Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കണ്ണിൽ ഇരുളു കയറുമ്പോഴും ഉനൈറിന് ആഗ്രഹം ഉമ്മയുടെ ക്യാൻസർ ഭേദമാക്കണമെന്ന് ; വടിയൂന്നി നടന്ന് പപ്പടം വിറ്റ് ജീവിക്കുമ്പോഴും സഹായത്തിനായി കൈനീട്ടാൻ തോന്നിയില്ല; തലയയുർത്തി ജീവിക്കുന്ന യുവാവിന്റെ മനസ് കണ്ടവർ ഉനൈറിന് നൽകിയത് അരക്കോടി രൂപ; സമൂഹ മാധ്യമത്തിലൂടെ സന്മനസിന്റെ ഉൾക്കാഴ്‌ച്ച കണ്ടവർക്ക് നിറകണ്ണുകളോടെ നന്ദി

കണ്ണിൽ ഇരുളു കയറുമ്പോഴും ഉനൈറിന് ആഗ്രഹം ഉമ്മയുടെ ക്യാൻസർ ഭേദമാക്കണമെന്ന് ; വടിയൂന്നി നടന്ന് പപ്പടം വിറ്റ് ജീവിക്കുമ്പോഴും സഹായത്തിനായി കൈനീട്ടാൻ തോന്നിയില്ല; തലയയുർത്തി ജീവിക്കുന്ന യുവാവിന്റെ മനസ് കണ്ടവർ ഉനൈറിന് നൽകിയത് അരക്കോടി രൂപ; സമൂഹ മാധ്യമത്തിലൂടെ സന്മനസിന്റെ ഉൾക്കാഴ്‌ച്ച കണ്ടവർക്ക് നിറകണ്ണുകളോടെ നന്ദി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കാഴ്‌ച്ച ദിനംപ്രതി കുറഞ്ഞു വരികയാണ്. പപ്പടം വിൽക്കാനിറങ്ങുമ്പോൾ ഊന്നുവടിയില്ലെങ്കിൽ കാര്യം നടപ്പാവില്ല. എന്നിരുന്നാലും നടക്കും വീടുവീടാന്തരം കയറിയിറങ്ങി പപ്പടം വിൽക്കും. തന്റെ പതിനാറാം വയസിലുണ്ടായ അപകടത്തിൽ കൈകാലുകൾക്ക് ബലക്ഷയം സംഭവിച്ചെങ്കിലും എടക്കര കരുനെച്ചിയിലെ നെച്ചിക്കാടൻ ഉനൈർ (40) അധ്വാനിച്ച് തന്നെയാണ് ജീവിക്കുന്നത്. കിലോ മീറ്ററുകളോളം നടന്ന് പപ്പടം വിറ്റ് വീജിക്കുമെങ്കിലും തന്റെ അവശതകൾക്കിടയിൽ ആർക്ക് മുൻപിലും കൈനീട്ടാൻ ഉനൈറിന്റെ മനസ് അനുവദിച്ചില്ല. എന്നാൽ സന്മനസിന്റെ ഊ ഉൾക്കാഴ്‌ച്ച സമൂഹ മാധ്യമം ഏറ്റെടുത്തപ്പോൾ അരക്കോടി രൂപയാണ് ഉനൈറിനായി സുമനസുകൾ നൽകിയത്.

തന്റെ ശാരീരിക അവശതകൾക്കിടയിലും കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന ഉനൈറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണു സഹായങ്ങൾ എത്തിത്തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ ഫേസ്‌ബുക്കിൽ മാത്രം ഒരുലക്ഷം പേർ വീഡിയോ കണ്ടു. അറുപതിനായിരത്തോളം പേർ ഷെയർ ചെയ്തു. വിഡിയോദൃശ്യത്തിൽ ചേർത്തിരുന്ന ബാങ്ക് അക്കൗണ്ടിലേക്കുള്ള സഹായപ്രവാഹം ഏതാനും ദിവസങ്ങൾകൊണ്ട് അരക്കോടി കടക്കുകയായിരുന്നു. 50 ശതമാനത്തിൽ താഴെ മാത്രം കാഴ്ചശക്തിയുള്ള ഉനൈറിന്റെ പപ്പടവിൽപ്പന സുശാന്ത് നിലമ്പൂരെന്ന ജീവകാരുണ്യപ്രവർത്തകനാണു യാത്രയ്ക്കിടെ പകർത്തി പ്രചരിപ്പിച്ചത്. മാതാവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമാണ് ഉനൈർ. ഒൻപതുമാസം മുമ്പ് പിതാവ് അബ്ദുള്ള മരിച്ചു.

രാവിലെ ചുങ്കത്തറയിൽ പോയി പപ്പടം വാങ്ങി, ഉൾപ്രദേശങ്ങളിൽ നടന്നുവിൽക്കുകയായിരുന്നു പതിവ്. കിട്ടിയിരുന്നതാകട്ടെ 250-300 രൂപ മാത്രം. സമീപവീടുകളിൽ ജോലിക്കുപോയി, ഉനൈറിനു ചെറിയ കൈത്താങ്ങായിരുന്ന ഉമ്മ ഫാത്തിമയ്ക്ക് ഇതിനിടെ രക്താർബുദം ബാധിച്ചു. മൂന്നുമാസമായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. സന്മനസുള്ളവർ നൽകിയ പണം കൊണ്ട് ഉമ്മയുടെ രോഗം ഭേദമാക്കണമെന്നാണ് ഉനൈറിന്റെ ആദ്യത്തെ ആഗ്രഹം. വീടിനടുത്ത് ഒരു പെട്ടിക്കട നടത്തണമെങ്കിൽപോലും സഹായത്തിന് ഉമ്മ വേണം. അഞ്ചു സെന്റിലെ പഴയ ഓടിട്ട വീട് അറ്റകുറ്റപ്പണി നടത്തണം. കൊച്ചുകൊച്ച് ആഗ്രഹങ്ങളുണ്ടെങ്കിലും കുറച്ചു തുക തന്നെക്കാൾ കഷ്ടപ്പെടുന്ന പാവപ്പെട്ട രോഗികൾക്കു നൽകണമെന്നു പറയുമ്പോൾ ഉനൈർ മനുഷ്യസ്നേഹത്തിന്റെ മാതൃകയാകുന്നു.

മറ്റുള്ളവരോടു സഹായം അഭ്യർത്ഥിച്ചുകൂടേ എന്ന ചോദ്യത്തിന്, വീഡിയോയിൽ ഉനൈർ നൽകിയ മറുപടി ഇതായിരുന്നു: 'പടച്ചോൻ നമുക്കു കൈയും കാലുമൊക്കെ തന്നില്ലേ?, പിന്നെങ്ങനെയാണു മറ്റൊരു മനുഷ്യനോടു ചോദിക്കുന്നത്. അതു രണ്ടാം നമ്പറല്ലേ. എന്റെ കൈയും കാലും കൊണ്ട് ഞാൻ അധ്വാനിച്ച് ജീവിക്കും'- ഉനൈറിന്റെ ഈ മറുപടിക്കാണു ലക്ഷം പേർ ലൈക്കടിച്ചത്. സഹായിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും അവർക്കായി പ്രാർത്ഥിക്കാൻ മാത്രമേ തനിക്കാകൂ എന്നും ഉനൈർ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP