Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുറവനെന്നും പറയനെന്നും പറഞ്ഞ് അകറ്റി നിർത്തിയത് നിങ്ങൾ സവർണ തമ്പ്രാക്കന്മാരാണ്; സംവരണം ഞങ്ങൾക്ക് ലഭിക്കുന്ന ഔദാര്യമല്ല അവകാശമാണ്' ; മുന്നോക്ക സാമ്പത്തിക സംവരണ ബിൽ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ പ്രതിഷേധവുമായി യുവാവ്; ഫേസ്‌ബുക്കിൽ പ്രതിഷേധമറിയിച്ചത് പേരിനൊപ്പം ജാതി ചേർത്ത്

'കുറവനെന്നും പറയനെന്നും പറഞ്ഞ് അകറ്റി നിർത്തിയത് നിങ്ങൾ സവർണ തമ്പ്രാക്കന്മാരാണ്; സംവരണം ഞങ്ങൾക്ക് ലഭിക്കുന്ന ഔദാര്യമല്ല അവകാശമാണ്' ; മുന്നോക്ക സാമ്പത്തിക സംവരണ ബിൽ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ പ്രതിഷേധവുമായി യുവാവ്; ഫേസ്‌ബുക്കിൽ പ്രതിഷേധമറിയിച്ചത് പേരിനൊപ്പം ജാതി ചേർത്ത്

മറുനാടൻ ഡെസ്‌ക്‌

രാജ്യത്ത് മുന്നോക്ക വിഭാഗങ്ങളിലുള്ളവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്ന ബിൽ ഇരു സഭകളും പാസാക്കിയതിന് പിന്നാലെ പ്രതിഷേധ ചുടും വർധിക്കുകയാണ്. ഈ അവസരത്തിലാണ് പേസ്ബുക്ക് വഴി യുവാവ് പ്രതിഷേധമറിയിച്ച രംഗത്തെത്തിയത്. ജിഷ്ണു ദാമോദർ എന്ന യുവാവാണ് പേരിനൊപ്പം ജാതി ചേർത്ത് പ്രതിഷേധമറിയിച്ചത്. കുറവൻ എന്നും പറയനെന്നും പുലയനെന്നും ജാതി പറഞ്ഞു അകറ്റിയത് നിങ്ങൾ സവർണ തമ്പ്രാക്കന്മാർ തന്നെയാണെന്നും സംവരണം ഞങ്ങൾക്ക് ലഭിക്കുന്ന ഔദാര്യം അല്ല ഞങ്ങളുടെ അവകാശമാണെന്നും ജിഷ്ണു തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ജിഷ്ണുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പേരിനു പിന്നിൽ ചേർത്തിരുന്ന ഊരുതെണ്ടി എന്നാ നാമം താൽക്കാലികമായി മാറ്റി ജാതിവാൽ ചേർത്തിരിക്കുന്ന.... കാരണം ഇവിടെ ജാതീയത നിലനിൽക്കുന്നു എന്നത് യാഥാർഥ്യം ആണ്...... സാമ്പത്തിക സംവരണം നിലവിൽ കൊണ്ടുവരാൻ മുറവിളികൂട്ടുന്ന സവർണ്ണ തമ്പ്രാക്കന്മാരെ ഞങ്ങൾ നെൽപാടങ്ങളോ, തറവാടുകളോ തെങ്ങിൻ തോപ്പുകളോ ധുർത്തടിച്ചു സാമ്പത്തികമായി തകർന്നു പിന്നോക്കം ആയവരല്ല... നിങ്ങളെ കുറവൻ എന്നും പറയനെന്നും പുലയനെന്നും ജാതി പറഞ്ഞു അകറ്റി നിങ്ങൾ സവർണ തമ്പ്രാക്കന്മാർ തന്നെയാണ് ... സംവരണം ഞങ്ങൾക്ക് ലഭിക്കുന്ന ഔദാര്യം അല്ല ഞങ്ങളുടെ അവകാശമാണ്.... ഞങ്ങൾ ജാതി പറയുന്നത് വർഗ്ഗിയതക്കല്ല ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ്... ഞങ്ങളുടെ പൂർവ്വികരുടെ, കണ്ണീരിന്റെയും, ചോരയുടെയും, വിയർപ്പിന്റെയും, മാനത്തിന്റയും, നിലവിളിയുടെയും, പകരം വെക്കാൻ കഴയാത്ത അവകാശ ബോധമാണ് ഞങ്ങൾക്ക് സംവരണം... ആ ഉറച്ച ബോധത്തിൽ നിന്ന് കൊണ്ട് ഞാൻ എന്റെ ജാതി പറയുന്നു.....

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP