Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി - ബിജെപി

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി - ബിജെപി

കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും ഭരണ പരാജയം മറച്ച് കേരള ജനതയെ വർഗ്ഗീയമായി വിഘടിപ്പിച്ച് വീണ്ടും അധികാരത്തിൽ എത്താൻ ഉള്ള ഗൂഢ ശ്രമമാണ് ശബരിമലയിലെ ആചാരലംഘനത്തിനു പിന്നിലെന്നും ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ

ഹർത്താലിന്റെ മറവിൽ സി.പി..എം നടത്തിയ അക്രമത്തിൽ പങ്കാളികളായവരെ നോക്കിയാൽ തന്നെ കാര്യങ്ങൾ മനസ്സിലാകും. എസ്.ഡി.പി.ഐ പോലെയുള്ള തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് സിപിഎം കേരളത്തിൽ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം ബിജെപി. സീറ്റ് നേടി വൻ മുന്നേറ്റം കാഴ്ചവെക്കും എന്ന തിരിച്ചറിവാണ് തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് ബിജെപി.ക്കെതിരെ തിരിക്കുവാൻ ശ്രമിക്കുന്നതും, ശബരിമല ആചാര ലംഘനത്തിലൂടെ തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുവാനുള്ള ശ്രമവും.ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ബിജെപി. ശക്തമായി രംഗത്തിറങ്ങും. കണിച്ചുകുളങ്ങര പഞ്ചായത്ത കമ്മറ്റി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 15 ന് കൊല്ലത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ പഞ്ചായത്തിൽ നിന്നും ആയിരം പേരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.സംസ്ഥാന സമിതി അംഗവും ജില്ലാ സെൽ കോഡിനേറ്ററുമായ ആർ.ഉണ്ണികൃഷ്ണൻ സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുകയും ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലടക്കം വിജയം നേടുവാൻ പാർട്ടി കൈക്കൊള്ളേണ്ട കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മുകുന്ദൻ പണിക്കർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി കെ.പി.സുരേഷ് കുമാർ, മണ്ഡലം ഭാരവാഹികളായ രേണുക, ബാലചന്ദ്രപ്പണിക്കർ,അലോഷ്യസ് അറയ്ക്കൽ, മഹിള മോർച്ച ജനറൽ സെക്രട്ടറി പ്രതിഭ, മറ്റു ഭാരവാഹികളായ ഷണ്മുഖ ദാസ്, സ്വാമിനാഥൻ, സദാശിവൻ നായർ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP