Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നോട്ടു നിരോധനം മുതലെടുത്ത് സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും 60 ലക്ഷം തട്ടി ! രണ്ട് വർഷമായി മുങ്ങി നടന്നിരുന്ന ഹരിയാന ഗായിക ശിഖ രാഘവ് പിടിയിൽ; പഴയ നോട്ട് എടുത്ത് പുതിയത് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത് സുഹൃത്തിനൊപ്പം ചേർന്ന് ; ഗായിക നൽകിയ മൊഴി കേട്ട് ഞെട്ടി ഉദ്യോഗസ്ഥർ

നോട്ടു നിരോധനം മുതലെടുത്ത് സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും 60 ലക്ഷം തട്ടി ! രണ്ട് വർഷമായി മുങ്ങി നടന്നിരുന്ന ഹരിയാന ഗായിക ശിഖ രാഘവ് പിടിയിൽ; പഴയ നോട്ട് എടുത്ത് പുതിയത് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത് സുഹൃത്തിനൊപ്പം ചേർന്ന് ; ഗായിക നൽകിയ മൊഴി കേട്ട് ഞെട്ടി ഉദ്യോഗസ്ഥർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നോട്ടു നിരോധനം നടത്തിയ സമയത്ത് ഏവരും ആശങ്കയോടെയിരുന്ന നാളുകളിൽ ഹരിയാന ഗായികയും കൂട്ടാളിയും നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ കൈയിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത ഹരിയാന ഗായിക ശിഖ രാാഘവ് പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പഴയ നോട്ട് മാറ്റിത്തരാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും പണം തട്ടിയെടുത്ത ശേഷം ഇവർ മുങ്ങുകയായിരുന്നു. ഹരിയാനയിലെ സ്റ്റേജ് ഗായികയാണ് ശിഖ രാഘവ്. അറസ്റ്റിൽ നിന്നും ഒഴിഞ്ഞുമാറി പിടികൊടുക്കാതെ രണ്ട് വർഷമായി മുങ്ങി നടന്ന ശിഖയെ കുറ്റവാളിയായി സിറ്റി കോടതി പ്രഖ്യാപിച്ചിരുന്നു.

ഇവർ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ച ഹരിയാന പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു, ബുധനാഴ്ചയാണ് പ്രതി പിടിയിലാകുന്നത്. ഹരിയാനയിൽ പിടിയിലായ ഇവരെ ഡൽഹിയിൽ എത്തിച്ചു. 2016ൽ ഒരു പരിപാടിയിലാണ് ശിഖയും തട്ടിപ്പിനിരയായ മുൻ സർക്കാർ ഉദ്യോഗസ്ഥനും പരിചയത്തിലാകുന്നത്. ഇതിനിടെയാണ് നോട്ട് നിരോധാനം ഉണ്ടായത്. തുടർന്ന് ശിഖയും സുഹൃത്ത് പവനും മുൻ സർക്കാർ ഉദ്യോഗസ്ഥന് പഴയ നോട്ട് മാറി പുതിയത് നൽകാമെന്ന് അറിയിച്ചു.

ഇയാളും കുടുംബവും ഇവരുടെ വാക്കുകൾ വിശ്വസിച്ചു. മാത്രമല്ല 60 ലക്ഷം പഴയ നോട്ടുകൾ നൽകുകയും ചെയ്തു. എന്നാൽ ഇതുമായി ശിഖയും പവനും മുങ്ങുകയായിരുന്നു. തുടർന്ന് ഇവർക്കെതിരെ ഉദ്യോഗസ്ഥനും കുടുംബവും പരാതി നൽകിയിരുന്നു. പവൻ നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു. ശിഖയ്ക്കായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP