Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രജനിയിഷ്ടത്തിൽ തിയേറ്ററിൽ മിന്നുകെട്ടി ആരാധകൻ; ഒരു പാട് നാളുകൾക്ക് ശേഷം തിയേറ്ററിൽ ഇരുന്ന് നാണമോ മടിയോ ഇല്ലാതെ ആർപ്പുവിളിച്ച അനുഭവം പങ്ക് വച്ച് വിനിത് ശ്രീനിവാസൻ; തിയേറ്ററിലിരുന്ന് ആവേശത്തോടെ തുള്ളിച്ചാടി ധനുഷും തൃഷയും ഒപ്പം ലത രജനീകാന്തും; പേട്ട ആരാധകർക്കും സിനിമാ ലോകത്തിനും ആവേശമായി മാറിയതിങ്ങനെ

രജനിയിഷ്ടത്തിൽ തിയേറ്ററിൽ മിന്നുകെട്ടി ആരാധകൻ; ഒരു പാട് നാളുകൾക്ക് ശേഷം തിയേറ്ററിൽ ഇരുന്ന് നാണമോ മടിയോ ഇല്ലാതെ ആർപ്പുവിളിച്ച അനുഭവം പങ്ക് വച്ച് വിനിത് ശ്രീനിവാസൻ; തിയേറ്ററിലിരുന്ന് ആവേശത്തോടെ തുള്ളിച്ചാടി ധനുഷും തൃഷയും ഒപ്പം ലത രജനീകാന്തും; പേട്ട ആരാധകർക്കും സിനിമാ ലോകത്തിനും ആവേശമായി മാറിയതിങ്ങനെ

ലൈവരുടെ മാസ് അവതാരമാണ് പേട്ടയെന്നാണ് റിപ്പോർ്ട്ടുകൾ പുറത്ത് വരുന്നത്. കാളിയായും പേട്ടയായും തലൈവർ മിന്നിച്ചതോടെ മുൻകാലരജനി ചിത്രങ്ങളെ ഓർമ്മിപ്പിക്കും വിധമാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഈ രജനിചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. മികച്ച അഭിപ്രായം നേടി ആദ്യദിനം ഗംഭീരമാക്കിയിരിക്കുന്ന പേട്ടയുടെ ആദ്യ ഷോയെ ആരാധകരും സിനിമാ ലോകവും ആവേശത്തോടെ എതിരേറ്റ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

രജനികാന്തിന്റെ ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ പലതരം ആഘോഷങ്ങളാണ് ആരാധകർ നടത്തുന്നത്. എന്നാൽ പേട്ടയുടെ റിലീസ് ദിനം ഒരു ആരാധകൻരജനിയോടുള്ള ആരാധനമൂത്ത് സിനിമാ തീയറ്റർ കല്ല്യണ വേദി കൂടിയാക്കി മാറ്റിയിരിക്കുകയാണ്. രജനിയുടെ പേട്ട റിലീസ് കാണാൻ എത്തിയവരാണ് തീവ്രമായ ആരാധനമൂത്ത് ചെന്നൈയിലെ വുഡ്ലാൻഡ്സ് തീയേറ്റർ ഇന്ന് ശുഭ സന്ദർഭത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. രജനിയോട് അത്യധികം ആരാധന പുലർത്തുന്ന അൻപരസും കാമാച്ചിയുമാണ് വിവാഹിതരായത്.തീയേറ്ററിനു പുറത്തൊരുക്കിയിരുന്ന വേദിയിലാണ് വിവാഹം നടന്നത്. കൂടാതെ തീയേറ്ററിൽ സിനിമ കാണാൻ എത്തിയ എല്ലാവർക്കും സദ്യ നൽകിയതിനു ശേഷമാണ് തിരിച്ചയച്ചത്.

രജനിആരാധകർ മാത്രമല്ല സിനിമാ ലോകവും ചിത്രത്തിന് മികച്ച അഭിപ്രായമാണ് നല്കുന്നത്.90 കളിലെ രജനിയെ തങ്ങൾക്ക് തിരികെ ലഭിച്ചെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ വിലയിരുത്തൽ.സിനിമയെ പ്രശംസിച്ച് സിനിമാതാരങ്ങളടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. കുറേ കാലങ്ങൾക്ക് ശേഷം കാണുന്ന മികച്ച ഒരു രജനി ചിത്രമാണ് പേട്ടയെന്നാണ് സിനിമ കണ്ട ശേഷം വിനീത് ശ്രീനിവാസൻ പ്രതികരിച്ചത്.

കുറേ കാലത്തിനു ശേഷം കാണുന്ന മികച്ച രജനി ചിത്രമാണ് പേട്ട. തിയേറ്ററിനുള്ളിൽ യാതാരു നാണമോ മടിയോ കൂടാതെ ഞാൻ അലറി വിളിച്ചു. കാർത്തിക്ക്, സൂപ്പർസ്റ്റാറിനെ തിരിച്ചു കൊണ്ടുവന്നതിന് നിങ്ങൾക്ക് ഒരുപാട് നന്ദി. അതിഗംഭീരമായ ചിത്രമാണിത്'. വിനീത് ഫേസ്‌ബുക്കിൽ കുറിച്ചു.

തീയറ്ററിനകത്ത് ആരാധകർ ആനന്ദനൃത്തം ചവിട്ടുന്നതിന്റെ ഒട്ടേറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് പേട്ട കാണാനെത്തിയ നായിക തൃഷയുടെയും രജനിയുടെ മരുമകനും യുവ നടനുമായ ധനുഷിന്റെയും തുള്ളിച്ചാട്ടത്തിന്റെ വീഡിയോയും ഹിറ്റായത്.

രജനിയുടെ ഭാര്യ ലതയ്ക്കും കുടുംബത്തിനുമൊപ്പമാണ് ഇരുവരും തീയറ്ററിലെത്തിയത്.രജനിയുടെ പ്രകടനം കണ്ട് ആവേശഭരിതരായ ഇരുവരും കസേരയിൽ നിന്നെഴുന്നേറ്റ് പലപ്പോഴും തുള്ളിച്ചാടി. ഇതിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

കാർത്തിക് സുബ്ബരാജ് ആണ് പേട്ട സിനിമയുടെ സംവിധായകൻ. വിജയ് സേതുപതി, ശശികുമാർ, സിമ്രാൻ, തൃഷ, ബോബിസിംഹ തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. 'പേട്ട' ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 24 വർഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കൽ റിലീസായി എത്തുന്നത് എന്ന പ്രത്യേകതയും 'പേട്ട'യ്ക്കുണ്ട്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കൽ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP