Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിൻ തടഞ്ഞവർക്ക് വരാൻ പോകുന്നത് കിടിലൻ പണി ! ആർപിഎഫ് എടുത്ത ക്രിമിനൽ കേസുകൾക്ക് പുറമേ നഷ്ടപരിഹാരം ഈടാക്കാനാവശ്യപ്പെട്ട് പ്രത്യേക കേസ് ഫയൽ ചെയ്യാനും സാധ്യത; അതിക്രമിച്ച് സ്റ്റേഷനുള്ളിൽ കയറിയതടക്കം നാലു വകുപ്പുകൾ ചുമത്തും; ശിക്ഷിക്കപ്പെടുന്ന നേതാക്കൾക്ക് പൊതു തിരഞ്ഞെടുപ്പിനോടും 'ഗുഡ് ബൈ' പറയാം

ട്രെയിൻ തടഞ്ഞവർക്ക് വരാൻ പോകുന്നത് കിടിലൻ പണി ! ആർപിഎഫ് എടുത്ത ക്രിമിനൽ കേസുകൾക്ക് പുറമേ നഷ്ടപരിഹാരം ഈടാക്കാനാവശ്യപ്പെട്ട് പ്രത്യേക കേസ് ഫയൽ ചെയ്യാനും സാധ്യത; അതിക്രമിച്ച് സ്റ്റേഷനുള്ളിൽ കയറിയതടക്കം നാലു വകുപ്പുകൾ ചുമത്തും; ശിക്ഷിക്കപ്പെടുന്ന നേതാക്കൾക്ക് പൊതു തിരഞ്ഞെടുപ്പിനോടും 'ഗുഡ് ബൈ' പറയാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പണിമുടക്കിൽ ട്രെയിൻ തടഞ്ഞ പ്രതിഷേധക്കാർക്കെതിരെ വരുന്നത് വൻ നടപടി. ഇവർ വലിയ തുക നഷ്ട പരിഹാരമായി നൽകേണ്ടി വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പണിമുടക്ക് ദിനങ്ങളിൽ ട്രെയിൻ ഉപരോധമുണ്ടായതിന് പിന്നാലെ റെയിൽവേ വകുപ്പിന് ഉണ്ടായ നഷ്ടം എത്രയെന്ന് കണക്കാക്കി വരികയാണ്. മാത്രമല്ല ആർപിഎഫ് (റെയിൽവേ സുരക്ഷാ സേന) ക്രിമിനൽ കേസുകളും ഇതിന് പിന്നാലെ എടുത്തിട്ടുണ്ട്. എന്നാൽ ഇതിനൊപ്പം തന്നെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സരമക്കർക്കെതിരെ പ്രത്യേക കേസ് കൂടി ഫയൽ ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ട്രെയിൻ ഉപരോധം നടന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന് ഡിവിഷൻ ഉടൻ തന്നെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.

ടിക്കറ്റ് ഇനത്തിലുള്ള നഷ്ടത്തിന് പുറമേ ട്രെയിൻ തടഞ്ഞതുകാരണം വിവിധ വിഭാഗങ്ങളിലായുണ്ടായ നഷ്ടവും കണക്കിലെടുക്കും. മുമ്പ് നടന്ന ചില സമരങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ഡിവിഷനിൽ 32 കേസാണ് എടുത്തത്. സംയുക്തസമരസമിതി കൺവീനർ വി. ശിവൻകുട്ടി, സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരടക്കം ആയിരത്തിലധികംപേർ പ്രതികളാണ്. ശിക്ഷിക്കപ്പെട്ടാൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടാകും.

നിലവിലെ കേസുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നൽകിയിട്ടുള്ളത്. ആർ.പി.എഫ്. എടുത്ത കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോ, നിശ്ചലദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു. അറസ്റ്റിലായവരുടെ മേൽവിലാസം ശേഖരിച്ചിട്ടുണ്ട്. നേതാക്കൾ പ്രസംഗിച്ച് തീരുന്നതുവരെ പലയിടത്തും ട്രെയിനുകൾ തടഞ്ഞിട്ടിരുന്നു. പ്രതിഷേധം അവസാനിപ്പിച്ച് അറസ്റ്റിന് തയ്യാറായത് സമരാനുകൂലികളുടെ നേതാക്കൾ തീരുമാനിച്ചപ്പോൾ മാത്രമാണ്. കർശന നിയമനടപടി തുടരാനുള്ള നിർദ്ദേശം ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

ചുമത്തുന്നത് നാല് കുറ്റങ്ങൾ: അതിക്രമിച്ച് സ്റ്റേഷനുള്ളിൽ കയറിയതിന് (റെയിൽവേ ആക്ട് 147) : ആറുമാസം തടവും 1000 രൂപ പിഴയും. പ്ലാറ്റ്ഫോമിൽ മുദ്രാവാക്യം വിളിച്ച് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയത് (റെയിൽവേ ആക്ട് 145 ബി) : ആറുമാസം തടവും 1000 രൂപ പിഴയും.
റെയിൽവേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ (റെയിൽവേ ആക്ട് 146): ആറുമാസം തടവും 500 രൂപ പിഴയും. തീവണ്ടി തടഞ്ഞതിന്  (റെയിൽവേ ആക്ട് 174 എ): രണ്ടുവർഷം തടവും 2000 രൂപ പിഴയും ലഭിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP