Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റ്റെഡ്-എക്‌സ് ടോക് ജനുവരി 20 ന് യു എസ് ടി ഗ്ലോബൽ കാമ്പസിൽ

റ്റെഡ്-എക്‌സ് ടോക് ജനുവരി 20 ന് യു എസ് ടി ഗ്ലോബൽ കാമ്പസിൽ

തിരുവനന്തപുരം: ലോക പ്രശസ്തമായ റ്റെഡ്-എക്‌സ് (TEDx) ടോക്കിന്റെ തിരുവനന്തപുരം എഡിഷൻ ഈ മാസം ഇരുപതിന് യു എസ് ടി ഗ്ലോബൽ കാമ്പസിൽ നടക്കും. ഉച്ചക്ക് 2 മുതൽ രാത്രി 8 വരെയാണ് പരിപാടി. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പത്ത് പ്രഭാഷകരാണ് ഇത്തവണത്തെ റ്റെഡ്-എക്‌സ് ടോകിനെ സമ്പന്നമാക്കുന്നത്. ജില്ലാ കളക്ടർ ഡോ. വാസുകി, ഡി ജി പി (ജയിൽ) ആർ. ശ്രീലേഖ; ലോക പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ഡോ. ജോസഫ് ഗീവർഗീസ് ജോർജ് എന്നിവർക്ക് പുറമെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമാകും.

നഗര കേന്ദ്രിതമായി നടക്കുന്ന റ്റെഡ്-എക്‌സ് പരിപാടികളിൽ ഏറ്റവും വലുതും സ്വതന്ത്രമായി സംഘടിപ്പിക്കപ്പെടുന്നതുമാണ് എന്ന പ്രത്യേകത റ്റെഡ്-എക്‌സ് തിരുവനന്തപുരത്തിനുണ്ട്. പ്രാദേശിക സമൂഹത്തിൽ പ്രചോദനാത്മകമായ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റ്റെഡ്-എക്‌സ് തിരുവനന്തപുരം സംഘടിപ്പിക്കപ്പെടുന്നത്.

ടെക്നോളജി, എന്റർടൈന്മെന്റ്, ഡിസൈൻ എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങളും (ടി ഇ ഡി ) സ്വതന്ത്രമായി സംഘടിപ്പിക്കുന്ന റ്റെഡ്-എക്‌സ് പ്രോഗ്രാം എന്ന അർത്ഥത്തിൽ 'എക്‌സ് ' എന്ന അക്ഷരവും ചേർന്നതാണ് റ്റെഡ്-എക്‌സ് . പ്രചരിപ്പിക്കേണ്ട ആശയങ്ങൾ അഥവാ ഐഡിയാസ് വെർത്ത് സ്‌പ്രെഡിങ് എന്നതാണ് പരിപാടിയുടെ സന്ദേശം. 'റെസിലിയൻസ്' ആണ് ഇത്തവണത്തെ പരിപാടിയുടെ പ്രമേയം .

ഏറെ ശ്രദ്ധ ചെലുത്തിയാണ് റ്റെഡ്-എക്‌സ് ടോക്കിൽ പങ്കാളികളാകുന്ന പ്രഭാഷകരെ തെരഞ്ഞെടുക്കുന്നതെന്ന് പരിപാടിയുടെ ക്യൂറേറ്റർമാരിൽ ഒരാളായ ഭക്ത പാണ്ഡെ പറഞ്ഞു. 'ഏറെ പ്രശസ്തമായ ഒരു വ്യക്തിത്വം, അല്ലെങ്കിൽ അറിയപ്പെടുന്ന, മുഖവുര ആവശ്യമില്ലാത്ത ഒരാൾ എന്ന നിലയിലല്ല റ്റെഡ്-എക്‌സ് ടോക് അതിലേക്കുള്ള പ്രഭാഷകരെ തിരഞ്ഞെടുക്കുന്നത്. മറിച്ച്, കേരളീയ സമൂഹത്തെ പ്രചോദിപ്പിക്കാനും അവർക്ക് പ്രയോജനപ്പെടുന്ന മികച്ച ആശയങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കാനും കഴിവുള്ള ആൾ എന്ന നിലയിലാണ്. സ്വന്തം തൊഴിൽ രംഗത്തു നിന്നോ, തന്റേതായ ഗവേഷണങ്ങളുടെ ഫലമായോ, അഭിരുചിയുടെ ഭാഗമായോ സമൂഹവുമായി പങ്കുവെക്കാൻ നൂതനമായ ആശയം കൈമുതലായുള്ളവരാണ് ഓരോ വർഷത്തെയും റ്റെഡ്-എക്‌സ് ടോകിനെ മികവുറ്റ അനുഭവമാക്കി മാറ്റുന്നത്'.

റ്റെഡക്‌സ് ടോക് തിരുവനന്തപുരം രജിസ്ട്രേഷനും പരിപാടിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും വിശദവിവരങ്ങൾക്കും www.tedxthiruvananthapuram.com എന്ന സൈറ്റ് സന്ദർശിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP