Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകിയുമായി സഹോദരിയുടെ മകന് അവിഹിതമുണ്ടെന്ന സംശയം കലശലായി; മരുമകനെ സീലിങ് ഫാനിന് തലയ്ക്കടിച്ച് കൊന്ന ശേഷം ബാൽക്കണിയിൽ മറവ് ചെയ്ത് ചെടി നട്ടു ! 2016ൽ ന്യൂഡൽഹിയിൽ നടന്ന കൊലപാതകത്തിലെ മുഖ്യപ്രതി പിടിയിൽ; കൊല്ലപ്പെട്ടത് ഐടി കമ്പനി ഉദ്യോഗസ്ഥൻ

കാമുകിയുമായി സഹോദരിയുടെ മകന് അവിഹിതമുണ്ടെന്ന സംശയം കലശലായി; മരുമകനെ സീലിങ് ഫാനിന് തലയ്ക്കടിച്ച് കൊന്ന ശേഷം ബാൽക്കണിയിൽ മറവ് ചെയ്ത് ചെടി നട്ടു ! 2016ൽ ന്യൂഡൽഹിയിൽ നടന്ന കൊലപാതകത്തിലെ മുഖ്യപ്രതി പിടിയിൽ; കൊല്ലപ്പെട്ടത് ഐടി കമ്പനി ഉദ്യോഗസ്ഥൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : തന്റെ കാമുകിയുമായി സഹോദരീ പുത്രന് അവിഹിതമുണ്ടെന്ന് മനസിലായതോടെ കൊന്ന് കുഴിച്ചുമൂടി മുകളിൽ ചെടി നട്ടു. മൂന്ന് വർഷം മുൻപ് കാണാതായ ഐടി ഉദ്യോഗസ്ഥന്റെ മരണത്തിന് പിന്നിലുള്ള ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓഡീഷ സ്വദേശിയായ യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടുക്കുന്ന വിവരങ്ങൾ പുറം ലോകമറിഞ്ഞത്. 2016 ലാണ് മരുമകനായ ജയ്പ്രകാശിനെ ബിജയ് കുമാർ മഹാറാണ എന്നയാൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് വർഷത്തിനിപ്പറമാണ് പ്രതി പിടിയിലായത്.

തന്റെ കാമുകി ഡൽഹിയിലേയ്ക്ക് താമസം മാറിയതിന് പിന്നാലെയാണ് 2012 ൽ കേസിലെ പ്രതിയായ ഒഡിഷ ഗൻജം സ്വദേശി ബിജയ് കുമാർ ഡൽഹിയിൽ എത്തുന്നത്.കൊല്ലപ്പെട്ട ജയ്പ്രകാശും 2015ൽ ഡൽഹിയിലെത്തി ദ്വാരകയിൽ ബിജയ് കുമാറിനൊപ്പം താമസം തുടങ്ങി. ഇതിനിടെ ബിജയുടെ കാമുകിയുമായി ജയ്പ്രകാശ് ഏറെ അടുത്തിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ബിജയ് മരുമകനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട ജയ്പ്രകാശ്.

ഫെബ്രുവരി ആറിന് ജയ്പ്രകാശ് ഉറങ്ങുന്ന സമയത്ത് സീലിങ് ഫാനിന്റെ മോട്ടോർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കു അഴിച്ചുവച്ച ഫാനിന്റെ ഭാഗമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. മൃതദേഹം ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നേരത്തേ ഒരുക്കിയിരുന്ന മണ്ണിൽ മറവ് ചെയ്തു. സംശയം തോന്നാതിരിക്കാൻ ഇതിനു മുകളിൽ ചെടികളും നട്ടു. ഒരാഴ്ചയ്ക്കുശേഷം ജയ്പ്രകാശിനെ കാണാനില്ലെന്നു കാണിച്ച് ബിജയ് തന്നെ പൊലീസിൽ പരാതിയും നൽകി. കുറച്ചു സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയ ജയ്പ്രകാശ് പിന്നീടു തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു പരാതി. രണ്ട് മാസത്തോളം അതേ ഫ്ളാറ്റിൽ താമസിച്ചതിനു ശേഷം ബിജയ് മറ്റൊരിടത്തേക്കു മാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP