Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎം ഷാജിക്ക് നിയമസഭയിൽ പങ്കെടുക്കാം; വോട്ടവകാശവും ആനുകൂല്യങ്ങളും ലഭിക്കില്ല; തെരഞ്ഞെടുപ്പിലെ വർഗ്ഗീയ പ്രചരണ കേസിൽ കുരുക്കഴിയാതെ ലീഗ് എംഎൽഎ; അയോഗ്യനാക്കിയ ഉത്തരവ് ആവർത്തിച്ച് സുപ്രീം കോടതി

കെഎം ഷാജിക്ക് നിയമസഭയിൽ പങ്കെടുക്കാം; വോട്ടവകാശവും ആനുകൂല്യങ്ങളും ലഭിക്കില്ല; തെരഞ്ഞെടുപ്പിലെ വർഗ്ഗീയ പ്രചരണ കേസിൽ കുരുക്കഴിയാതെ ലീഗ് എംഎൽഎ; അയോഗ്യനാക്കിയ ഉത്തരവ് ആവർത്തിച്ച് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

തെരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയ സംഭവത്തിൽ കെ എം ഷാജിയെ അയോഗ്യനാക്കിയ മുൻ ഉത്തരവ് ആവർത്തിച്ചു സുപ്രീംകോടതി.നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ?എന്നാൽ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. നിയമസഭ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന മുൻ ഉത്തരവും കോടതി ആവർത്തിക്കുകായിരുന്നു.

കെ എം ഷാജിക്ക് എംഎൽഎ ആയി നിയമസഭയിൽ പങ്കെടുക്കാം. വോട്ടവകാശം ഉണ്ടായിരിക്കില്ല. ആനുകൂല്യങ്ങളും കൈപറ്റാൻ പാടില്ല എന്നിവയാണ് സുപ്രീം കോടതി നേരത്തെ മുമ്പോട്ട് വെച്ച ഉപാധികൾ. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. പിന്നീട് ജനുവരിയിലേക്ക് മാറ്റിയ കേസിലാണ് പഴയ തീരുമാനത്തിൽ തന്നെ സുപ്രീംകോടതി വീണ്ടുമെത്തിയത്

തെരഞ്ഞെടുപ്പ് നേട്ടത്തിനായി വർഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് അഴിക്കോട് എംഎൽഎ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. അമുസ്ലിമിന് വോട്ടുചെയ്യരുതെന്നും അവർ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും മുസ്ലീമായ ഷാജിക്ക് വോട്ടുചെയ്യണമെന്നും അഭ്യർത്ഥിച്ചുള്ള ലഘുലേഖയാണ് മതധ്രുവീകരണം നടത്തിയതിന് കോടതി തെളിവായി സ്വീകരിച്ചത്. എതിർസ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാറാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ് നൽകിയത്.

കെ.എം.ഷാജി എംഎൽഎ യെ സിപിഎം ബോധപൂർവ്വം കേസിൽ കുടുക്കിയതാണെന്ന് മുസ്ലിം ലീഗ് വാദം. മതപരമായി മുസ്ലീങ്ങൾ വോട്ട് ചെയ്യണമെന്ന് അഴീക്കോട് മണ്ഡലത്തിലെ 20 ശതമാനത്തിൽ താഴെ വരുന്ന മുസ്ലീങ്ങളോട് ആവശ്യപ്പെട്ടുവെന്നത് ബാലിശമായ വാദമാണ് എന്നും ലീഗ് ആരോപിച്ചിരുന്നു. ബോധപൂർവ്വം സിപിഎം സൃഷ്ടിച്ച നാടകമാണ്. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി മനോരമയുടെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത പോസ്റ്ററിലും അഭ്യർത്ഥനയിലും ഇത്തരമൊരു നോട്ടീസ് ഉണ്ടായിരുന്നില്ല എന്നും ഹൈന്ദവ ആചാര പ്രകാരം ജീവിക്കുന്ന തന്റെ വീട്ടിൽ ഇങ്ങനെ ഒരു ലഘുലേഘ വരുന്നത് എങ്ങനെ എന്നും അവർ ചോദിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP