Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി എത്തിയപ്പോൾ വരവേറ്റത് കടുത്ത വേനൽ എങ്കിൽ ഇപ്പോൾ കാലാവസ്ഥയും രാഹുലിന് അനുകൂലം; പതിനായിരങ്ങളെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിച്ച് പൊതു സമ്മേളനം ഗംഭീരമാക്കാൻ ഓടി നടക്കുന്നത് കേരള നേതാക്കൾ; ഭാവിയുടെ നേതാവായി രാഹുലിനെ ഉയർത്തിക്കാട്ടാനുറച്ച് മുസ്ലിം ലീഗ്; സ്‌റ്റേഡിയത്തിൽ ആൾക്കൂട്ടവുമായി ഇടപെഴുകാൻ പ്രത്യേക റാമ്പും; എല്ലാം വിജയമാക്കാൻ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ഉമ്മൻ ചാണ്ടി; സ്വീകരണത്തിൽ കോൺഗ്രസ് അധ്യക്ഷനും ആവേശഭരിതൻ; ഗൾഫിൽ രാഹുൽ തരംഗം

മോദി എത്തിയപ്പോൾ വരവേറ്റത് കടുത്ത വേനൽ എങ്കിൽ ഇപ്പോൾ കാലാവസ്ഥയും രാഹുലിന് അനുകൂലം; പതിനായിരങ്ങളെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിച്ച് പൊതു സമ്മേളനം ഗംഭീരമാക്കാൻ ഓടി നടക്കുന്നത് കേരള നേതാക്കൾ; ഭാവിയുടെ നേതാവായി രാഹുലിനെ ഉയർത്തിക്കാട്ടാനുറച്ച് മുസ്ലിം ലീഗ്; സ്‌റ്റേഡിയത്തിൽ ആൾക്കൂട്ടവുമായി ഇടപെഴുകാൻ പ്രത്യേക റാമ്പും; എല്ലാം വിജയമാക്കാൻ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ഉമ്മൻ ചാണ്ടി; സ്വീകരണത്തിൽ കോൺഗ്രസ് അധ്യക്ഷനും ആവേശഭരിതൻ; ഗൾഫിൽ രാഹുൽ തരംഗം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മൂന്നുവർഷംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി എത്തിയ വൻജനക്കൂട്ടത്തെ മറികടക്കുന്നതാവും രാഹുൽ ഗാന്ധിക്ക് യു എ ഇ നൽകുന്ന വരവേൽപ്പ് എ്ന്ന് ഉറപ്പിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള കേരള നേതാക്കൾ. രാഹുലിന്റെ യാ്ത്ര വൻ വിജയമാക്കി മാറ്റാൻ അധ്വാനിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും.യു.എ.ഇ. സന്ദർശനത്തിനായി എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് ദുബായ് വിമാനത്താവളത്തിൽ ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്.

കർശനമായ സുരക്ഷാ സന്നാഹങ്ങളാണ് പൊതുസമ്മേളന വേദിയിലും ഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും അനുമതിയില്ല.പൊതുസമ്മേളനം ഒഴിച്ചുള്ള ഒരു പരിപാടിയിലേക്കും മാധ്യമപ്രവർത്തകർക്ക് പ്രവേശനവുമില്ല.

കോൺഗ്രസിനോളമോ അതിലേറെയോ ആവേശത്തോടെയാണ് മുസ്ലിംലീഗും കെ.എം.സി.സി.യും രാഹുലിനായി ഒരുക്കങ്ങൾ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാൻ രാഹുലിന് മാത്രമേ കഴിയൂവെന്നും ഇതാണ് അതിനുള്ള സമയമെന്നുമാണ് ലീഗ് നേതാക്കളും അണികളെ ഓർമിപ്പിക്കുന്നത്. നിരവധി നേതാക്കളാണ് കേരളത്തിൽനിന്ന് പരിപാടിയുടെ പ്രചാരണത്തിനായി ഇവിടെയെത്തി ക്യാമ്പ് ചെയ്യുന്നത്.

വെള്ളിയാഴ്ച തുടങ്ങുന്ന യു.എ.ഇ. പര്യടനത്തിനായി വലിയ ഒരുക്കങ്ങളും പ്രചാരണങ്ങളുമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തിവരുന്നത്. വൻ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടി. ഇവിടെ ഒരു ലക്ഷം പേർ എത്തുമെന്നാണ് സൂചന. ഉച്ചതിരിഞ്ഞ് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി.) ഒരുക്കുന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും.

കാലത്ത് പത്തിന് ദുബായ് ജബൽഅലിയിലെ ഒരു ലേബർ ക്യാമ്പ് സന്ദർശനത്തോടെയാണ് യു.എ.ഇ. പര്യടനത്തിന്റെ തുടക്കം. ശനിയാഴ്ച ദുബായിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഒരു സംഘത്തോട് രാഹുൽ സംസാരിക്കും. തുടർന്ന് അബുദാബിയിലേക്ക് പോകും. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് ഗ്രൂപ്പ് ഒരുക്കുന്ന മുഖാമുഖം, ശൈഖ് സായിദ് പള്ളി സന്ദർശനം എന്നിവയാണ് പ്രധാന പരിപാടികൾ. ഞായറാഴ്ച ഷാർജയിലെ ഒരു പരിപാടിയിലും പങ്കെടുത്തേക്കും. മലയാളി സമൂഹത്തിന്റെ നിർബന്ധം കാരണമാണ് ഇത്.

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി 'ഇന്ത്യ എന്ന ആശയം' എന്ന സന്ദേശത്തോടെയുള്ള സാംസ്‌കാരികപരിപാടിയാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുക. വൈകീട്ട് നാലിന് ആരംഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാരൂപങ്ങൾ അരങ്ങേറും. അഞ്ചരയോടെ രാഹുൽ വേദിയിലെത്തും.

ഇതിനുമുമ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സി. വേണുഗോപാൽ എംപി., മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. എന്നിവർ പ്രസംഗിക്കും. സാം പിട്രോഡ അധ്യക്ഷനായിരിക്കും. പൊതുസമ്മേളനമുൾപ്പെടെയുള്ള പരിപാടികൾ വിജയിപ്പിക്കാനുമുള്ള അവസാനവട്ട മിനുക്ക് പണികളിലാണ് നേതാക്കളും പ്രവർത്തകരും.

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വേദിയുടെ നിർമ്മാണം പൂർത്തിയായി. സ്റ്റേഡിയത്തിലെ പുൽത്തകിടിക്ക് കേട് പറ്റാതിരിക്കാൻ അതിനുമേൽ പ്രത്യേക പലകവിരിച്ചാണ് കസേരകൾ നിരത്തിയത്. ആൾക്കൂട്ടവുമായി അടുത്തിടപഴകാൻ വേദിയിൽനിന്ന് പ്രത്യേക റാമ്പും സജ്ജമാക്കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകൾ തുറക്കും. നാല് മണിക്ക് കലാപരിപാടികളോടെയായിരിക്കും പരിപാടിയുടെ തുടക്കം. 2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും പ്രസംഗവും കടുത്ത വേനലിലായിരുന്നു. ഓഗസ്റ്റ് 16-നായിരുന്നു മോദി ഇതേവേദിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. അന്നത്തെ കടുത്ത വേനലിന്റെയും ചൂടിന്റെയും കാഠിന്യം ഇത്തവണ ഇല്ല. ഇതും സംഘാടകർക്ക് പ്രതീഷയാണ്.

രാഹുലിന്റെ ഫോട്ടോയും കൈപ്പത്തി ചിഹ്നവും പതിപ്പിച്ച ആയിരക്കണക്കിന് ടീ ഷർട്ടുകളും തൊപ്പികളും ഇതിനകം വിവിധകേന്ദ്രങ്ങളിൽ നിന്ന് പതിനായിരങ്ങൾ വാങ്ങി കഴിഞ്ഞു. പ്രവർത്തകരെയുംകൊണ്ട് എല്ലാ എമിറേറ്റുകളിൽനിന്നും പ്രത്യേക ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ബസുകളിലും ആവശ്യക്കാർക്ക് തൊപ്പിനൽകും. ഇന്ത്യയിലെ വിവിധകലാരൂപങ്ങൾ അവതരിപ്പിക്കാനായി നൂറോളം കലാകാരന്മാരാണ് അണിയറയിൽ ഒരുങ്ങുന്നത്. നേതാക്കളുടെ പ്രസംഗങ്ങളും കലാപരിപാടികളുമായി സാംസ്‌കാരിക സംഗമം രാത്രി എട്ടരയോടെ അവസാനിപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP