ്പിക്കുന്നത്.  12ന് ദുബൈയിലെയും അബൂദബിയിലെയും ഇന്ത്യൻ ബിസിനസ് കൂട്ടായ്മകൾ ഒരുക്കുന്ന രണ്ട് സംഗമങ്ങളിലും രാഹുൽ ഗാന്ധി മുഖ്യാതിഥിയായി സംബന്ധിക്കും. ഇതോടൊപ്പം, ഇന്ത്യക്കാരായ തൊഴിലാളികളുമായി രാഹുൽ ഗാന്ധി ആശയ വിനിമയം നടത്തും. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, യുവാക്കൾ, കുടുംബങ്ങൾ എന്നിവരുമായി രണ്ടു ദിവസത്തെ സന്ദർശനത്തിൽ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.

സുപ്രധാന പ്രഖ്യാപനവും രാഹുൽ ഗാന്ധി നടത്തുമെന്നാണ് അറിയുന്നത്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനം രാഹുൽ നടത്തുമെന്നാണ് അറിയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വാഗ്ദാനം ഉൾപ്പെടുത്തും. ഗൾഫ് രാജ്യങ്ങളിൽ വച്ച് പ്രവാസി മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കിനോക്കിയ ശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. നിരക്ക് ഏകീകരിച്ച് എയർഇന്ത്യ ഇറക്കിയ ഉത്തരവിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് കോൺഗ്രസിന്റെ രാഷ്ട്രീയനീക്കം.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങളുടെ വോട്ടു ലക്ഷ്യമിട്ടാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമെന്ന വാഗ്ദാനം കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തും. പ്രവാസികളെ ആവേശത്തിലാക്കുന്ന പ്രഖ്യാപനങ്ങളും രാഹുൽ നടത്തുമെന്ന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP