Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോഡൗണിലേക്ക് കയറ്റാൻ വാഗൺ തുറന്നപ്പോൾ ഗോതമ്പു ചാക്കുകളിൽ നിന്ന് എലിയും പുഴുക്കളും ! പഞ്ചാബിൽ നിന്നും ആലപ്പുഴ എഫ്‌സിഐയിലേക്ക് അയച്ച ഗോതമ്പെത്തിയത് 10 മാസങ്ങൾ കഴിഞ്ഞ്; ദുർഗന്ധം കാരണം ഗോഡൗണിൽ കയറ്റാതെ വരാന്തയിൽ ചാക്കുകെട്ടുകൾ ഇട്ട് തൊഴിലാളികൾ

ഗോഡൗണിലേക്ക് കയറ്റാൻ വാഗൺ തുറന്നപ്പോൾ ഗോതമ്പു ചാക്കുകളിൽ നിന്ന് എലിയും പുഴുക്കളും ! പഞ്ചാബിൽ നിന്നും ആലപ്പുഴ എഫ്‌സിഐയിലേക്ക് അയച്ച ഗോതമ്പെത്തിയത് 10 മാസങ്ങൾ കഴിഞ്ഞ്; ദുർഗന്ധം കാരണം ഗോഡൗണിൽ കയറ്റാതെ വരാന്തയിൽ ചാക്കുകെട്ടുകൾ ഇട്ട് തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ : ആലപ്പുഴയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ)യുടെ ഗോഡൗണിലേക്ക് എത്തിച്ച ഗോതമ്പ് ചാക്കുകൾ വന്ന വാഗൺ തുറന്നപ്പോൾ പുറത്ത് ചാടിയത് എലികളും പുഴുക്കളും. പഞ്ചാബ് എഫ്‌സിഐയുടെ ഗോഡൗണിൽ നിന്നും എത്തിച്ച 60 ടൺ ഗോതമ്പിനുള്ളിൽ നിന്നുമാണ് എലികൾ ചാടിയത്. പത്തു മാസം മുൻപേ ഇവ അയച്ചതാണെന്നാണ് വിവരം. ഇന്നലെ ഗോഡൗണിൽ വാഗണെത്തിയതിന് പിന്നാലെ തുറന്നപ്പോഴാണ് ചാക്കുകെട്ടുകൾ പുഴുവരിച്ച നിലയിൽ കണ്ടത്.

ഗോതമ്പ് ചാക്കുകൾ ഗുഡ്‌സ് ഷെഡ്ഡിൽനിന്ന് എഫ്‌സിഐ ഗോഡൗണിലേക്കു മാറ്റിയെങ്കിലും ഉള്ളിൽ കയറ്റിയിട്ടില്ല. വരാന്തയിലും മറ്റുമായി അട്ടിയിട്ടിരിക്കുകയാണ്. എഫ്‌സിഐ ബുക്ക് ചെയ്ത 12 വാഗണുകളിൽ ഒരെണ്ണം ഉത്തരേന്ത്യയിലെ ഏതോ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 6 ലോഡ് ഗോതമ്പാണു വാഗണിലുള്ളത്. നേരത്തേ എത്തിയ വാഗണിലെ അരിയും ഗോതമ്പും റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്നു. മുൻകൂർ പണമടച്ചു ബുക്ക് ചെയ്ത വാഗൺ വൈകിയതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് എഫ്‌സിഐ അധികൃതർ പറഞ്ഞു. പരിശോധനയ്ക്കു ശേഷമേ മറ്റു നടപടികളുണ്ടാകൂ.

'ഭക്ഷ്യയോഗ്യമല്ലാത്ത ഒരു സാധനവും റേഷൻ കടകളിലൂടെ വിതരണം ചെയ്യില്ല. അതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫിസറോടു നിർദേശിക്കും. പരിശോധിച്ച് ഉറപ്പുള്ള സാധനങ്ങൾ മാത്രമേ വിതരണം ചെയ്യൂ. ഭക്ഷ്യയോഗ്യമല്ലാത്തവ നശിപ്പിച്ചുകളയണമെന്ന് .' - മന്ത്രി പി. തിലോത്തമൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP